ചമ്പക്കുളം: ആലപ്പുഴ സ്വദേശി ജോമോൾഷിബുവിന്റെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തായി പരാതി നൽകിയ കേസിന്റെ F.I.R ആണ് പുറത്ത് വന്നത് . 2023 ഏപ്രിലിൽ WOW സിനിമാസ് എന്ന നിർമ്മാണ കമ്പനി പുറത്തിറക്കുന്ന മലയാള സിനിമയുടെ വിതരണാവകാശം നൽകാമെന്ന് വാഗ്ദാനം നൽകി WOW സിനിമാസ് കമ്പനിയുടെ പാർട്ണർമാരായവർ ചേർന്ന് യുവതിയെ വിശ്വസിപ്പിച്ച് കരാർ ഒപ്പുവയിപ്പിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ യുവതി 35,00,000 രൂപ നൽകുകയും ചെയ്തുവെന്നും .ഈ കാര്യങ്ങൾ നോക്കാൻ പരാതിക്കാരിയുടെ സ്ഥാപനത്തിൽ അക്കൗണ്ട്സ് സെക്ഷനിൽ ജോലി നോക്കിയിരുന്നയാളെ ഏൽപ്പിക്കുകയും, അയാൾ പണം തട്ടിയെടുത്ത് വൗ സിനിമാസ്സുമായി യോജിക്കുകയും ചെയ്തുവന്നുമെന്നാണ് പരാതി.ഇയാളെ മൂന്നാം പ്രതിയായി F. I. R ൽ രേഖപ്പെടുത്തിയിട്ടുണ്ട്.
തുടർന്ന് wow cinemas ന്റെ പാർട്ണർമാരായ ഒന്നും രണ്ടും പ്രതികളും മൂന്നാം പ്രതിയും അയാളുടെ ഭാര്യയും ചേർന്ന് ഗൂഢാലോചന നടത്തി വിതരണാവകാശം മറ്റ് കമ്പനികൾക്ക് നൽകിയെന്നും, സിനിമയുടെ മറ്റ് ആവിശ്യങ്ങൾക്ക് എന്ന് പറഞ്ഞ് പരാതിക്കാരിയുടെ പക്കൽ നിന്നും 2,27,135 രൂപ അവർ കൈപ്പറ്റിയിരുന്നുവെന്നും പരാതിക്കാരിക്ക് 37,27,135 രൂപയുടെ നഷ്ടം വരുത്തി വെക്കുകയും കുടുംബത്തേയും വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നുമാണ് പരാതി. നിലവിൽ കേസ് നെടുമുടി പോലീസ് അന്വേഷണത്തിൽ ആണ്
കേസ് കൃത്യമായ് തെളിയിച്ചു കഴിഞ്ഞാൽ വലിയ ഒരു സാമ്പത്തിക അട്ടിമറിയാകും വെളിപ്പെടുന്നത്.