സിഡ്നി: ഇക്കഴിഞ്ഞ ദിവസം അന്തരിച്ച പുന്നപ്ര വയലാർ സമര നായകനും, CPI(M) പൊളിറ്റ് ബ്യൂറോ മെംബറും, മൂന്ന് വട്ടം കേരള പ്രതിപക്ഷ നേതാവും, ഒരു തവണ സംസ്ഥാന മുഖ്യമന്ത്രിയുമായിരുന്ന സ: വി.എസ് അച്ചുതാനന്ദനെ നവോദയ സിഡ്നി അനുസ്മരിച്ചു.
സിഡ്നി- പെൻഡിൽ ഹില്ലിലെ ബ്ലൂമൂൺ ഫങ്ക്ഷൻ ഹാളിൽ വെച്ച് നടന്ന അനുസ്മരണയോഗത്തിൽ നവോദയ സിഡ്നി കമ്മിറ്റിയുടെ സെക്രട്ടറി ഷാഹിൻ ഹരീന്ദ്രൻ സ്വാഗതം പറഞ്ഞു. നവോദയ സിഡ്നി വൈസ് പ്രസിഡണ്ട് ദിവ്യ പ്രജീവ് അദ്ധ്യക്ഷയായ യോഗത്തിൽ നവോദയയുടെ മുതിർന്ന നേതാവും മുൻ സെക്രട്ടറിയുമായ റോയ് വര്ഗീസ് മുഖ്യ പ്രഭാഷണം നടത്തി. റീന സജിൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
സിഡ്നിയിലെ വിവിധ സാംസ്കാരിക സംഘടനാ നേതാക്കൾ ചടങ്ങിൽ വി.എസ് അനുസ്മരണ പ്രഭാഷണം നടത്തി. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സംഘടിപ്പിച്ച പരിപാടിയിൽ കേട്ടും അറിഞ്ഞും നവോദയയുടെ ക്ഷണം സ്വീകരിച്ചും വിവിധ മേഖലകളിൽ ഉള്ള നിരവധി ആളുകൾ പങ്കെടുത്തു.
നവോദയ സിഡ്നി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ദീപക് നന്ദി പറഞ്ഞു. യോഗത്തിൽ എത്തിച്ചേർന്ന എല്ലാ പ്രിയപ്പെട്ടവർക്കും നവോദയ സിഡ്നി നന്ദി അറിയിച്ചു.































