മെൽബൺ : വിക്ടോറിയ സ്കൂൾ ഓഫ് ലാംഗ്വേജ് (VSL ) മലയാളം ഭാഷയെ സ്കൂൾ സിലബസുകളിൽ ഉൾപ്പെടുത്തി . വിക്ടോറിയ സംസ്ഥാനത്തുള്ള കുട്ടികൾക്ക് ഇനി മുതൽ മലയാളം പഠിക്കാനും , VSE ക്ക് മെറിറ്റ് പോയിന്റുകൾ മേടിക്കാനും തന്മ്മൂലം സാധിക്കും.01 മുതൽ 10 വരെയുള്ള ക്ളാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് വാരാന്ത്യങ്ങളിൽ , 03 മണിക്കൂറോളം നീളുന്ന മലയാള പഠന ക്ളാസുകളിൽ എൻറോൾ ചെയ്യാനുള്ള നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. എല്ലാ ശനിയാഴ്ചയും രാവിലെ 09 മണി മുതൽ ഉച്ചക്ക് 12 :20 വരെയാണ് ക്ളാസുകൾ.മെൽബൻ നഗരത്തിന്റെ വടക്ക് ഭാഗത്തുള്ള കുട്ടികൾക്ക് എപ്പിങ്ങിലും , സൗത്ത് ഈസ്റ്റ് ഭാഗത്തുള്ളവർക്ക് ഹാംപ്ടൺ പാർക്ക് ഭാഗത്തുമാണ് ക്ളാസുകൾ നടത്തപ്പെടുന്നത്.
10 വയസ് വരെയുള്ള കുട്ടികൾക്ക് വെറും 75 ഡോളർ മാത്രമാണ് ഒരു വർഷത്തേക്കുള്ള ഫീസ് . 10 വയസ് മുതൽ പ്രായമുള്ളവർക്ക് 85 ഡോളറും . ബാക്കിയുള്ള തുക വിക്ടോറിയ ഗവണ്മെന്റ് പഠന സഹായ ഫണ്ടിന്റെ ഭാഗമായിട്ടാണ് ചിലവഴിക്കപ്പെടുന്നത്.VSL ട്രെയിനിങ് ലഭിച്ച ടീച്ചർമാരാൽ നടത്തപ്പെടുന്ന ക്ളാസുകൾ VSL സിലബസ് പ്രകാരമാണ് എടുക്കുന്നത്. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി വരും വർഷങ്ങളിൽ കൂടുതൽ സ്കൂളുകൾ തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു .കുട്ടികളെ മലയാളം എഴുതാൻ , വായിക്കാൻ , നന്നായി സംസാരിക്കാൻ പ്രാപ്തമാക്കും വിധത്തിൽ സമർപ്പണ മനോഭാവത്തോടെയുള്ള തങ്ങളുടെ മികച്ച അധ്യാപനം വഴി സാധിക്കുമെന്ന് അധ്യാപകരിൽ ചിലർ പറഞ്ഞു.
അടുത്ത ശനിയാഴ്ച്ച – 04 Feb 2023- മുതൽ നടക്കുന്ന ക്ളാസുകളിലേക്ക് നിങ്ങളുടെ കുട്ടികളെ എൻറോൾ ചെയ്യിക്കാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതിയാകും.
https://www.vsl.vic.edu.au/enrol/