തിരൂർ: ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി വനിതാ ലീഗ് ദേശിയ സെക്രട്ടറി നൂർബിന റഷീദ്. വനിത ലീഗിനെ പട്ടികയിൽ അവഗണിച്ചു. എന്ത് മാനദണ്ഡത്തിലാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്ന് വ്യക്തമാക്കണം. ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിത ലീഗിന്റെ പ്രതിനിധികളല്ല. പാണക്കാട് തങ്ങളെ വിമർശിച്ചവർക്കാണ് സീറ്റ് നൽകിയത്. കഴിഞ്ഞ തവണ കോഴിക്കോട് സൌത്തിൽ ലീഗ് സ്ഥാനാർത്ഥിയായിരുന്നു നൂർബിന. വനിത ലീഗ് അണികളുടെ വേദനയാണ് പങ്കുവച്ചതെന്നും സ്ഥാനാർത്ഥി പട്ടികയെ സ്വീകരിക്കുന്നുവെന്നുമാണ് നൂർബിന റഷീദ്. പക്ഷേ പറഞ്ഞത് വനിത ലീഗ് അണികളുടെ വേദനയാണെന്നും നൂർബിന റഷീദ് പറഞ്ഞു.































