കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു. പന്തീരാങ്കാവ് മനാൽ ഹൗസിൽ കാർത്തിക് എന്ന 21കാരനാണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തൊണ്ടയാട് റൈഫിൾ ക്ലബിലെ അംഗമാണ് കാർത്തിക്. അതിനാൽ ലൈസൻസുള്ള തോക്ക് കാർത്തികിന്റെ കൈവശമുണ്ടായിരുന്നു എന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. വീടിന്റെ മുകൾ നിലയിൽ നിന്ന് വെടിയൊച്ച കേട്ടതിനെ തുടർന്നാണ് വീട്ടുകാരെത്തിയത്.


























