സിഡ്നി: ഓണം മലയാളിക്ക് ഒത്തുചേരലിന്റെ നാളുകളാണ് സമ്മാനിക്കുന്നത്. മലയാളി എവിടെയുണ്ടോ അവിടെയെല്ലാം ഓണം ഉണ്ട്. ഇത്തരത്തിൽ സിഡ്നിയിലെ ഈ വർഷത്തെ ആദ്യ ഓണാഘോഷത്തിന്
തയ്യാറെടുക്കുകയാണ് ശ്രീനാരായണ മിഷൻ.
ശ്രീനാരായണ മിഷൻ സിഡ്നിയുടെ നേതൃത്വത്തിൽ ഐക്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ഓണം വിപുലമായി ആഘോഷിക്കുവാനുള്ള ഒരുക്കങ്ങൾ അണിയറയിൽ പൂര്ത്തിയായിരിക്കുന്നതായി SNMS ഭാരവാഹികൾ അറിയിച്ചു.
Hills Shire Mayor ഡോ. മിഷേൽ ബേൺ, ഉമാ അരുൺ – Founder, Dream Createz & KC Chettinad എന്നിവർ പ്രത്യേക അതിഥികളായി എത്തുന്ന ഓണാഘോഷം ഓഗസ്റ്റ് 9 ശനിയാഴ്ച വൈകിട്ട് നാലു മുതൽ രാത്രി 10 മണി വരെ Wentworth Uniting Church ൽ വെച്ച് നടത്തപ്പെടുമെന്ന് സംഘാടകർ അറിയിച്ചു. റോസ് തോമസ്, പ്രണവ് സത്യൻ എന്നിവരാണ് പരിപാടിയുടെ അവതാരകർ.
തീയതി: ഓഗസ്റ്റ് 9, 2025 (ശനിയാഴ്ച)
സമയം: വൈകിട്ട് 4 മുതൽ രാത്രി 10 വരെ
വേദി: Wentworth Uniting Church
ഗൃഹാതുരസ്മരണകൾ ഉണർത്തുന്ന ഓണാഘോഷ പരിപാടിയുടെ മാറ്റു കൂട്ടുവാൻ കേരളത്തിന്റെ സമ്പന്നമായ കലാരൂപങ്ങൾ, എല്ലാ പ്രായക്കാർക്കും അനുയോജ്യമായ നാടൻ കളികൾ,വിഭവസമൃദ്ധമായ ഓണസദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്. പാരമ്പര്യത്തെയും സംസ്കാരത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമായ ഓണം ജാതി മത ഭേദമന്യേ ആളുകളെ ഒരുമിപ്പിക്കുന്നു. ഇത്തരമൊരു ഒത്തുചേരലിലേക്ക് സിഡ്നിയിലെ എല്ലാ കുടുംബങ്ങളെയും ക്ഷണിക്കുന്നതായി SNMS ഭാരവാഹികൾ അറിയിച്ചു.സിഡ്നിയിലെ മലയാളി സമൂഹത്തിന് ഓണം ഓർമ്മപ്പെടുത്താനും, അവർക്ക് ഒരുമിക്കാനുള്ള ഒരു നല്ല അവസരമാണിത്.































