പാരീസ്: ഒളിംപിക്‌സ് ഇന്ത്യക്ക് രണ്ടാം ഇന്ത്യക്ക് ആശ്വാസത്തിന്റേത്. പാരീസില്‍ ആദ്യ മെഡല്‍ സ്വന്തമാക്കിയ ദിവസമാണിത്. ഇന്ത്യയുടെ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ട് മനു ഭാക്കര്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം. ഒളിംപിക്‌സ് ഷൂട്ടിംഗില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി മനു. ആദ്യ ഷോട്ടില്‍ തന്നെ രണ്ടാം സ്ഥാനത്തെത്താന്‍ മനുവിന് കഴിഞ്ഞിരുന്നു. 2022 ഏഷ്യന്‍ ഗെയിംസില്‍ മനു ഭാകര്‍ 25 മീറ്റര്‍ പിസ്റ്റല്‍ ടീമിനത്തില്‍ സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ലോക ചാംപ്യന്‍ഷിപ്പിലും 25 മീറ്റര്‍ പിസ്റ്റല്‍ ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കി. 25 മീറ്റര്‍ പിസ്റ്റല്‍, 10 മീറ്റര്‍ പിസ്റ്റല്‍ ടീമിനങ്ങളിലും മനു ഭാകര്‍ ഇന്ത്യയ്ക്കായി മത്സരിക്കാനിറങ്ങും.





























