കൊച്ചി: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ അതിരുകടക്കാതിരിക്കാൻ എക്സൈസ് പരിശോധന. നിയമങ്ങൾ ലംഘിച്ച് ഡി ജെ പാർട്ടി നടത്തുകയും മദ്യം വിളമ്പുകയും ചെയ്ത രണ്ട് ഹോട്ടലുകൾക്കെതിരെയാണ് കേസെടുത്തത്.
ഒരു ഹോട്ടലില്‍നിന്ന് 50 ലിറ്റര്‍ മദ്യമാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടത്തിയ പരിശോധനയിലാണ് എക്സൈസ് സംഘം ഈ പോട്ടലുകൾക്കെതിരെ നടപടിയെടുത്തത്. എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍നിന്നാണ് 50 ലിറ്റര്‍ മദ്യം കസ്റ്റഡിയിലെടുത്തത്. ഹോട്ടലിലെ കോൺഫറൻസ് ഹാളിലായിരുന്നു ഡി ജെ പാർട്ടിയും മദ്യസത്കാരവും മറ്റും നടന്നത്. ഈ ഹോട്ടലിൽ മദ്യം വിൽക്കാനോ പ്രദർശിപ്പിക്കാനോ അനുമതിയുണ്ടായിരുന്നില്ല. തുടർന്ന് ഹോട്ടല്‍ മാനേജറെ അറസ്റ്റ് ചെയ്ത് സ്ഥാപനത്തിനെതിരെ പിഴയും ചുമത്തി.
എന്നാൽ ചില ഹോട്ടലുകള്‍ പുതുവത്സരദിനത്തിൽ മദ്യവില്പന ലക്ഷ്യമിട്ട് ഡി ജെ പാര്‍ട്ടിക്കൊപ്പം വന്‍ ഓഫറുകളും നൽകിയിട്ടുണ്ട്. കപ്പിള്‍സിനും വനിതകള്‍ക്കും സൗജന്യ പ്രവേശനം, സൗജന്യ മദ്യം തുടങ്ങിയ ഓഫറുകളാണ് പല ഹോട്ടലുകളും നൽകിയിരിക്കുന്നത്. ഈ ഹോട്ടലുകളെ എക്സൈസ് രഹസ്യമായി പിന്തുടരുന്നുണ്ട്. പുതുവത്സര ആഘോഷങ്ങളിൽ മദ്യവിൽപ്പന തടയാന്‍ നഗരത്തില്‍ മഫ്തിയിലും പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
STORY HIGHLIGHTS: excise inspection case against two hotels during christmas newyear celebrations