വോയ്സ് ടു പാർലെമൻറ് ജനഹിതപരിശോധനക്ക് ഓസ്‌ട്രേലിയൻ പാർലമെന്റിന്റെ അംഗീകാരം ലഭിച്ചു. 52 പേർ അനുകൂലിച്ചും 19 പേർ എതിർത്തും വോട്ടു ചെയ്തു. ആദിമ വർഗ്ഗവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചരിത്രപരമായ ബില്ല് ആണ് പാർലമെൻറിൽ പാസ്സായിരിക്കുന്നത്. ഇനി ജനഹിതപരിശോധനയുമായി സർക്കാരിന് മുന്നോട്ടു പോകാം.
ആറുമാസത്തിനകം ജനഹിതപരിശോധന നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ഇരുപത്തിനാല് വർഷത്തിന് ശേഷമുള്ള ആദ്യത്തെ ജനഹിത പരിശോധനയായിരിക്കും ഇത്. ചരിത്ര നിർമ്മാണത്തിൽ പങ്കാളികളാകാനുള്ള നിങ്ങളുടെ സമയവും, അവസരവും, സന്ദർഭവുമാണ് ഇതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.