ഓസ്ട്രേലിയ : സ്റ്റീഫൻ ദേവസ്സി ലൈവ് മ്യൂസിക്കൽ കൺസേർട്ട് – 2024 ന്റെ വൻ വിജയത്തിന് ശേഷം
ഓസ്ട്രേലിയൻ മലയാളികളുടെ പൾസ്സറിഞ്ഞ് ദൃശ്യ – ശ്രവ്യ വിസ്മയമൊരുക്കുന്നതിൽ ഒരു പടി മുന്നിൽ നിൽക്കുന്ന ഹാർട്ട് ബീറ്റ്സ് ആൻഡ് ടോക് വുഡ് ഇവന്റസിന്റെ ശിരസ്സിൽ ഒരു പൊൻതിലകം കൂടി ചാർത്തിക്കൊണ്ട് ഇമ്പമാർന്ന ശബ്ദവും ഊർജ്ജസ്വലമായ പ്രകടനങ്ങൾ കൊണ്ടും ആസ്വാദകരെ വിസ്മയിപ്പിക്കുന്ന മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട പിന്നണി ഗായികമാരിലൊരാളായ റിമി ടോമിയുടെ ഓസ്ട്രേലിയൻ പര്യടനം ഈ വർഷം ജൂണിൽ അരങ്ങേറുകയാണ്.
മലയാളികളെ സംബന്ധിച്ച് ഓസ്ട്രേലിയൻ ചരിത്രത്തിൽ ഇത് ആദ്യമായായിരിക്കും മലയാളി ഗായികയുടെ നേതൃത്വത്തിൽ 10 സ്റ്റേജുകളിൽ ലൈവ് മ്യൂസിക്കൽ ഷോകൾ തയ്യാറെടുക്കുന്നത്.
മാസ് ഫിനാൻഷ്യൽ കൺസൾട്ടൻസി ടൈറ്റിൽ സ്പോൺസർ & പവേഡ് ബൈ ഫ്ലൈ വേൾഡ് ഗ്രൂപ്പും ചേർന്നൊരുക്കുന്ന റിമി ടോമി ലൈവ് മ്യൂസിക്കൽ ഷോ വൻ വിജയമാണ് പ്രതീക്ഷിക്കുന്നത്. JMW ഇവന്റ്സാണ് മെൽബണിൽ റിമിടോമി സംഗീത നിഷയുടെ ഓർഗനൈസെർസ്.
2025 ജൂൺ 13 ന് Geelong ൽ തുടങ്ങുന്ന സംഗീതനിശ ജൂൺ 28ന് പെർത്തിലാണ് പര്യവസാനിക്കുന്നത്.
മെൽബണിൽ ജൂൺ 14നാണ് റിമി ടോമിയുടെ സംഗീത നിശ അരങ്ങേറുന്നത്.
Venue : Belgrave Heights Convention
3 Convention Ave, Belgrave Heights VIC 3160, Australia 3160
Belgrave Heights, VIC,
Date and Time : 14 Jun 2025, 04:30 PM – 09:30 PM
Melbourne – https://www.justeasybook.com/events/rimitomy-melbourne-25?ref=9
റിമി ടോമിയോടൊപ്പം ലൈവ് മ്യൂസിക്കൽ കോൺസർട്ടിന്റെ മാറ്റുകൂട്ടുന്നതിനായി സംഗീത മേഖലയിലെ വളർന്നുവരുന്ന താരങ്ങളായ കൗശിക് എസ് വിനോദും, ശ്യാം പ്രസാദും തങ്ങളുടെ മാന്ത്രിക പ്രകടനങ്ങളാൽ വേദിയെ പ്രകമ്പനം കൊള്ളിക്കാൻ എത്തുമെന്ന് സംഘാടകർ അറിയിച്ചു.
ലൈവ് ബാൻഡ് :- കീബോർഡ്: ലിജോ ; ഡ്രം & പാഡ് : ലിനു ലാൽ ; ഗിറ്റാർ: അനൂപ് ; പെർക്കുഷൻ: പാലക്കാട് മുരളി ; സൗണ്ട് എഞ്ചിനീയർ – അനിൽ T
സംഗീതം ആത്മാവിനെയും മനസ്സിനെയും പോഷിപ്പിക്കുന്ന ഒന്നാണ്. പ്രശസ്ത കലാകാരന്മാർക്കൊപ്പം, സംഗീതത്തിന്റെയും വിനോദത്തിന്റെയും മറക്കാനാവാത്ത ഓർമ്മകളുടെ അവിസ്മരണീയ രാത്രിക്കായി ടിക്കറ്റുകൾ ഉടനെ തന്നെ ബുക്ക് ചെയ്യേണ്ടതാണ്.
Promotions and Ticketing By : Just Easy Book































