ലണ്ടൻ: ചൈനീസ് യാത്രക്കാരെ വംശീയമായി പരിഹസിച്ച് ടിക് ടിക് വിഡിയോ ചെയ്ത രണ്ട് കാബിൻ ക്രൂ അംഗങ്ങളെ പുറത്താക്കി ബ്രിട്ടീഷ് എയർവെയ്സ്.
വിമാനക്കമ്ബനി ഒരുക്കിയ ആഡംബര റിസോർട്ടില്‍ താമസിക്കുമ്ബോഴാണ് ഹോളി വാള്‍ട്ടനും ലോറൻ ബ്രെയും അധിക്ഷേപ വിഡിയോ പോസ്റ്റ് ചെയ്തത്. നന്നായി ഇംഗ്ലീഷ് സംസാരിക്കാത്ത ചൈനീസ് കുടുംബത്തെ വിഡിയോയില്‍ അവർ പരിഹസിക്കുന്നുണ്ട്. വിമാനത്തില്‍ മുറി ഇംഗ്ലീഷിലാണ് ചൈനീസ് കുടുംബം പാനീയം ഓർഡർ ചെയ്തത്. എനിക്ക് കുറച്ച് വൈൻ തരൂ എന്ന് ചൈനീസ് ആക്സന്റില്‍ പറയുന്ന വാള്‍ട്ടൻ വംശീയമായി അധിക്ഷേപിക്കുന്ന തരത്തില്‍ കണ്ണ്കൊണ്ട് ആംഗ്യം കാണിക്കുന്നുമുണ്ട്.
വിഡിയോ ടിക്ടോക്കില്‍ കണ്ടയുടൻ വിമാനത്തിലെ ഇവരുടെ സഹജീവനക്കാർ നടുക്കവും അതൃപ്തിയും പ്രകടിപ്പിച്ചു.






























