Tuesday, July 28, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

അമേരിക്കയിലെ സ്‌കൂളിൽ കുട്ടികളെ കൊലപ്പെടുത്തിയ പ്രതിയുടെ അവസാന കത്ത്

by Kerala News Web Desk 04
August 28, 2025
in USA
0 0
A A
അമേരിക്കയിലെ സ്‌കൂളിൽ കുട്ടികളെ കൊലപ്പെടുത്തിയ പ്രതിയുടെ അവസാന കത്ത്
Share on WhatsappShare on FacebookShare on TwitterShare on Telegram

വാഷിങ്ടൺ: അമേരിക്കയിലെ മിനിയാപോളിസിൽ വെടിവയ്പ്പ് നടത്തിയ കേസിലെ പ്രതിയുടെ അവസാന കുറിപ്പ് പുറത്ത്. കൂട്ടക്കൊലയ്ക്ക് ക്ഷമ ചോദിക്കുകയും കുടുംബാംഗങ്ങളോട് പേര് മാറ്റി ജീവിതത്തിൽ മുന്നോട്ട് പോകാൻ ആവശ്യപ്പെടുകയും ചെയ്യുന്ന കത്തിൽ, ജീവിതത്തെ വെറുക്കാൻ പ്രേരിപ്പിച്ചതിന് ലോകത്തെ കുറ്റപ്പെടുത്തുന്നു. റോബിൻ വെസ്റ്റ്മാൻ എന്ന 23കാരനാണ് ഇന്നലെ മിനിയാപൊളിസിലെ അനൻസിയേഷൻ കാത്തലിക് സ്കൂളിന് സമീപം വെടിയുതിർത്തത്. വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂളിനോട് ചേർന്ന പള്ളിയിൽ പ്രാർത്ഥന നടക്കുമ്പോഴാണ് തോക്കുമായെത്തിയ പ്രതി വെടിവച്ചത്. രണ്ട് കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ പതിനേഴ് പേർക്ക് പരിക്കേറ്റു. അക്രമിയായ റോബിൻ വെസ്റ്റ്മാൻ സ്വയം ജീവനൊടുക്കി.

ആക്രമണം നടന്ന സ്‌കൂളിലെ പാർക്കിങ് സ്ഥലത്താണ് റോബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റോബിൻ ഡബ്ല്യു എന്ന പേരിൽ ഇയാൾക്കൊരു യൂട്യൂബ് ചാനൽ ഉണ്ടായിരുന്നു. ഈ ചാനൽ വഴിയാണ് കുടുംബത്തിനും സുഹൃത്തുക്കൾക്കുമായി നാല് പേജുള്ള കൈയെഴുത്ത് കത്ത് പോസ്റ്റ് ചെയ്തത്. താൻ ചെയ്യാൻ പോകുന്ന പ്രവർത്തിയുടെ പ്രത്യാഘാതം മനസിലാക്കിക്കൊണ്ടാണ് പ്രതി കുടുംബത്തോടും സുഹൃത്തുക്കളോടും ജീവിതത്തിൽ മുന്നോട്ട് പോകാൻ ആവശ്യപ്പെടുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

തന്റെ പ്രവൃത്തികൾ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾക്ക് കുടുംബത്തോടും സുഹൃത്തുക്കളോടും പ്രതി ഈ കത്തിലൂടെ ക്ഷമ ചോദിക്കുന്നു. തന്നെ ‘നല്ല വ്യക്തിയായി’ വളർത്തിയതിനും ആത്മത്യാഗത്തെ കുറിച്ചും സ്വഭാവത്തെ കുറിച്ചും പഠിപ്പിച്ചതിനും മാതാപിതാക്കളെ അഭിനന്ദിക്കുന്ന ഇയാൾ ലോകത്തെയാണ് തൻ്റെ ചെയ്തികൾക്ക് കുറ്റപ്പെടുത്തുന്നത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

‘ദയവായി മാതാപിതാക്കൾ എന്ന നിലയിൽ നിങ്ങൾ പരാജയപ്പെട്ടുവെന്ന് കരുതരുത്. ഈ ലോകം എന്നെ ദുഷിപ്പിച്ചു, ജീവിതം എന്താണെന്ന് വെറുക്കാൻ ഞാൻ പഠിച്ചു. ജീവിതം സ്നേഹമാണ്, ജീവിതം വേദനയാണ്. ഈ ലോകം നൽകുന്ന വേദന കൊണ്ട് ഞാൻ മടുത്തു. സഹോദരങ്ങൾക്കും മറ്റുള്ളവർക്കും നിങ്ങളുടെ സ്നേഹം നൽകുന്നത് തുടരൂ. നിങ്ങൾ എന്നെ വിട്ടുകളയുക. എന്റെ ജീവിതവും ഞാൻ നൽകിയ വേദനയും മറക്കുക. നിങ്ങളുടെ ജീവിതം എന്നേക്കുമായി കളങ്കപ്പെടുത്തിയതിന് ക്ഷമ ചോദിക്കുന്നു. ഇനി നിങ്ങളുടെ കരിയർ, ജീവിതം, ബന്ധങ്ങൾ, എല്ലാം തലകീഴായി മറിയും. അതുകൊണ്ട് ആവശ്യമെങ്കിൽ നിങ്ങളുടെ പേരുകൾ മാറ്റുക.’

‘ഇത് തെറ്റാണെന്ന് എനിക്കറിയാം, പക്ഷേ എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ല. ഞാൻ കടുത്ത വിഷാദത്തിലാണ്, വർഷങ്ങളായി ആത്മഹത്യയുടെ വക്കിലാണ്. ഈ ലോകത്തിലെ അനീതികൾക്ക് മുന്നിൽ മുട്ടുകുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് മരിക്കണം. ഞാൻ കാൻസർ ബാധിച്ച് മരിക്കുകയാണെന്ന് ഞാൻ കരുതുന്നു,’ എന്നും ഇയാൾ കത്തിൽ എഴുതി.

അതേസമയം വലിയ ഞെട്ടലാണ് അമേരിക്കയിൽ ഈ സംഭവം ഉണ്ടാക്കിയത്. ട്രാൻസ് സമൂഹത്തിൽ നിന്നുള്ളയാളാണ് അക്രമിയെന്നാണ് വിവരം. പള്ളിക്ക് പുറത്ത് നിന്ന് ജനാല വഴിയാണ് പ്രതി വെടിവച്ചത്. പത്തും എട്ടും വയസുള്ള കുട്ടികളാണ് മരിച്ചത്. പരിക്കേറ്റ കുട്ടികളെല്ലാം അപകട നില തരണം ചെയ്തു. എഫ്ബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അക്രമിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി
USA

ട്രംപിന് വൻ തിരിച്ചടി, എച്ച് 1 ബി വിസക്ക് 1 ലക്ഷം ഡോളർ ഫീസ് ആക്കാൻ ആകില്ലെന്ന് വിധി

July 27, 2026
‘ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും’ : ട്രംപ്
USA

‘ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും ബോംബിട്ട് തകർക്കും’ : ട്രംപ്

July 23, 2026
അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും
USA

അമേരിക്കയില്‍ ജനറിക് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കൂടും

July 23, 2026
ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്
USA

ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച പർവ്വത മേഖല ആക്രമിക്കുമെന്ന് ട്രംപ്

July 22, 2026
പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവ് 3.61 ലക്ഷം കോടി രൂപ!
USA

പശ്ചിമേഷ്യയിൽ ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവ് 3.61 ലക്ഷം കോടി രൂപ!

July 22, 2026
കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന
USA

കാനഡയ്ക്കെതിരെ 50 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്, കാട്ടുതീ പടരുന്നതിലും നികുതി ചുമത്താൻ ആലോചന

July 21, 2026
അമേരിക്കയ്ക്ക് വൻ പ്രതിസന്ധി; രാജ്യം നേരിടുന്നത് ഒരേസമയം മൂന്ന് പ്രകൃതിക്ഷോഭങ്ങളെ; വലഞ്ഞ് ജനം
USA

അമേരിക്കയ്ക്ക് വൻ പ്രതിസന്ധി; രാജ്യം നേരിടുന്നത് ഒരേസമയം മൂന്ന് പ്രകൃതിക്ഷോഭങ്ങളെ; വലഞ്ഞ് ജനം

July 18, 2026
ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർക്ക് തിരിച്ചടി : കുടിയേറ്റ ഡ്രൈവർമാരെ ഒഴിവാക്കുമെന്ന് യുഎസ്
USA

ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർക്ക് തിരിച്ചടി : കുടിയേറ്റ ഡ്രൈവർമാരെ ഒഴിവാക്കുമെന്ന് യുഎസ്

July 18, 2026
‘വോട്ടിംഗ് മെഷീനിൽ ഹാക്കിംഗ് , 22 കോടി വോട്ടർമാരുടെ വിവരങ്ങൾ ചൈന ചോർത്തി പണി തന്നു’; ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ചകൾ പുറത്തുവിടുമെന്ന് ട്രംപ്
USA

‘വോട്ടിംഗ് മെഷീനിൽ ഹാക്കിംഗ് , 22 കോടി വോട്ടർമാരുടെ വിവരങ്ങൾ ചൈന ചോർത്തി പണി തന്നു’; ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ചകൾ പുറത്തുവിടുമെന്ന് ട്രംപ്

July 18, 2026
Next Post
ട്രംപിന്‍റെ അധിക തീരുവ മറികടക്കാൻ ഇന്ത്യ, നിർണായക ചർച്ചകൾക്കായി ജപ്പാനിലും ചൈനയിലും പ്രധാനമന്ത്രി നേരിട്ടെത്തും, റഷ്യയുമായും കൂടിയാലോചന

ട്രംപിന്‍റെ അധിക തീരുവ മറികടക്കാൻ ഇന്ത്യ, നിർണായക ചർച്ചകൾക്കായി ജപ്പാനിലും ചൈനയിലും പ്രധാനമന്ത്രി നേരിട്ടെത്തും, റഷ്യയുമായും കൂടിയാലോചന

തിരുവാതിരയും ഓണപ്പാട്ടുമായി നവോദയ ബ്രിസ്ബെയ്ന്റെ ഓണാഘോഷം ശ്രദ്ധേയമായി

തിരുവാതിരയും ഓണപ്പാട്ടുമായി നവോദയ ബ്രിസ്ബെയ്ന്റെ ഓണാഘോഷം ശ്രദ്ധേയമായി

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; വിദഗ്ധ ചികിത്സക്കായി ഡോക്ടര്‍ തന്നെ പണം നൽകിയെന്ന് ബന്ധു

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; വിദഗ്ധ ചികിത്സക്കായി ഡോക്ടര്‍ തന്നെ പണം നൽകിയെന്ന് ബന്ധു

10 ലക്ഷം വരെ എണ്ണാൻ ആവശ്യപ്പെട്ടയാളോട് ഒഴിവുകഴിവുകള്‍ പറഞ്ഞ് ചാറ്റ്‍ജിപിടി

10 ലക്ഷം വരെ എണ്ണാൻ ആവശ്യപ്പെട്ടയാളോട് ഒഴിവുകഴിവുകള്‍ പറഞ്ഞ് ചാറ്റ്‍ജിപിടി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഫ്രാൻസിൽ കോടതി സമുച്ചയത്തിന് സമീപം കത്തിയാക്രമണവുമായി യുവാവ്, ഇരകളിൽ ഗർഭിണികളും

ഫ്രാൻസിൽ കോടതി സമുച്ചയത്തിന് സമീപം കത്തിയാക്രമണവുമായി യുവാവ്, ഇരകളിൽ ഗർഭിണികളും

July 28, 2026
ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു, വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ

ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു, വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ

July 28, 2026
ചായപ്പൊടി കവറിൽ കോഴ; ഓസ്ട്രേലിയൻ ഉദ്യോഗസ്ഥയെ സ്വാധീനിക്കാൻ ശ്രമിച്ച ചൈനക്കാരൻ പിടിയിൽ

ചായപ്പൊടി കവറിൽ കോഴ; ഓസ്ട്രേലിയൻ ഉദ്യോഗസ്ഥയെ സ്വാധീനിക്കാൻ ശ്രമിച്ച ചൈനക്കാരൻ പിടിയിൽ

July 28, 2026
വിക്ടോറിയൻ പ്രീമിയർ ജസീന്ത അല്ലൻ രാജിവെച്ചു

വിക്ടോറിയൻ പ്രീമിയർ ജസീന്ത അല്ലൻ രാജിവെച്ചു

July 28, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist