സിഡ്നി: സംഘർഷ ഭൂമിയായ മണിപ്പൂരിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മേഖലയിൽ സമാധാനവും സൗഹൃദവും പുനസ്ഥാപിക്കുന്നതിനായി സെന്റ് മേരീസ് മിഷൻ വാഗ വാഗ കാത്തലിക് കോൺഗ്രസ് പ്രാർഥനാ യജ്ഞവും പ്രതിഷേധ കൂട്ടായ്മയും നടത്തി. വാഗയിലെ എല്ലാം ക്രൈസ്തവ വിശ്വാസികളെയും ഉൾപ്പെടുത്തിയാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. മണിപ്പൂരിലെ കലാപം ഉടനടി കലാപം അവസാനിപ്പിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രാർത്ഥനയ്ക്കു തുടക്കം കുറിച്ചുകൊണ്ട് മിഷേൽ പ്രദീപ് ബൈബിൾ വായിച്ചു. തുടർന്ന് കലാപത്തിൽ മരിച്ചവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു. പ്രാർഥനകൾക്ക് ഫാ. സിബി താന്നിക്കൽ (സിറോ മലബാർ), ഫാ. ചാൾസ് (ഓർത്തഡോക്സ്), ബിനോ ജോയ് (യാക്കോബായ), പാസ്റ്റർ ഏലിയാസ് (ഇമ്മാനുവേൽ ക്രിസ്ത്യൻ ചർച്ച്), ഡോ. ചെറിയാൻ തോമസ് (മാർത്തോമ), പ്രദീപ് കുര്യൻ (സി.എസ്.ഐ), പ്രൊഫ. ജോർജ് (യുണൈിങ് നേഷൻസ് ക്രിസ്ത്യൻ ചർച്ച്) തുടങ്ങിയവർ നേതൃത്വം നൽകി. ടോജോ മങ്കുഴിക്കരി സ്വാഗതവും ഷിജി ജോൺ നന്ദിയും പറഞ്ഞു.പ്രതിഷേധ കൂട്ടായ്മയ്ക്ക് സിബി, അജിൽ, അജിൻ, സിറിൽ, ബ്രൈറ്റ്, ടോജോ എന്നിവർ നേതൃത്വം നൽകി.