മലപ്പുറം : മലപ്പുറം പൊന്നാനിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ പൊന്നാനി സർക്കാർ മാതൃ ശിശു ആശുപത്രിയിലെ ഡോക്ടർക്കും ഡ്യൂട്ടി നഴ്സിനും ജാഗ്രതക്കുറവുണ്ടായെന്ന് കണ്ടെത്തല്‍. കേസ് ഷീറ്റ് നോക്കാതെയാണ് നഴ്സ് ഗര്‍ഭിണിക്ക് രക്തം നല്‍കിയത്. ഡ്യൂട്ടി ഡോക്ടർക്കും വാർഡ് നഴ്സിനും ജാഗ്രതക്കുറവുണ്ടായി. ഡോക്ടർക്കും നഴ്സുമാർക്കുമെതിരെ നടപടി ഉണ്ടായെക്കുമെന്നാണ് വിവരം.


























