പെർത്ത് : പുന്നപ്ര വയലാർ സമരനായകനും CPI(M) പൊളിറ്റ് ബ്യൂറോ മെംബറും മൂന്ന് വട്ടം പ്രതിപക്ഷനേതാവും ഒരു തവണ മുഖ്യമന്ത്രിയുമായിരുന്ന മൺമറഞ്ഞുപോയ മഹാ വിപ്ലവകാരി മലയാളക്കരയുടെ പ്രിയങ്കരൻ
സ: വി.എസ് അച്ചുതാനന്ദന്റെ ദീപ്തസ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികളർപ്പിക്കുവാനൊരുങ്ങുകയാണ്
നവോദയ വെസ്റ്റേൺ ഓസ്ട്രേലിയ .ഈ വരുന്ന ഞായറാഴ്ച 03-08-2025 ന് വൈകുന്നേരം
4PM – 6 pm വരെ Bentley Community Center ൽ വെച്ച് കൂടുന്ന വി.എസ് അനുസ്മരണ യോഗത്തിൽ പെർത്തിലെ കലാ സാംസ്ക്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .
ഒരു നൂറ്റാണ്ടിൻ്റെ സമരവീര്യം കേരളജനതക്ക് പകർന്ന് കൊടുത്തുകൊണ്ട് വിപ്ലവസൂര്യൻ സഖാവ് വി എസ് ചരിത്ര സ്മരണകളുറങ്ങുന്ന ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങി. നിസ്വവർഗ്ഗത്തിൻ്റെ അവകാശപ്പോരാട്ടങ്ങൾക്ക് മുന്നണിപോരാളിയായി പ്രവർത്തിച്ച് കേരള ജനതയുടെ കണ്ണും കരളും ചങ്കിലെ റോസാപൂവുമായി ജീവിച്ച വി എസിൻ്റെ ജീവിതം ഒരു മനുഷ്യായുസ്സിൽ താങ്ങാവുന്നതിലും വലിയ ത്യാഗങ്ങളുടെയും പീഡാനുഭവങ്ങളുടേയും ആകെത്തുകയായിരുന്നു.വിഎസ് അനുസ്മരണ യോഗത്തിൽ വൻജന പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികൾ വ്യക്ത്മാക്കി































