ലണ്ടൻ: ബ്രിട്ടനിലെ പാസ്പോർട്ട് അപേക്ഷകൾക്കും പുതുക്കലുകൾക്കുമായി ഹോം ഓഫീസ് ഫീസ് വർധിപ്പിക്കുന്നു. സൂര്യൻ അസ്തമിക്കാത്ത രാജ്യത്ത് പുതിയ പാസ്പോർട്ട് ലഭിക്കുന്നതിനും പാസ്പോർട്ട് പുതുക്കുന്നതിനുമുള്ള ഫീസ് ഫെബ്രുവരി 2 വ്യാഴാഴ്ച മുതൽ 9 ശതമാനം വർധിക്കും. ബ്രിട്ടീഷ് പൗരത്വമുള്ളവർക്ക് പുതിയ പാസ്പോർട്ട് ലഭിക്കുന്നതിനും കാലഹരണപ്പെട്ട പാസ്പോർട്ട് പുതുക്കുന്നതിനും 82.50 പൗണ്ട് നൽകണം. നിലവിൽ 75.50 പൗണ്ടാണ്.
മുതിർന്നവർക്ക് 7 പൗണ്ടും അതേസമയം കുട്ടികളുടെ പാസ്പോർട്ടിന് 4.50 പൗണ്ടാണ് കൂടുതൽ ചിലവാകുക. നിലവിലെ 49 പൗണ്ടിൽ നിന്ന് 53.50 പൗണ്ടായി ഉയരും. എന്നാൽ തപാൽ അപേക്ഷകൾക്ക് മുതിർന്നവർക്ക് 85 പൗണ്ട് മുതൽ 93 പൗണ്ട് വരെയും കുട്ടികൾക്ക് 58.50 പൗണ്ട് മുതൽ 64 പൗണ്ട് വരെയമാണ് വർധന.ഇതുകൂടാതെ വിദേശ സ്റ്റാൻഡേർഡ് പേപ്പർ ആപ്ലിക്കേഷനുകൾ. വിദേശത്ത് താമസിക്കുന്ന ആർക്കും അവരുടെ പാസ്പോർട്ട് പുതുക്കാൻ മുതിർന്നവർക്ക് 95.50 പൗണ്ടിൽ നിന്ന് 104.50 പൗണ്ട് നൽകേണ്ടിവരും, കുട്ടികൾക്ക് നിരക്ക് 65.50 പൗണ്ടിൽ നിന്ന് 71.50 പൗണ്ടായി ഉയരും.
ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷം, പാസ്പോർട്ടിനായുള്ള ശരാശരി കാത്തിരിപ്പ് സമയം രണ്ടോ മൂന്നോ ആഴ്ച മുതൽ ഏകദേശം പത്താഴ്ച വരെ വർധിച്ചു. വർധിപ്പിച്ച ഫീസ് അപേക്ഷകൾ പ്രോസസ്് ചെയ്യുന്നതിനും സർക്കാരിന്റെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്നാണ് വിലയിരുത്തൽ. യുകെയിൽ താമസിക്കുന്ന ഏതൊരാൾക്കും പാസ്പോർട്ട് ലഭിക്കാനും കാലഹരണപ്പെട്ട പാസ്പോർട്ട് പുതുക്കാനുമുള്ള എളുപ്പവഴി ഓണ്‍ലൈനായി അപേക്ഷിക്കുക എന്നതാണ്. കൂടാതെ എച്ച്എം അതായത് ഹെർ മജെസ്ററി പാസ്പോർട്ട് സേവനങ്ങളുടെ വെബ്സൈറ്റ് വഴി നിങ്ങൾക്ക് ഓണ്‍ലൈനായി പേയ്മെന്റ് നടത്താം. എച്ച് എം പാസ്പോർട്ട് സേവനത്തിലേക്ക് ഓണ്‍ലൈനിൽ ആക്സസ് ഇല്ലെങ്കിൽ, നിങ്ങളുടെ അടുത്തുള്ള പോസ്ററ് ഓഫീസിൽ നിന്ന് ഒരു അപേക്ഷാ ഫോം എടുത്ത് പാസ്പോർട്ടിന് അപേക്ഷിക്കാം. ഇനിയും പോസ്ററ് ഓഫീസ് ചെക്ക് ആൻഡ് സെൻഡ് സേവനവും ഉപയോഗിക്കാം.