തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തെ പെരുമഴയിൽ നിരവധി അപകടങ്ങളും റിപ്പോർട്ട് ചെയ്തു. അതിരാവിലെ മുതൽ തുടങ്ങിയ പെരുമഴയിൽ പത്തോളം അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയതിന്‍റെ വിവരങ്ങൾ പങ്കുവച്ച് അഗ്നിരക്ഷാസേന. രാവിലെ ആറുമണിക്ക് പാളയം എ കെ ജി സെന്ററിന് സമീപം പൊലീസ് ജീപ്പ് അപകടത്തിൽപ്പെട്ടത് മുതൽ നടത്തിയ രക്ഷാപ്രവർത്തനമാണ് അഗ്നിരക്ഷാസേന വിവരിച്ചത്.



























