Tuesday, September 22, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

‘അച്ഛൻ തിരിച്ചു വരില്ല’: എട്ട് മണിക്കൂർ ആശുപത്രിയിൽ കാത്തിരുന്ന് മരിച്ച മലയാളി വംശജന്‍റെ ഭാര്യ, മക്കളോട്

by Kerala News Web Desk 04
December 31, 2025
in WORLD
0 0
A A
‘അച്ഛൻ തിരിച്ചു വരില്ല’: എട്ട് മണിക്കൂർ ആശുപത്രിയിൽ കാത്തിരുന്ന് മരിച്ച മലയാളി വംശജന്‍റെ ഭാര്യ, മക്കളോട്
Share on WhatsappShare on FacebookShare on TwitterShare on Telegram

മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടിയാണ് ഓരോ മനുഷ്യരും ജന്മനാട് ഉപേക്ഷിച്ച് മറ്റൊരു ദേശത്തേക്ക് ചേക്കേറുന്നത്. അവിടുത്തെ സുരക്ഷയും ആരോഗ്യ പരിരക്ഷകളെ കുറിച്ചും ജോലി സാധ്യതകളെ കുറിച്ചും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളെ കുറിച്ചുമെല്ലാം കൃത്യമായ അന്വേഷങ്ങൾ നടത്തിയ ശേഷമാകും ഈ പറിച്ച് നടൽ. എന്നാൽ, പ്രതീക്ഷിച്ചതിൽ നിന്നും വിരുദ്ധമായൊരു അനുഭവമുണ്ടാകുമ്പോൾ അത് കുടുംബത്തെ ഒന്നാകെ ഉലച്ച് കളയുന്നു. ആശുപത്രി ജീവനക്കാരുടെ നിസഹകരണം മൂലം എട്ട് മണിക്കൂറോളം ആശുപത്രി അത്യാഹിത വിഭാഗത്തിന് പുറത്ത് നെഞ്ച് വേദനയുമായി കാത്ത് നിന്നതിന് പിന്നാലെ, മരണത്തിന് കീഴടങ്ങിയ 44 -കാരനായ മലയാളി വംശജൻ പ്രശാന്ത് ശ്രീകുമാറിന്‍റെ ഭാര്യ നീതി ആവശ്യപ്പെട്ട് രംഗത്ത്.

ചികിത്സ നിഷേധിച്ചു
ആശുപത്രിയിൽ വച്ച് പ്രശാന്തിന് ഇസിജി ചെയ്തു. വേദനയ്ക്ക് കുറച്ച് ടൈലനോൾ നൽകി, പക്ഷേ, നഴ്‌സുമാർ പ്രശാന്തിന്‍റെ രക്തസമ്മർദ്ദം പരിശോധിക്കുന്നതുവരെ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. എട്ട് മണിക്കൂറിലധികം നീണ്ട കാത്തിരിപ്പിന് ശേഷം, പ്രശാന്തിനെ ചികിത്സാ വിഭാഗത്തിലേക്ക് വിളിപ്പിച്ചപ്പോൾ, നിമിഷങ്ങൾക്കുള്ളിൽ ഹൃദയാഘാതം മൂലം അദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ പറഞ്ഞു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

“അവൻ തളർന്നു വീഴുകയാണെന്ന് ഞാൻ കരുതി, പക്ഷേ, യഥാർത്ഥത്തിൽ അവൻ മരിക്കുകയായിരുന്നു,” പ്രശാന്തിന്‍റെ ഭാര്യ നിഹാരിക ശ്രീകുമാർ ദി ഗ്ലോബ് ആൻഡ് മെയിലിനോട് പറഞ്ഞു. “അവന്‍റെ ശരീരം തണുത്തിരുന്നു. ഞാൻ അവന്‍റെ ഹൃദയം പമ്പ് ചെയ്യാൻ ശ്രമിച്ചു, ഒന്നും സംഭവിച്ചില്ല. അവൻ ഒരിക്കലും തിരിച്ചു വന്നില്ല.” മക്കളും ആഘാതത്തിൽ നിന്നും മോചിതരായിട്ടില്ല. മൂന്ന് മക്കളെ ഒറ്റയ്ക്ക് വളർത്തുന്നതിനെക്കുറിച്ചുള്ള ആശങ്കകളും നിഹാസിക പങ്കുവച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ദൈവം അച്ഛനെ നക്ഷത്രമാക്കി
സിബിസി ന്യൂസിനോട് സംസാരിക്കവെ തങ്ങളുടെ രണ്ടാമത്തെ മകൻ എല്ലാ രാത്രിയിലും എഴുന്നേറ്റ് കരയുകയാണെന്ന് അവർ പറഞ്ഞു. “അവന്‍റെ ബെഡ് ഷീറ്റ് എല്ലാ രാത്രികളിലും കണ്ണീരിൽ കുതിർന്നിരുന്നു,” “എനിക്ക് അച്ഛന്‍റെ അടുത്തേക്ക് പോകണം’ എന്നായിരുന്നു ഇളയ മകന്‍റെ ആവശ്യം. “ഞാൻ അവനോട് പറഞ്ഞു, അച്ഛൻ തിരിച്ചു വരില്ല മോനെ. അദ്ദേഹം ആകാശത്തിലെ ഒരു നക്ഷത്രമായി മാറിയിരിക്കുന്നു. അദ്ദേഹം വളരെ നല്ല മനുഷ്യനായിരുന്നു, ദൈവം അദ്ദേഹത്തിന് ഒരു നക്ഷത്രമാകാൻ പ്രമോഷൻ നൽകി.”

നികുതി ദായകർ, നീതി വേണം
ഭർത്താവിന്‍റെ മരണത്തിൽ നിഹാരിക നീതി ആവശ്യപ്പെട്ടു. ഗ്രേ കന്യാസ്ത്രീകളുടെ ആശുപത്രിയിലെ എല്ലാവരും എന്‍റെ ഭർത്താവിനെ കൊന്നുവെന്ന് അവർ ആരോപിച്ചു. ഭർത്താവും താനും കാനഡയിൽ നികുതി അടയ്ക്കുന്നവരാണ്. എന്നിട്ടും തങ്ങൾക്ക് നീതി ലഭിച്ചില്ലെന്നും അവർ ആരോപിച്ചു. “ഞങ്ങൾ എല്ലാവരും കനേഡിയൻ പൗരന്മാരാണ്. ഈ രാജ്യത്ത് ഞങ്ങൾ ജോലി ചെയ്ത് ധാരാളം നികുതിപ്പണം നൽകിയിട്ടുണ്ട്, ഒരിക്കൽ പ്രശാന്തിന് വൈദ്യസഹായം ആവശ്യമായി വന്നപ്പോൾ, അദ്ദേഹത്തിന് അത് ലഭിച്ചില്ല,” പോസ്റ്റ്മീഡിയയ്ക്ക് നൽകിയ മറ്റൊരു അഭിമുഖത്തിൽ നിഹാരിക കൂട്ടിച്ചേർത്തു. തനിക്കും പ്രശാന്തിനും നീതി വേണമെന്നും അവർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

ഡിസംബർ 22 നാണ് പ്രശാന്ത് ശ്രീകുമാർ കാനഡയിലെ എഡ്മണ്ടണിലെ ഗ്രേ നൺസ് ആശുപത്രിയിലെത്തിയത്. കടുത്ത നെഞ്ചുവേദനയും ഒരു കണ്ണിന്‍റെ കാഴ്ച ശക്തി നഷ്ടപ്പെട്ടുന്നതായും അദ്ദേഹം ആശുപത്രീ ജീവനക്കാരെ അറിയിച്ചു. ആശുപത്രി ജീവനക്കാർ അദ്ദേഹത്തെ ട്രയേജിൽ ചെക്ക്-ഇൻ ചെയ്‌തു. പിന്നാലെ അത്യാഹിത വിഭാഗത്തിന് മുന്നിൽ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. ഏതാണ്ട് 8 മണിക്കൂറോളം കാത്തിരുന്ന അദ്ദേഹം ഒടുവിൽ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. പ്രശാന്തിന്‍റെ മരണം അന്താരാഷ്ട്രാ തലത്തിൽ തന്നെ വാർത്താ പ്രാധാന്യം നേടി. സംഭവത്തിൽ കനേഡിയൻ ആരോഗ്യ സംരക്ഷണ സംവിധാനത്തെ വിമർശിച്ച് കൊണ്ട് എലോൺ മസ്‌ക് അടക്കം രംഗത്തെത്തി.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി
WORLD

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

September 17, 2026
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും
WORLD

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

September 14, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ
WORLD

ബാറിൽ കയറി മദ്യവും ഭക്ഷണവും കഴിച്ചു, വൻ തുക ബില്ല്, അടയ്ക്കാൻ പണമില്ല! 18 കാരിയുടെ തല മൊട്ടയടിച്ച് ജീവനക്കാർ

September 2, 2026
മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി
WORLD

മിന്നൽ പ്രളയം: ദുരന്തത്തിന് കാരണം ചൈന കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാതിരുന്നതെന്ന് നേപ്പാളിലെ ഉദ്യോഗസ്ഥർ; ആരോപണം തള്ളി ചൈനീസ് എംബസി

September 1, 2026
ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ
WORLD

ജലനിരപ്പ് കുത്തനെ ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ മരങ്ങൾ തിങ്ങിനിറഞ്ഞ ദ്വീപ് പ്രത്യക്ഷപ്പെട്ടു, പിന്നാലെ കാണാതായി; സംഭവം കാനഡയിൽ

September 1, 2026
Next Post
നാഗ്പൂരിൽ മലയാളി വൈദികനേയും ഭാര്യയെയും അറസ്റ്റ് ചെയ്ത സംഭവം, കേസെടുത്തത് 12 പേർക്കെതിരെ

നാഗ്പൂരിൽ മലയാളി വൈദികനേയും ഭാര്യയെയും അറസ്റ്റ് ചെയ്ത സംഭവം, കേസെടുത്തത് 12 പേർക്കെതിരെ

ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്ത് നിന്നും ചാടിയിട്ട് 4 ദിവസം, കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണം തുടരുന്നു

ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്ത് നിന്നും ചാടിയിട്ട് 4 ദിവസം, കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണം തുടരുന്നു

സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ്, കൂടുതൽ വകുപ്പുകളും ചുമത്തും; കർശന നടപടി

സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ്, കൂടുതൽ വകുപ്പുകളും ചുമത്തും; കർശന നടപടി

സതീശനെ പിന്തുണച്ച് പി.ജെ. കുര്യന്‍, രാഹൂല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കരതെന്നും ആവശ്യം

സതീശനെ പിന്തുണച്ച് പി.ജെ. കുര്യന്‍, രാഹൂല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കരതെന്നും ആവശ്യം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist