നായകൻ മോഹൻലാലും സംവിധായകൻ പൃഥ്വിരാജുമായ ചിത്രമാണ് എമ്പുരാൻ. അതിനാല്‍ ആ ചിത്രത്തിനായി ഇരു ചിത്രങ്ങളുടെയും ആരാധകര്‍ ആകാംക്ഷയിലുമാണ്. മോഹൻലാലിന്റെ എമ്പുരാനില്‍ എന്തൊക്കെയാകും ഉണ്ടാകുകയെന്നറിയുന്നതു വരെ ആ ആകാംക്ഷ നിലനില്‍ക്കുകയും ചെയ്യും. പൃഥ്വിരാജും എമ്പുരാനില്‍ നിര്‍ണായക ഒരു കഥാപാത്രമായി ഉണ്ടാകുമെന്ന് വ്യക്തമാക്കി പോസ്റ്റര്‍ പുറത്തിറക്കി.
ലൂസിഫറില്‍ അതിഥി താരമായിട്ടായിരുന്നു പൃഥ്വിരാജുണ്ടായിരുന്നത്. സയിദ് മസൂദായി എത്തിയ പൃഥ്വിരാജ് സിനിമയില്‍ സസ്‍പെൻസായിരുന്നു. എന്നാല്‍ രണ്ടാം വരവില്‍ ആ കഥാപാത്രത്തിന് കുറച്ചധികം പ്രാധാന്യം ഉണ്ടാകുമെന്നും സ്റ്റണ്ട് രംഗങ്ങള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. കേട്ടതൊക്കെ ശരിയാകുമെന്നാണ് സിനിമയ്‍ക്കായി കാത്തിരിക്കുന്ന താരത്തിന്റെ ആരാധകരുടെ പ്രതീക്ഷ.






























