ചിറ്റാരിക്കാൽ: നിയമവിദ്യാർഥികളുടെ പരമോന്നത വേദിയായ ലോക മനുഷ്യാവകാശ മൂട്ട് കോർട്ടിൽ ഏഷ്യയെ പ്രതിനിധീകരിക്കാൻ ചിറ്റാരിക്കാൽ സ്വദേശി അലൻ തോമസ് പല്ലാട്ട്. നാഗ്പൂർ നാഷണൽ ലോ അക്കാദമിയിലെ വി ദ്യാർഥികളായ അലൻ തോമസും ജാർഖണ്ഡ് സ്വദേശി ആയുഷ് അനന്തുമുൾപ്പെടുന്ന ടീമാണ് ജൂലൈ 15 മുതൽ ജനീവയിൽ ന ടക്കുന്ന നെൽസൺ മണ്ഡേല ലോക മനുഷ്യാവകാശ മൂട്ട് കോർട്ട് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയും പ്രിട്ടോറിയ യൂണിവേ
ഴ്സിറ്റിയും കോമൺവെൽത്ത് സെക്രട്ടറിയേറ്റും യൂറോപ്യൻ യൂണിയനും ചേർന്നാണ് ലോക മനുഷ്യാവകാശ മൂട്ട് കോർട്ട് മത്സരം സംഘടിപ്പിക്കുന്നത്.
ലോകമെമ്പാടുമുള്ള 300 യൂണിവേഴ്സിറ്റികളിൽനിന്നും വിവിധ പരീക്ഷകളിലൂടെയാണ് 24 ടീമുകളെ തെര ഞ്ഞെടുത്തത്. ഏഷ്യയിൽനിന്നും അഞ്ചുടീമുകൾ മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ടത്.
കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകനായ സന്തോഷ് പല്ലാട്ടിന്റെയും സുനിമോളുടെയും മകനാണ് അലൻ തോമസ്.































