തിരുവനന്തപുര൦: തിരുവനന്തപുരം പൊഴിയൂരിൽ വീണ്ടു൦ കടലാക്രമണം. മൂന്നു വീടുകൾ പൂർണമായും നാലു വീടുകൾ ഭാഗികമായും തകർന്നു. നിരവിധ വീടുകൾ ഒറ്റപ്പെട്ടു. ഇന്നലെ രാത്രി ഉണ്ടായ കടലാക്രമണത്തിലാണ് വീടുകൾ തകർന്നത്. ഈ ഭാഗത്തുള്ള റോഡുകളും തകർന്ന നിലയിലാണ്. തമിഴ്നാടിനോട് ചേർന്നുള്ള പൊഴിയൂർ ഭാഗത്താണ് വീടുകൾ ഒറ്റപ്പെട്ടത്. പൊഴിയൂർ ഭാഗത്തെ കടലാക്രമണം തുടർക്കഥയാകുമ്പോൾ ജനജീവിതം ദുരിതത്തിൽ. ശക്തമായ തിരമാലകൾ കരയിലേക്ക് അടിച്ചു കയറിയതോടെ വീടുകൾ തകരുകയായിരുന്നു. ഇന്നലെയും കലാ കാലാവസ്ഥാ വിഭാഗം ശക്തമായ കാറ്റിനും തിരമാലക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.































