തിരുവനന്തപുരം : റെയിൽവേ സ്റ്റേഷന് സമീപം ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ കാണാതായ ജോയിക്കായുളള തെരച്ചിൽ 30 മണിക്കൂർ പിന്നിട്ടിട്ടും ഫലമുണ്ടായില്ല. എൻഡിആർഎഫും ഫയർഫോഴ്സും അടക്കം സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഫയർഫോഴ്സിൻ്റെ സ്കൂബാഡൈവിംഗ് സംഘത്തിന്റെ പരിശോധന ഇന്ന് തൽക്കാലികമായി തെരച്ചിൽ അവസാനിപ്പിച്ചു. നാളെ പുതിയ സംഘം തെരച്ചിൽ നടത്തും. കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരത്തിലേക്ക് ഇറങ്ങിയാണ് ഇന്നും പരിശോധന നടത്തിയത്. ഇന്ന് തെരച്ചിൽ നടത്തിയ സംഘത്തിലെ അംഗങ്ങൾക്ക് വൈദ്യ പരിശോധന നടത്തും. ടീമംഗങ്ങൾക്ക് ചികിത്സ നൽകാനുള്ള ക്രമീകരണം ഉണ്ടാക്കിയതായി ഫയർ ഫോഴ്സ് മേധാവിയും അറിയിച്ചു.































