Tuesday, September 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

മമ്മൂട്ടിക്കൊരു ആരാധകന്റെ വാട്സ്ആപ്പ്സന്ദേശം,ഒരുകുടുംബത്തിന്റെ ഹൃദയവേദനയകന്നു..ഇനി നിദയുടെ ജീവിതം ഇടറാതെ മിടിക്കും

by Kerala News Web Desk 04
April 26, 2025
in KERALA
0 0
A A
മമ്മൂട്ടിക്കൊരു ആരാധകന്റെ വാട്സ്ആപ്പ്സന്ദേശം,ഒരുകുടുംബത്തിന്റെ ഹൃദയവേദനയകന്നു..ഇനി നിദയുടെ ജീവിതം ഇടറാതെ മിടിക്കും
Share on WhatsappShare on FacebookShare on TwitterShare on Telegram

കൊച്ചി : ഫെബ്രുവരി 27ന് മമ്മൂട്ടിയ്ക്ക് പതിവുപോലെ ജസീർബാബു ഒരു വാട്സാപ്പ് സന്ദേശമയച്ചു. പക്ഷേ സിനിമയായിരുന്നില്ല അതിലെ വിഷയം. പതിവ്നിശബ്ദത മാത്രമേ ജസീർ പ്രതീക്ഷിച്ചുള്ളൂ. പക്ഷേ ഒരുമണിക്കൂറിനുള്ളിൽ ഒരു ഫോൺവിളിയെത്തി. അതിന്റെ ക്ലൈമാക്സിൽ സ്നേഹപൂർവം മമ്മൂട്ടിയെന്നെഴുതിയ കടലാസും പൂക്കളും മുറുകെപ്പിടിച്ച് ഒരു മൂന്നരവയസ്സുകാരി വിടർന്നുചിരിക്കുന്നു. അവൾക്ക് ഇനി പുതുഹൃദയം. അത് ഇടറാതെ മിടിക്കും.

പെരിന്തൽമണ്ണ മമ്മൂട്ടി ഫാൻസ് അസോസിയേഷൻഅം​ഗം ജസീർ ബാബു മമ്മൂട്ടിക്കയച്ച വാട്സ് ആപ്പ് സന്ദേശത്തിലൂടെ ജീവിതം തിരികെക്കിട്ടിയത് മലപ്പുറം തിരൂർക്കാട് സ്വദേശിനി നിദ ഫാത്തിമയ്ക്കാണ്. ജന്മനാ ഹൃദോ​ഗബാധിതയായ ഈ കുഞ്ഞിന്റെ ശസ്ത്രക്രിയ മമ്മൂട്ടിയുടെ നിർദേശപ്രകാരം ആലുവ രാജ​ഗിരി ആശുപത്രിയിൽ പൂർണമായും സൗജന്യമായാണ് നടത്തിയത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

റിലീസ് ദിവസം തന്നെ മമ്മൂട്ടിയുടെ സിനിമകൾ കണ്ട് അദ്ദേഹത്തെ അഭിപ്രായം അറിയിക്കുന്നയാളാണ് ജസീർ. മറുപടി പ്രതീക്ഷിച്ചല്ലെങ്കിലും പത്തുവർഷമായി ഇത് തുടരുന്നു. പക്ഷേ ഫെബ്രുവരി 27ന് അയച്ച സന്ദേശത്തിൽ നിറഞ്ഞത് ഒരു കുടുംബത്തിന്റെ ഹൃദയവേദനയാണ്. ജസീറിന്റെ സന്ദേശം കിട്ടി ഒരുമണിക്കൂറിനുള്ളിൽ തന്നെ മമ്മൂട്ടിയുടെ നിർദ്ദേശത്തെ തുടർന്ന് അദ്ദേഹത്തിന്റെ കാരുണ്യപ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണലിന്റെ ഭാരവാഹികൾ ജസീറിനെ നേരിട്ട് വിളിച്ചു. തുടർന്നാണ് ആലുവ രാജഗിരി ആശുപത്രിയിൽ സൗജന്യശസ്ത്രക്രിയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കിയത്. ഏപ്രിൽ 7 ന് പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. മുസ്തഫ ജനീലിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. മൂന്നാഴ്ച നീണ്ട ആശുപത്രി വാസത്തിനൊടുവിൽ മമ്മൂട്ടി കൊടുത്തയച്ച സമ്മാനവുമായി കഴിഞ്ഞദിവസം നിദയും, കുടുംബവും നാട്ടിലേക്ക് മടങ്ങി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ജനിച്ച് മൂന്നര വയസ്സ് ആകുന്നതിനിടയിൽ രണ്ടു ഹൃദയ ശസ്ത്രക്രിയകളിലൂടെ നിദ ഫാത്തിമ കടന്ന് പോയി. സാധാരണ ഹൃദയത്തിന് താഴെ രണ്ട് അറകൾ ഉണ്ടാകും. നിഥയ്ക്ക് ജന്മനാ ഹൃദയത്തിൽ ഒരു അറ മാത്രമേ ( ഇടത് വെൻട്രിക്കിൾ) ഉണ്ടായിരുന്നുളളു. ജനിച്ച് മൂന്ന് മാസത്തിൽ തന്നെ ആദ്യ സർജറി നടത്തി. തുടർന്ന് നാലാം വയസ്സിന് മുമ്പ് രണ്ടാമത്തെ സർജറി വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഡ്രൈവർ ജോലി ചെയ്ത് കുടുംബം പുലർത്തുന്ന പിതാവ് അലിക്ക് മകളുടെ ശസ്ത്രക്രിയക്ക് വേണ്ടിയുളള തുക കണ്ടെത്തുക അസാധ്യമായിരുന്നു. മാസങ്ങൾക്ക് മുമ്പ് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ അലിക്ക് ഇത് ഇരട്ടിആഘാതവുമായി. സുഹൃത്തും, ടൈലറുമായ കുഞ്ഞാപ്പു വഴി നിദ ഫാത്തിമയുടെ രോഗവിവരം ജസീർ അറിഞ്ഞതോടെ ആ കുടുംബത്തിന് മുന്നിൽ മമ്മൂട്ടി കാരുണ്യദൂതനായെത്തി.

രാജി​ഗിരിയിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ.കെ കെ പ്രദീപ്, പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. എസ് വെങ്കടേശ്വരൻ, പീഡിയാട്രിക് ഐസിയു വിഭാഗം മേധാവി ഡോ. സൗമ്യ മേരി തോമസ് എന്നിവർ ചികിത്സയിൽ പങ്കാളികളായി. രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതിനെ തുടർന്ന് ശരീരം നീല നിറമാകുന്ന നിഥയുടെ രോഗാവസ്ഥ പൂർണമായും ഭേദമായെന്ന് ഡോ. എസ് വെങ്കടേശ്വരൻ പറഞ്ഞു. കൃത്യസമയത്ത് ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞത് നിഥയുടെ ഭാവിയ്ക്ക് ഗൂണകരമാണെന്ന് പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. മുസ്തഫ ജനീൽ എം പറഞ്ഞു.

ഏഴ് ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് കെയർ ആന്റ് ഷെയറിന്റെ വാത്സല്യം പദ്ധതിയിലൂടെ പൂർണമായും സൗജന്യമായി ചെയ്ത് നൽകിയത്. സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ശസ്ത്രക്രിയ സൌജന്യമായി നടത്തുന്നതിനാണ് കെയർ ആൻഡ് ഷെയർ ‘വാത്സല്യം’ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ ചെയർമാൻ കെ മുരളീധരൻ (മുരളിയ ) പറഞ്ഞു

പഴയ കളിയും, ചിരിയും വീണ്ടെടുത്ത് മടങ്ങാൻ ഒരുങ്ങവെ നിദയെ തേടി ഒരു അപ്രതീക്ഷിത സമ്മാനം എത്തി. സാക്ഷാൽ മമ്മൂക്ക കൊടുത്തയച്ച ബൊക്കയും, ആശംസ കാർഡും ആയിരുന്നു അതിൽ. കെയർ ആൻഡ് ഷെയർ ഭാരവാഹികളും, ജസീർ ബാബുവും ചേർന്ന് അത് കൈമാറി. മകളുമായി മടങ്ങുമ്പോൾ മമ്മൂക്കയുടെ ആരാധകൻ കൂടിയായ അലിക്ക് ഒരാഗ്രഹം മാത്രം. മമ്മൂക്കയെ കാണണം, കൂടെയൊരു ഫോട്ടോയും എടുക്കണം !!

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്
KERALA

ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്

September 21, 2026
കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ
KERALA

കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ

September 19, 2026
മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്
KERALA

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്

September 19, 2026
‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’
KERALA

‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’

September 17, 2026
രമേശ് ചെന്നിത്തല പറഞ്ഞു,രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും;  മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും
KERALA

രമേശ് ചെന്നിത്തല പറഞ്ഞു,രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും; മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും

September 17, 2026
ലക്ഷ്യം കടന്ന് രക്തദാന ക്യാമ്പയിൻ; അഭിനന്ദനങ്ങളുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
KERALA

ലക്ഷ്യം കടന്ന് രക്തദാന ക്യാമ്പയിൻ; അഭിനന്ദനങ്ങളുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

September 17, 2026
ട്രെൻഡിന് ഒപ്പം പായുമ്പോൾ നിയന്ത്രണമാകാം, ഒരു എഐ ചിത്രം പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന ആഘാതം ഇതാണ്
KERALA

ട്രെൻഡിന് ഒപ്പം പായുമ്പോൾ നിയന്ത്രണമാകാം, ഒരു എഐ ചിത്രം പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന ആഘാതം ഇതാണ്

September 10, 2026
85 ലക്ഷം എത്തിയത് മലയാളികളുടെ അക്കൗണ്ടിൽ, ഹൈദരാബാദ് പൊലീസ് കേരളത്തിലേക്ക്
KERALA

85 ലക്ഷം എത്തിയത് മലയാളികളുടെ അക്കൗണ്ടിൽ, ഹൈദരാബാദ് പൊലീസ് കേരളത്തിലേക്ക്

September 7, 2026
വൻ ശമ്പളം, ഇസ്രയേലിൽ ജോലി, വാക്ക് വിശ്വസിച്ച് ദില്ലിയിലെത്തിയെങ്കിലും രേഖകൾ നൽകിയില്ല; 5 ലക്ഷം തട്ടിയ തമിഴ്നാട് സ്വദേശികൾ പിടിയിൽ
KERALA

വൻ ശമ്പളം, ഇസ്രയേലിൽ ജോലി, വാക്ക് വിശ്വസിച്ച് ദില്ലിയിലെത്തിയെങ്കിലും രേഖകൾ നൽകിയില്ല; 5 ലക്ഷം തട്ടിയ തമിഴ്നാട് സ്വദേശികൾ പിടിയിൽ

September 7, 2026
Next Post
ഡാർവിനിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി പ്രത്യേക പ്രാർഥനാ ശുശ്രൂഷ നടത്തി

ഡാർവിനിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി പ്രത്യേക പ്രാർഥനാ ശുശ്രൂഷ നടത്തി

അൻസാക് ദിനം: ഓർമയുടെ പാതയിൽ ഒരു യാത്ര

അൻസാക് ദിനം: ഓർമയുടെ പാതയിൽ ഒരു യാത്ര

ഫ്രാൻസിസ് മാർപ്പാപ്പക്ക് യാത്രാമൊഴിയേകാൻ ലോകം; സെന്‍റ് പീറ്റേഴ്സ് ചത്വരം ജനസാഗരം, സംസ്കാര ശുശ്രൂഷകൾ തുടങ്ങി

ഫ്രാൻസിസ് മാർപ്പാപ്പക്ക് യാത്രാമൊഴിയേകാൻ ലോകം; സെന്‍റ് പീറ്റേഴ്സ് ചത്വരം ജനസാഗരം, സംസ്കാര ശുശ്രൂഷകൾ തുടങ്ങി

ലണ്ടൻ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ തടിച്ചുകൂടി പാക് പ്രതിഷേധക്കാർ, പിന്നാലെ ഇന്ത്യക്കാരുമെത്തി, തടഞ്ഞ് പൊലീസ്

ലണ്ടൻ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ തടിച്ചുകൂടി പാക് പ്രതിഷേധക്കാർ, പിന്നാലെ ഇന്ത്യക്കാരുമെത്തി, തടഞ്ഞ് പൊലീസ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist