ഡാർവിൻ: കുരുന്നുകളുടെ നിഷ്കളങ്കമായ പ്രാർത്ഥനയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ‘അമ്മേ അമ്മേ ഈശോമ്മേ’ എന്ന മരിയൻ ഭക്തിഗാനം ശ്രദ്ധേയമാകുന്നു. ഡാർവിൻ സെന്റ് അൽഫോൻസാ സിറോ മലബാർ പള്ളിയിലെ കുട്ടികൾ പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപത്തിനരികിൽ നിന്ന് ‘ഈശോമ്മേ’ എന്ന് വിളിക്കുന്നത് കേട്ടതിൽ നിന്നാണ് ഇത്തരമൊരു ഗാനം പിറവിയെടുത്തത്. ഫാ. ജോൺ പുതുവ രചനയും സംഗീതവും നിർവ്വഹിച്ച ഈ ഗാനം അദ്ദേഹത്തിന്റെ മരിയൻ ഭക്തിഗാന പരമ്പരയിലെ പത്താമത്തെ സൃഷ്ടിയാണ്. അഞ്ച് വയസ്സുകാരി കാതറിൻ മരിയ ജോസ്‌വിൻ ആലപിച്ച ഈ ഗാനത്തിൽ റിയാൻ അജയ്, എയ്ഡൻ സനിൽ എന്നീ കുട്ടികൾ കോറസ് പാടിയിരിക്കുന്നു.
പുതുവ ക്രിയേഷൻസിന്റെ ബാനറിൽ എബി ആശ ഡാർവിൻ നിർമിച്ച ഈ ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നത് സേവിയർ കലാഭവനാണ്. ആഷ്ലിൻ, ബിബിൻ, രാജൻ സോമസുന്ദരം എന്നിവർ സാങ്കേതിക സഹായങ്ങൾ നൽകിയിരിക്കുന്നു. കുട്ടികൾക്ക് എളുപ്പത്തിൽ പാടാൻ കഴിയുന്ന രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ മനോഹര ഗാനം frjohnputhuva എന്ന യൂട്യൂബ് ചാനലിൽ ലഭ്യമാണ്






























