Wednesday, August 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിൽ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം രംഗത്ത്

by Kerala News Web Desk 04
March 22, 2024
in INDIA
0 0
A A
അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിൽ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം രംഗത്ത്
Share on WhatsappShare on FacebookShare on TwitterShare on Telegram

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിൽ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം രംഗത്ത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാ‍ർജ്ജുൻ ഖർഗെ, കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, സി പി എം, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, എൻ സി പി നേതാവ് ശരത് പവാർ, ഉദ്ദവ് താക്കറെ, അഖിലേഷ് യാദവ്, സി പി ഐ, തൃണമൂൽ കോൺഗ്രസ്, ജെ എം എം, മുസ്ലിം ലീഗ് തുടങ്ങി ‘ഇന്ത്യ’ സഖ്യം ഒന്നടങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രംഗത്തെത്തി.

കെജ്രിവാളിന്‍റെ അറസ്റ്റിൽ ബി ജെ പിക്കെതിരെ ആഞ്ഞടിച്ചാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. ഭീരുവായ ഏകാധിപതിക്ക് വേണ്ടത് നിർജ്ജീവമായ ജനാധിപത്യമെന്നാണ് രാഹുല്‍ പറഞ്ഞത്. സർവ്വവും പിടിച്ചടക്കാൻ നോക്കുന്ന അസുര ശക്തി ഇപ്പോള്‍ മുഖ്യമന്ത്രിമാരെയും അറസ്റ്റ് ചെയ്യുന്നുവെന്നും ഇന്ത്യ അർഹമായ മറുപടി നല്‍കുമെന്നും രാഹുല്‍ പറഞ്ഞു. കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടി ഭരണഘടന വിരുദ്ധമെന്നാണ് പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടത്.
ബി ജെപിയുടെ പരാജയഭീതി വ്യക്തമായെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പറഞ്ഞത്. ബി ജെ പി ഇക്കുറി അധികാരത്തിന് പുറത്തേക്കെന്നും ഖർഗെ വിവരിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കെജ്രിവാളിന്‍റെ അറസ്റ്റിൽ ബി ജെ പിയെ വെല്ലുവിളിച്ചാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്തെത്തിയത്. ജനരോഷം നേരിടാൻ ഒരുങ്ങിക്കോളൂവെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി ബി ജെ പിയെ വെല്ലുവിളിച്ചത്. മോദിയും ബി ജെ പിയും പരാജയഭീതിയിൽ പ്രതിപക്ഷവേട്ട നടത്തുകയാണ്. ഇ ഡി നടപടി ഇന്ത്യ സഖ്യത്തിന്‍റെ നിശ്ചയദാർഡ്യം വർധിപ്പിക്കുമെന്നും അതിശക്തമായ പ്രക്ഷോഭം ഉയർത്തുമെന്നും സ്റ്റാലിൻ പറഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതിശക്തമായ പ്രതിഷേധം എന്നാണ് സി പി എം അഭിപ്രായപ്പെട്ടത്. അന്വേഷണ ഏജൻസികളെ പരസ്യമയാി തന്നെ ബി ജെ പി രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷമുള്ള ഈ നടപടി രാജ്യത്തിന് തന്നെ നാണക്കേടാണ്. ഇന്ത്യയിലെ ജനങ്ങൾ ഈ ഗൂഢാലോചനയെ എതിർത്ത് തോൽപ്പിക്കുമെന്നും സി പി എം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാർഹമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തിൽ എതിർശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടി. ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതിൽ തെളിയുന്നത്.

കെജ്രിവാളിന്റെ അറസ്റ്റ് അപലപനീയമെന്നാണ് എൻ സി പി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞത്. അധികാരം നിലനിർത്താൻ ബി ജെ പി ഏതറ്റം വരെ പോകുമെന്നതിനുള്ള തെളിവാണിത്. പ്രതിപക്ഷത്തെ വേട്ടയാടാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്നും അറസ്റ്റിനെതിരെ ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി പ്രതിഷേധിക്കുമെന്നും ശരദ് പവാർ പറഞ്ഞു.

ബി ജെ പിയുടേത് തോല്‍വി ഭയന്നുള്ള നീക്കമെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്. ഭരണത്തില്‍ തിരിച്ച് വരില്ലെന്ന് ബി ജെ പിക്കറിയാം. കെജ്രിവാളിന്‍റെ അറസ്റ്റ് രാജ്യത്ത് പുതിയ ജന മുന്നേറ്റത്തിന് തുടക്കം കുറിക്കുമെന്നും അഖിലേഷ് പറഞ്ഞു.

മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അറസ്റ്റിലാകുന്നു. ഈ അവസ്ഥയിൽ ഇന്ത്യയില്‍ എങ്ങനെ സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് തൃണമൂൽ കോൺഗ്രസ് ചോദിച്ചത്. തെര‍ഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയും നടപടിയെടുക്കാതിരുന്നാല്‍ എങ്ങനെ നീതി ലഭിക്കുമെന്നും ടി എം സി ചോദിച്ചു. ഇന്ത്യയിലെ ജനാധിപത്യത്തിന്‍റെ വിധി നാളെ എന്താകും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രിമാരും നേതാക്കളും അറസ്റ്റ് ചെയ്യപ്പെടുന്നു. വരാനിരിക്കുന്ന ദുരന്തത്തിൽ നിന്ന് ജനാധിപത്യത്തെ രക്ഷിക്കാൻ കഴിയട്ടെയെന്നും ടി എം സി നേതാക്കൾ അഭിപ്രായപ്പെട്ടു.

ബി ജെ പിക്ക് അധികാരത്തിന്‍റെ ആർത്തിയെന്നാണ് ജെ എം എം പ്രതികരിച്ചത്. അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുന്നതിന്‍റെ പുതിയ മാതൃകയാണിത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ റെയ്ഡുകളുടെ വാർത്ത മാത്രമെന്നും ജെ എം എം അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഭീതിയിലാണ് ബി ജെ പി. ബി ജെ പിക്ക് 400 സീറ്റ് കിട്ടില്ലെന്ന് മാത്രമല്ല പരാജയപ്പെടുമെന്ന് തെളിഞ്ഞെന്നും ശിവസേന ഉദ്ദവ് താക്കറെ വിഭാഗം അഭിപ്രായപ്പെട്ടു.

കെജ്രിവാളിന്റെ അറസ്റ്റിനെതിരെ മുസ്‌ലിം ലീഗും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കെജ്രിവാളിന്റെ അറസ്റ്റ് അത്ഭുതകരവും അപലപനീയവുമെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടത്. പ്രതിപക്ഷ നേതാക്കളെയും മുഖ്യമന്ത്രിമാരെയും അറസ്റ്റ് ചെയ്ത് കൃത്രിമ വിജയം ഉണ്ടാക്കാനാണ് ബി ജെ പി ശ്രമം. പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്തുകയാണ്. ഒരു മര്യാദയും ഇല്ലാതെയാണ് പ്രതിപക്ഷ നേതാക്കളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പീഡിപ്പിക്കുന്നത്. ഇതിനെതിരെ ജനം ബാലറ്റിലൂടെ പ്രതികരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ
INDIA

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ
INDIA

ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 51-കാരന് വധശിക്ഷ

August 10, 2026
എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
INDIA

എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

August 7, 2026
ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി
INDIA

ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

August 3, 2026
വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി
INDIA

വിദ്യാർത്ഥികൾക്ക് മാപ്പ് നൽകിയെന്ന് മോദി, മറുചോദ്യവുമായി സിജെപി

August 1, 2026
യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ
INDIA

യുക്രൈനിൽ ചരക്ക് കപ്പലിലെ ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ

August 1, 2026
യുവാവ് ഓസ്ട്രേലിയയിൽ എന്ന് ഭാര്യ, രണ്ട് വർഷമായി ബന്ധുക്കൾക്ക് ഫോണിൽ പോലും കിട്ടിയില്ല; അന്വേഷണത്തിൽ തെളിഞ്ഞത് ഭാര്യയുടെ കാമുകന്‍റെയും സുഹൃത്തിന്‍റെയും ക്രൂരത
INDIA

യുവാവ് ഓസ്ട്രേലിയയിൽ എന്ന് ഭാര്യ, രണ്ട് വർഷമായി ബന്ധുക്കൾക്ക് ഫോണിൽ പോലും കിട്ടിയില്ല; അന്വേഷണത്തിൽ തെളിഞ്ഞത് ഭാര്യയുടെ കാമുകന്‍റെയും സുഹൃത്തിന്‍റെയും ക്രൂരത

August 1, 2026
മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം
INDIA

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം

July 31, 2026
പ്രവാസികളിലെ ആത്മഹത്യാ നിരക്ക് ഉയരുന്നു; കണക്കുകളിൽ ആശങ്ക
INDIA

പ്രവാസികളിലെ ആത്മഹത്യാ നിരക്ക് ഉയരുന്നു; കണക്കുകളിൽ ആശങ്ക

July 31, 2026
Next Post
ബോംബ‍ർ പറന്നുയർന്നു, തൊട്ടുപിന്നാലെ അത് സംഭവിച്ചു! ചൈനയ്ക്ക് സമീപം ഇത് അമേരിക്കയുടെ ആദ്യനീക്കം!

ബോംബ‍ർ പറന്നുയർന്നു, തൊട്ടുപിന്നാലെ അത് സംഭവിച്ചു! ചൈനയ്ക്ക് സമീപം ഇത് അമേരിക്കയുടെ ആദ്യനീക്കം!

റഷ്യയിലെ യുദ്ധ ഭൂമിയിൽ കുടുങ്ങി മൂന്ന് മലയാളികൾ

റഷ്യയിലെ യുദ്ധ ഭൂമിയിൽ കുടുങ്ങി മൂന്ന് മലയാളികൾ

ബിസിനസ് വഞ്ചനാക്കേസ്; 464 മില്യൺ ഡോളർ പിഴ അടച്ചില്ലെങ്കില്‍ ട്രംപിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി

ബിസിനസ് വഞ്ചനാക്കേസ്; 464 മില്യൺ ഡോളർ പിഴ അടച്ചില്ലെങ്കില്‍ ട്രംപിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി

കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് മറ്റുള്ളവർക്കും സന്ദേശം? ഇലക്ടൽ ബോണ്ടിൽ നിന്ന് ശ്രദ്ധ തിരിക്കാൻ നീക്കം

കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് മറ്റുള്ളവർക്കും സന്ദേശം? ഇലക്ടൽ ബോണ്ടിൽ നിന്ന് ശ്രദ്ധ തിരിക്കാൻ നീക്കം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ദക്ഷിണേന്ത്യയെ തകർക്കുന്ന ഒരു നീക്കവും അനുവദിക്കില്ലെന്ന് വിജയ്; മണ്ഡല പുനർനിർണ്ണയത്തിനെതിരെ തമിഴ്‌നാട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും

August 12, 2026
സീബ്രാ ലൈനുകളുടെ വീതി കൂട്ടാൻ സർക്കാർ, കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് കർമ്മ പദ്ധതിയെന്ന് മന്ത്രി സി പി ജോൺ

സീബ്രാ ലൈനുകളുടെ വീതി കൂട്ടാൻ സർക്കാർ, കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് കർമ്മ പദ്ധതിയെന്ന് മന്ത്രി സി പി ജോൺ

August 12, 2026
അർജുൻ ആയങ്കി കണ്ണൂരിലെത്തിയത് ബുധനാഴ്ച; രണ്ട് ദിവസം ലോഡ്ജിൽ, സഹായിച്ചവർക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്

ഫേസ്ബുക്കിൽ വെല്ലുവിളി പോസ്റ്റുകളിട്ടത് താൻ തന്നെ, ഉപയോ​ഗിച്ചത് പല സ്ഥലങ്ങളിൽ നിന്നുള്ള വൈഫൈ; മൊഴി നൽകി അർജുൻ ആയങ്കി

August 12, 2026
ഇന്ന് കർക്കിടക വാവ്, പിതൃപുണ്യം തേടി ആയിരങ്ങൾ, ക്ഷേത്രങ്ങളിലും പ്രത്യേക ബലി തർപ്പണ കേന്ദ്രങ്ങളിലും പുലർച്ചെ മുതൽ വൻ തിരക്ക്

ഇന്ന് കർക്കിടക വാവ്, പിതൃപുണ്യം തേടി ആയിരങ്ങൾ, ക്ഷേത്രങ്ങളിലും പ്രത്യേക ബലി തർപ്പണ കേന്ദ്രങ്ങളിലും പുലർച്ചെ മുതൽ വൻ തിരക്ക്

August 12, 2026
മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്

മെസിയുടെ പേരിലെ തട്ടിപ്പ്; ആശയവിനിമയം നടത്തിയത് കായികവകുപ്പ് അല്ല, വി അബ്​ദുറഹിമാൻ നേരിട്ടെന്ന് രേഖകൾ

August 12, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist