Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

എന്തുകൊണ്ട് തിമിംഗലങ്ങൾക്കും ആനകൾക്കും കാൻസർ വരുന്നില്ല?

by Kerala News Web Desk 04
February 13, 2026
in AUSTRALIA
0 0
A A
എന്തുകൊണ്ട് തിമിംഗലങ്ങൾക്കും ആനകൾക്കും കാൻസർ വരുന്നില്ല?
Share on WhatsappShare on FacebookShare on TwitterShare on Telegram

വളർത്തു മൃഗങ്ങളിലും വന്യമൃഗങ്ങളിലുമെല്ലാം കാൻസർ സാധാരണമാണെങ്കിലും ചില ഭീമൻ മൃഗങ്ങളിൽ എന്തുകൊണ്ടാണ് കാൻസർ വ്യാപകമായി കാണാത്തത് എന്നത് അത്ഭുതമാണ്. മനുഷ്യരേക്കാളെല്ലാം ദശലക്ഷക്കണക്കിന് കോശങ്ങൾ അധികമായി ഉണ്ടായിരുന്നിട്ടും, തിമിംഗലങ്ങളിലും ആനകളിലും കാൻസർ ഉണ്ടാകുന്നത് വളരെ അപൂർവമായാണ്. ‘പീറ്റോസ് പാരഡോക്സ്’ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. കൂടുതൽ ആയുസ്സുള്ള ഭീമൻ മൃഗങ്ങളിൽ ഡിഎൻഎ തകരാർ പരിഹരിക്കൽ, ട്യൂമർ സപ്രഷൻ, പ്രതിരോധ സംവിധാനങ്ങൾ എന്നിവ പരിണാമത്തിലൂടെ എങ്ങനെ വികാസം പ്രാപിച്ചു എന്നത് മനുഷ്യരിലെ കാൻസർ ഗവേഷണത്തിന് ഉൾക്കാഴ്ച നൽകുന്നു.

എന്താണ് പീറ്റോസ് പാരഡോക്സ്?
സാധാരണ യുക്തിയനുസരിച്ച്, ഒരു ജീവിക്ക് എത്രത്തോളം കോശങ്ങളുണ്ടോ അത്രത്തോളം കാൻസർ വരാൻ സാധ്യത കൂടുതലുണ്ട്. എന്നാൽ വലിയ മൃഗങ്ങളായ തിമിംഗലങ്ങളിലും ആനകളിലും കാൻസർ അപൂർവമാണ്. ഈ മൃഗങ്ങളുടെ കാര്യത്തിൽ ശരീരത്തിന്റെ വലിപ്പവും ആയുസ്സും വർദ്ധിക്കുന്നത് അനുസരിച്ച് കാൻസർ സാധ്യത കൂടുന്നില്ല എന്ന ഈ വിരോധാഭാസത്തെയാണ് ‘പീറ്റോസ് പാരഡോക്സ്’ എന്ന് വിളിക്കുന്നത്. 1977ൽ റിച്ചാർഡ് പീറ്റോ എന്ന ശാസ്ത്രജ്ഞനാണ് ഇത് ചൂണ്ടിക്കാട്ടിയത്. ആനകളിൽ കാൻസറിനെ തടയുന്ന ടിപി53 എന്ന ജീനിന്റെ നിരവധി പകർപ്പുകൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തിമിംഗലങ്ങളാകട്ടെ അർബുദം പിടിപെടാതെ ദീർഘ കാലം ജീവിക്കുന്നത് അവയുടെ ശരീരത്തിലെ ശക്തമായ ഡിഎൻഎ റിപ്പയർ എന്ന സംവിധാനം കാരണമാണ്. ഡിഎൻഎ തകരാർ പരിഹരിക്കൽ രഹസ്യങ്ങൾ കാൻസർ ഗവേഷണങ്ങളിൽ നിർണായകമാണ്. ഈയിടെ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് ഏറെ പ്രതീക്ഷ നൽകുന്നതാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ബോഹെഡ് തിമിംഗലങ്ങളുടെ ഡിഎൻഎ കവചം
200 വർഷത്തിലധികം ജീവിക്കുന്ന ബോഹെഡ് തിമിംഗലങ്ങൾ (Bowhead whales) മികച്ച ഉദാഹരണമാണ്. ഇവയുടെ കോശങ്ങൾ ഡിഎൻഎയിലെ കേടുപാടുകൾ, പ്രത്യേകിച്ച് ‘ഡബിൾ സ്ട്രാൻഡ് ബ്രേക്കുകൾ’ അതിശയിപ്പിക്കുന്ന കൃത്യതയോടെ പരിഹരിക്കുന്നു. മനുഷ്യരിലും തിമിംഗലങ്ങളിലും കാണപ്പെടുന്ന സിഐആർബിപി എന്ന പ്രോട്ടീൻ ഇതിൽ പ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ തിമിംഗലങ്ങളിലെ ഈ പ്രോട്ടീൻ കൂടുതൽ കാര്യക്ഷമമാണ്. ഇത് കേടുവന്ന ഡിഎൻഎ ഭാഗങ്ങളെ വളരെ കൃത്യമായി കൂട്ടിചേർക്കാൻ സഹായിക്കുന്നു. ശാസ്ത്രജ്ഞർ ഈ തിമിംഗല പ്രോട്ടീൻ മനുഷ്യ കോശങ്ങളിൽ പരീക്ഷിച്ചപ്പോൾ, ആ കോശങ്ങളും കൂടുതൽ കൃത്യതയോടെ ഡിഎൻഎയുടെ കേടുപാടുകൾ തീർക്കുന്നതായി കണ്ടെത്തി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കൂനൻ തിമിംഗലങ്ങളിലെ ജനിതക രഹസ്യം
തിമിംഗലങ്ങളുടെ കാൻസർ പ്രതിരോധം ഒരു പ്രോട്ടീനിൽ മാത്രം ഒതുങ്ങുന്നതല്ല. കൂനൻ തിമിംഗലങ്ങളുടെ (ഹംപ്ബാക്ക് തിമിംഗലം) ജനിതക ഘടന പരിശോധിച്ചപ്പോൾ ശരീരഘടന, പ്രതിരോധശേഷി, കോശവളർച്ച, മൃതകോശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ജീനുകളിൽ വ്യാപകമായ പരിണാമപരമായ മാറ്റങ്ങൾ കണ്ടെത്തി. കേടുവന്നതോ ആരോഗ്യകരമല്ലാത്തതോ ആയ കോശങ്ങളെ തിരിച്ചറിയാനും നീക്കം ചെയ്യാനും സഹായിക്കുന്ന പല ജീനുകളുടെയും നിരവധി പകർപ്പുകൾ കൂനൻ തിമിംഗലങ്ങളിലുണ്ട്. കേടുവന്ന കോശങ്ങൾ കാൻസറായി മാറുന്നതിന് മുൻപ് തന്നെ അവയെ നശിപ്പിക്കാനുള്ള പ്രത്യേക കഴിവ് ഈ ജീനുകൾ തിമിംഗലങ്ങൾക്ക് നൽകുന്നു. തൽഫലമായി, ഇവയുടെ ശരീരത്തിൽ ജനിതക വ്യതിയാനങ്ങൾ വളരെ സാവധാനത്തിൽ മാത്രമേ സംഭവിക്കുന്നുള്ളൂ.

മനുഷ്യർക്ക് എങ്ങനെ ഗുണകരമാകും?
ഭീമൻ മൃഗങ്ങൾ പരിണാമത്തിലൂടെ നേടിയെടുത്ത ഈ പ്രതിരോധ തന്ത്രങ്ങൾ മനുഷ്യരിലെ കാൻസർ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നേക്കാം. തിമിംഗലങ്ങളിലെ സിഐആർബിപി പ്രോട്ടീന് സമാനമായ മരുന്നുകൾ വികസിപ്പിക്കുന്നത് കോശങ്ങളിലെ കേടുപാടുകൾ തീർക്കാൻ സഹായിക്കും. തിമിംഗലങ്ങളിലേതു പോലെ കോശങ്ങളെ സംരക്ഷിച്ചുകൊണ്ട് ശരീരത്തിന്റെ ഡിഎൻഎ റിപ്പയറിങ് മെക്കാനിസം ശക്തിപ്പെടുത്തി കാൻസറിലേക്ക് നയിച്ചേക്കാവുന്ന സാധ്യതകൾ തുടക്കത്തിലേ തടയാൻ കഴിഞ്ഞാൽ കാൻസറിനെ പേടിക്കേണ്ടാത്ത കാലം വരും.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ
AUSTRALIA

വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

September 19, 2026
ഓസ്‌ട്രേലിയൻ വ്യോമസേനയുടെ കരുത്ത് കൂട്ടി അത്യാധുനിക മിസൈലുകൾ
AUSTRALIA

ഓസ്‌ട്രേലിയൻ വ്യോമസേനയുടെ കരുത്ത് കൂട്ടി അത്യാധുനിക മിസൈലുകൾ

September 19, 2026
എ.സി.ടിയില്‍ വന്‍ കഞ്ചാവ് വേട്ട
AUSTRALIA

എ.സി.ടിയില്‍ വന്‍ കഞ്ചാവ് വേട്ട

September 19, 2026
ഓസ്ട്രേലിയയിൽ വാഹനാപകടം; ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മരിച്ചു
AUSTRALIA

ഓസ്ട്രേലിയയിൽ വാഹനാപകടം; ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മരിച്ചു

September 19, 2026
കുടിയേറ്റ നിയമങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഓസ്ട്രേലിയ
AUSTRALIA

കുടിയേറ്റ നിയമങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഓസ്ട്രേലിയ

September 18, 2026
റോയൽ അഡ്‌ലെയ്ഡ് ഷോയിലെ കളിപ്പാട്ട സ്ഫോടനം: ദ്രാവകം മുഖത്തേക്ക് തെറിച്ച് കുട്ടി ആശുപത്രിയിൽ
AUSTRALIA

റോയൽ അഡ്‌ലെയ്ഡ് ഷോയിലെ കളിപ്പാട്ട സ്ഫോടനം: ദ്രാവകം മുഖത്തേക്ക് തെറിച്ച് കുട്ടി ആശുപത്രിയിൽ

September 18, 2026
മാർപാപ്പ വീണ്ടും സിഡ്‌നിയിലേക്ക്
AUSTRALIA

മാർപാപ്പ വീണ്ടും സിഡ്‌നിയിലേക്ക്

September 18, 2026
കേരളനാട് വായനശാലയുടെ പ്രഥമ ‘പത്മരാഗം’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു : എം.ടി. പുരസ്കാരം കെ. ഉണ്ണികൃഷ്ണന്; എൻ.എൻ. പിള്ള പുരസ്കാരം പ്രമോദ് വെളിയനാടിന്
AUSTRALIA

കേരളനാട് വായനശാലയുടെ പ്രഥമ ‘പത്മരാഗം’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു : എം.ടി. പുരസ്കാരം കെ. ഉണ്ണികൃഷ്ണന്; എൻ.എൻ. പിള്ള പുരസ്കാരം പ്രമോദ് വെളിയനാടിന്

September 18, 2026
സിഡ്‌നി മലയാളി കമ്മ്യൂണിറ്റി അംഗം വിജയൻ അന്തരിച്ചു
AUSTRALIA

സിഡ്‌നി മലയാളി കമ്മ്യൂണിറ്റി അംഗം വിജയൻ അന്തരിച്ചു

September 18, 2026
Next Post
ചൈനയുടെ അടുത്ത ലക്ഷ്യം ഏതെല്ലാം രാജ്യങ്ങളെന്ന മുന്നറിയിപ്പുമായി തായ്‍വാൻ പ്രസിഡന്‍റ്

ചൈനയുടെ അടുത്ത ലക്ഷ്യം ഏതെല്ലാം രാജ്യങ്ങളെന്ന മുന്നറിയിപ്പുമായി തായ്‍വാൻ പ്രസിഡന്‍റ്

പൈലറ്റുമാരുടെ അപ്രതീക്ഷിത പണിമുടക്ക്, ജർമനിയിൽ റദ്ദാക്കിയത് 460 വിമാനങ്ങൾ

പൈലറ്റുമാരുടെ അപ്രതീക്ഷിത പണിമുടക്ക്, ജർമനിയിൽ റദ്ദാക്കിയത് 460 വിമാനങ്ങൾ

ട്രംപിന്റെ ‘ബോര്‍ഡ് ഓഫ് പീസില്‍’ ഇന്ത്യ ചേരുമോ’?

ട്രംപിന്റെ 'ബോര്‍ഡ് ഓഫ് പീസില്‍' ഇന്ത്യ ചേരുമോ'?

ഈജിപ്തിൽ കണ്ടെത്തിയ മണ്‍കലത്തിൽ തമിഴ് ബ്രഹ്മി ലിപി !

ഈജിപ്തിൽ കണ്ടെത്തിയ മണ്‍കലത്തിൽ തമിഴ് ബ്രഹ്മി ലിപി !

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

വിസ്മൃതിയിലായ അപൂർവ ആപ്പിളുകളെ വീണ്ടെടുക്കാൻ കൈകോർത്ത് ടാസ്മാനിയ

September 19, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist