ഇല്ലവാര മലയാളി അസോസിയേഷന്റെ (IMA) ക്രിസ്മസ് – പുതുവത്സരാഘോഷം ഡിസംബർ 29 ന്. Dapto Ribbon wood Centre ൽ വെച്ച് വൈകുന്നേരം 4.30 മുതൽ രാത്രി 10 മണി വരെ നീളുന്ന ആഘോഷരാവിന്റെ ഒരുക്കങ്ങൾ പൂർത്തിയാവുന്നതായി ഇല്ലവാര മലയാളി അസോസിയേഷന്റെ സംഘാടകർ അറിയിച്ചു.
ഈ ആഘോഷരാവിനെ വർണ്ണാഭമാക്കാൻ മെഗാ മാർഗംകളിയും ബോളിവുഡ് ഡാൻസും ഉണ്ടായിരിക്കുന്നതാണ്. സാന്റയോടൊപ്പം ആടി പാടാൻ കരോൾ ഗാനങ്ങളും വിവിധ കൾച്ചറൽ പ്രോഗ്രാമുകളും നടക്കുന്നതാണ്. കൂടാതെ ഡിജെ പാർട്ടിയാണ് പരിപാടിയുടെ മറ്റൊരു ആഘർഷണം. തനത് കേരള വിഭവങ്ങളുടെ ഒരു കലവറ തന്നെ ഭക്ഷണ പ്രേമികൾക്കായി ഒരുക്കുന്നുണ്ട്. പരിപാടിയുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചിട്ടുണ്ട്. പരിമിതമായ സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: Dhiresh- +61401432392, Jogen- 0470 428 141






























