സിഡ്നി: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷു ആഘോഷിക്കാൻ ഓസ്ട്രേലിയയിലെ ഹിന്ദു മലയാളി സമൂഹം ഒരുങ്ങുന്നു. ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (OHM) ഏപ്രിൽ 13-ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ സിഡ്നിയിലെ ഒരു ഓഡിറ്റോറിയത്തിൽ വിഷു ആഘോഷം സംഘടിപ്പിക്കുന്നു.
വിഷുക്കണി, വിഷുക്കൈനീട്ടം, വിഭവസമൃദ്ധമായ വിഷുസദ്യ എന്നിവയ്ക്ക് പുറമേ, വൈവിധ്യമാർന്ന കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാകും.
ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിൻ്റെ ഒത്തുചേരലിനും സന്തോഷം പങ്കുവെയ്ക്കാനുമുള്ള അവസരമാണ് ഈ വിഷു ആഘോഷം.
എല്ലാവരെയും ഈ ആഘോഷത്തിലേക്ക് OHM എക്സിക്യൂട്ടീവ് കമ്മിറ്റി സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ആഘോഷത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
https://www.trybooking.com/DAFYX
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും OHM എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്.































