Friday, July 17, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

തായ്‌വാന് നേരെ ചൈന; 24 മണിക്കൂറിനിടെ തായ്‌വാന്‍ അതിര്‍ത്തിയില്‍ 71 യുദ്ധ വിമാനങ്ങള്‍

by Kerala News - Web Desk 01
December 27, 2022
in WORLD
0 0
A A
തായ്‌വാന്-നേരെ-ചൈന;-24-മണിക്കൂറിനിടെ-തായ്‌വാന്‍-അതിര്‍ത്തിയില്‍-71-യുദ്ധ-വിമാനങ്ങള്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

ബെയ്ജിങ്ങ്: യുഎസ് വാര്‍ഷിക പ്രതിരോധ ബില്ലില്‍ തായ്‌വാന് പ്രാധാന്യം നല്‍കിയതില്‍ പ്രതിഷേധിച്ച ചൈന 24 മണിക്കൂറിനിടെ തായ്‌വാന് നേരെ 71 യുദ്ധ വിമാനങ്ങളും ഏഴ് കപ്പലുകളും അയച്ചതായി തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ശനിയാഴ്ച്ചയാണ് യുഎസ് വാര്‍ഷിക പ്രതിരോധ ബില്‍ പാസ്സാക്കിയത്. ബില്ലില്‍ തായ്‌വാനുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകളില്‍ ചൈന രോഷം പ്രകടിപ്പിച്ചിരുന്നു. ഞായറാഴ്ച്ച രാവിലെ ആറ് മണിക്കും തിങ്കളാഴ്ച്ച രാവിലെ ആറ് മണിക്കും ഇടയിലാണ് ചൈന യുദ്ധവിമാനങ്ങള്‍ തായ്‌വാന്‍ ആകാശപാതയിലൂടെ കടന്നു പോയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്.

തായ്‌വാന്‍ സ്വയംഭരണ പ്രദേശമെന്ന് അവകാശപ്പെടുമ്പോഴും തങ്ങളുടെ അധീനതയിലുള്ള പ്രദേശമാണ് അതെന്നാണ് ചൈനയുടെ വാദം. ചൈനയുടെ സൈനിക പീഡനം സമീപ വര്‍ഷങ്ങളില്‍ നിരവധി തവണ ഉണ്ടായിട്ടുണ്ട് എന്നാണ് തായ്‌വാന്റെ ആരോപണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ദിവസേന യുദ്ധ വിമാനങ്ങളും കപ്പലുകളും ദ്വീപിലേക്ക് അയച്ചിട്ടുണ്ട് എന്നും ആരോപിക്കുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ബില്‍ പാസ്സാക്കിയതിനെ തുടര്‍ന്ന് പ്രതിഷേധം പ്രകടിപ്പിച്ച ചൈനയുടെ 47 യുദ്ധവിമാനങ്ങളാണ് തായ്‌വാന്‍ കടലിടുക്കിന്റെ മീഡിയന്‍ മുറിച്ചുകടന്നത്. ഇത് ഒരു അനൗദ്യോഗിക അതിര്‍ത്തിയാണെന്ന് തായ്‌വാന്‍ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തായ്‌വാനിലേക്ക് ചൈന അയച്ച വിമാനങ്ങളില്‍ 18 ജെ-16 യുദ്ധവിമാനങ്ങളും 11 ജെ-1 യുദ്ധവിമാനങ്ങളും 6 എസ്യു-30 യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉള്‍പ്പെടുന്ന വന്‍ വ്യോമ സന്നാഹം ഉള്‍പ്പെട്ടിരുന്നു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

കര അധിഷ്ഠിത മിസൈല്‍ സംവിധാനങ്ങളിലൂടെയും സ്വന്തം നാവികസേനയുടെ കപ്പലുകളിലൂടെയും ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചതായി തായ്‌വാന്‍ അറിയിച്ചു. ‘നിലവിലെ യുഎസ്-തായ്‌വാന്‍ ബന്ധത്തിനും പ്രകോപനത്തിനുമുള്ള ഉറച്ച പ്രതികരണമാണിത്,’ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഈസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡിന്റെ വക്താവ് ഷി യി ഞായറാഴ്ച രാത്രി തന്റെ പ്രസ്താവനയില്‍ പ്രതികരിച്ചത്. ചൈനയെ തന്ത്രപരമായ വെല്ലുവിളിയെന്നാണ് യുഎസ് പ്രതിരോധ ചെലവ് ബില്ലില്‍ വിശേഷിപ്പിച്ചിരുന്നത്. ഇതിനെതിരെ പരാമര്‍ശിക്കുകയായിരുന്നു ഷി യി. ഇന്തോ-പസഫിക് മേഖലയുമായി ബന്ധപ്പെട്ട്, തായ്വാനുമായുള്ള സുരക്ഷാ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് നിയമനിര്‍മ്മാണം അംഗീകാരം നല്‍കുന്നെന്നും അദ്ദേഹം ആരോപിച്ചു.

തായ്‌വാനെ പിന്തുണച്ചുള്ള യുഎസ് ഗവണ്‍മെന്റ് നടപടികളില്‍ പ്രതിഷേധിച്ച് ചൈനയുടെ സൈന്യം പലപ്പോഴും സൈനികാഭ്യാസങ്ങള്‍ തായ്‌വാനെതിരെ നടത്തിയിട്ടുണ്ട്. യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന് മറുപടിയായി ഓഗസ്റ്റില്‍ ലൈവ്-ഫയര്‍ സൈനികാഭ്യാസം നടത്തിയിരുന്നു. ദ്വീപിലേക്ക് വിദേശ ഗവണ്‍മെന്റുകള്‍ നടത്തുന്ന സന്ദര്‍ശനങ്ങള്‍ തായ്‌വാന്‍ സ്വതന്ത്രമായി അംഗീകരിക്കുന്നതും ചൈനയെ പ്രകോപിപ്പിച്ചിരുന്നു. ചൈനയുടെ പരമാധികാര അവകാശവാദത്തിനെതിരായ വെല്ലുവിളിയായാണ് ഇതിനെ ചൈന നോക്കിക്കാണുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

Story Highlights: China sends 71 warplanes, 7 ships toward Taiwan in 24 hours

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം
WORLD

പാകിസ്ഥാൻ വീണ്ടും പിളർന്നു? സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’, ഭരണ സംവിധാനം, സ്വന്തം കറൻസി, ദേശീയ ഗാനം

July 15, 2026
ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം
WORLD

ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്; ഇനിമുതൽ 60 ഇല്ല, 30 ദിവസം വിസയില്ലാതെ തുടരാം

July 15, 2026
തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്
WORLD

തായ്ലാൻഡിലെ പ്രമുഖ പബ്ബിൽ അഗ്നിബാധ, 27 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരിക്ക്

July 13, 2026
പ്രളയജലത്തില്‍ നിറയെ വിഷപ്പാമ്പുകള്‍, പാമ്പു പിടിത്തക്കാര്‍ പിടികൂടിയത് 2000 പാമ്പുകളെ, പ്രളയം തകര്‍ത്ത ചൈനീസ് നഗരം ഭീതിയില്‍
WORLD

പ്രളയജലത്തില്‍ നിറയെ വിഷപ്പാമ്പുകള്‍, പാമ്പു പിടിത്തക്കാര്‍ പിടികൂടിയത് 2000 പാമ്പുകളെ, പ്രളയം തകര്‍ത്ത ചൈനീസ് നഗരം ഭീതിയില്‍

July 11, 2026
ഇന്ത്യയുടെ ആശങ്കകൾ ശരിവയ്ക്കുന്ന കണ്ടെത്തലുകൾ പുറത്ത്; ബ്രഹ്മപുത്രയിലെ ചൈനയുടെ ഭീമൻ ഡാം സുരക്ഷിതമല്ല, നിർമാണം ഭൂകമ്പ സാധ്യതാ മേഖലയിൽ
WORLD

ഇന്ത്യയുടെ ആശങ്കകൾ ശരിവയ്ക്കുന്ന കണ്ടെത്തലുകൾ പുറത്ത്; ബ്രഹ്മപുത്രയിലെ ചൈനയുടെ ഭീമൻ ഡാം സുരക്ഷിതമല്ല, നിർമാണം ഭൂകമ്പ സാധ്യതാ മേഖലയിൽ

July 11, 2026
അതിർത്തികൾ പ്രശ്നമല്ല, വേട്ടയാടാൻ രഹസ്യ പോലീസുമായി ചൈന; ഭൂരിപക്ഷ ദേശീയത ഉയർത്തി വംശീയ ന്യൂനപക്ഷങ്ങളും ലക്ഷ്യം
WORLD

അതിർത്തികൾ പ്രശ്നമല്ല, വേട്ടയാടാൻ രഹസ്യ പോലീസുമായി ചൈന; ഭൂരിപക്ഷ ദേശീയത ഉയർത്തി വംശീയ ന്യൂനപക്ഷങ്ങളും ലക്ഷ്യം

July 9, 2026
ഇസ്രയേലിൽ കണ്ടെത്തിയത് ജനിതക മാറ്റം സംഭവിച്ച അതീവ അപൂർവ്വ ‘അൽബിനോ’ അണലി പാമ്പ്
WORLD

ഇസ്രയേലിൽ കണ്ടെത്തിയത് ജനിതക മാറ്റം സംഭവിച്ച അതീവ അപൂർവ്വ ‘അൽബിനോ’ അണലി പാമ്പ്

July 9, 2026
പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിനെതിരെ ചാറ്റ് ജിപിടി ഉപയോഗിച്ച് 15-കാരൻ്റെ ആക്രമണം; 13 ലക്ഷം പേരുടെ വിവരങ്ങൾ ചോർന്നു; കുട്ടി അറസ്റ്റിൽ
WORLD

പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിനെതിരെ ചാറ്റ് ജിപിടി ഉപയോഗിച്ച് 15-കാരൻ്റെ ആക്രമണം; 13 ലക്ഷം പേരുടെ വിവരങ്ങൾ ചോർന്നു; കുട്ടി അറസ്റ്റിൽ

July 8, 2026
ഫെറാരി കളിക്കളമാക്കി കുട്ടികൾ, മുളകൊണ്ട് പോറൽ, ബംബർ തകരാറിൽ, മാതാപിതാക്കൾക്കെതിരെ കേസുമായി യുവാവ്
WORLD

ഫെറാരി കളിക്കളമാക്കി കുട്ടികൾ, മുളകൊണ്ട് പോറൽ, ബംബർ തകരാറിൽ, മാതാപിതാക്കൾക്കെതിരെ കേസുമായി യുവാവ്

July 4, 2026
Next Post
തൊഴില്‍,-താമസം,-അതിര്‍ത്തി-നിയമ-ലംഘനം;-സൗദിയിൽ-ഒരാഴ്ചക്കുളളിൽ-പിടിയിലായത്-15,303-പേർ

തൊഴില്‍, താമസം, അതിര്‍ത്തി നിയമ ലംഘനം; സൗദിയിൽ ഒരാഴ്ചക്കുളളിൽ പിടിയിലായത് 15,303 പേർ

മക്കയില്‍-ഇസ്ലാമിക-പഠനം-ഇനി-ചൈനീസ്-ഭാഷയിലും;-ലക്ഷ്യം-ഇതര-ഭാഷക്കാരെ-ഇസ്ലാമിക-പഠനത്തില്‍-പ്രോല്‍സാഹിപ്പിക്കുക

മക്കയില്‍ ഇസ്ലാമിക പഠനം ഇനി ചൈനീസ് ഭാഷയിലും; ലക്ഷ്യം ഇതര ഭാഷക്കാരെ ഇസ്ലാമിക പഠനത്തില്‍ പ്രോല്‍സാഹിപ്പിക്കുക

താമസ-സ്ഥലങ്ങളില്‍-അനധികൃതമായി-ആളുകളെ-പാര്‍പ്പിക്കരുത്;-നിയമ-ലംഘനത്തിന്-ഒരു-ദശലക്ഷം-ദിര്‍ഹം-പിഴ-ഈടാക്കാൻ-യുഎഇ

താമസ സ്ഥലങ്ങളില്‍ അനധികൃതമായി ആളുകളെ പാര്‍പ്പിക്കരുത്; നിയമ ലംഘനത്തിന് ഒരു ദശലക്ഷം ദിര്‍ഹം പിഴ ഈടാക്കാൻ യുഎഇ

ലോകകപ്പ്:-യൂബര്‍-ഉപയോഗിച്ചത്-26-ലക്ഷം-പേര്‍;-സര്‍വ്വീസ്-നടത്തിയത്-11,500-വാഹനങ്ങള്‍,-4,41,612-ട്രിപ്പുകള്‍

ലോകകപ്പ്: യൂബര്‍ ഉപയോഗിച്ചത് 26 ലക്ഷം പേര്‍; സര്‍വ്വീസ് നടത്തിയത് 11,500 വാഹനങ്ങള്‍, 4,41,612 ട്രിപ്പുകള്‍

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്ട്രേലിയൻ മണ്ണിൽ മലയാളി കരുത്ത്: കെയ്ൻസ് ദേശീയ വടംവലി മത്സരത്തിന് ഒരുങ്ങുന്നു

ഓസ്ട്രേലിയൻ മണ്ണിൽ മലയാളി കരുത്ത്: കെയ്ൻസ് ദേശീയ വടംവലി മത്സരത്തിന് ഒരുങ്ങുന്നു

July 16, 2026
കൽക്കരിപ്പാടം ഇനി ഹരിതോർജ്ജ കേന്ദ്രം: ഗ്ലോസ്റ്ററിൽ 1.8 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതിക്ക് അനുമതി

കൽക്കരിപ്പാടം ഇനി ഹരിതോർജ്ജ കേന്ദ്രം: ഗ്ലോസ്റ്ററിൽ 1.8 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതിക്ക് അനുമതി

July 16, 2026
മദ്യക്കടയിൽ കൗമാരക്കാരുടെ കൂട്ടക്കൊള്ള; തടയാൻ ശ്രമിച്ച അണ്ടർകവർ പോലീസുകാരന് ക്രൂരമർദ്ദനം

മദ്യക്കടയിൽ കൗമാരക്കാരുടെ കൂട്ടക്കൊള്ള; തടയാൻ ശ്രമിച്ച അണ്ടർകവർ പോലീസുകാരന് ക്രൂരമർദ്ദനം

July 16, 2026
ചൈൽഡ് കെയർ ലൈംഗിക പീഡനക്കേസ്: അന്വേഷണം സൗത്ത് ഓസ്‌ട്രേലിയൻ അതിർത്തികളിലേക്ക് വ്യാപിപ്പിച്ചു

ചൈൽഡ് കെയർ ലൈംഗിക പീഡനക്കേസ്: അന്വേഷണം സൗത്ത് ഓസ്‌ട്രേലിയൻ അതിർത്തികളിലേക്ക് വ്യാപിപ്പിച്ചു

July 16, 2026
മെഡിക്കൽ രംഗത്ത് വൻ സുരക്ഷാ വീഴ്ച; ആയിരക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാരുടെ കൈകളിൽ

മെഡിക്കൽ രംഗത്ത് വൻ സുരക്ഷാ വീഴ്ച; ആയിരക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങൾ ഹാക്കർമാരുടെ കൈകളിൽ

July 16, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist