Sunday, August 16, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

യുക്രൈന്‍ യുദ്ധത്തില്‍ ഉത്തര കൊറിയന്‍ സൈനികരും

by Kerala News Web Desk 04
May 9, 2026
in WORLD
0 0
A A
യുക്രൈന്‍ യുദ്ധത്തില്‍ ഉത്തര കൊറിയന്‍ സൈനികരും
Share on WhatsappShare on FacebookShare on TwitterShare on Telegram

സിയോള്‍: യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്ക്കു വേണ്ടി പോരാടി കൊല്ലപ്പെട്ടത് 2300 ഉത്തര കൊറിയന്‍ സൈനികരെന്ന് റിപ്പോര്‍ട്ട്. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങിലെ പുതിയ യുദ്ധ സ്മാരകത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും ഔദ്യോഗിക ഫോട്ടോകളും വിശകലനം ചെയ്ത് ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പടിഞ്ഞാറന്‍ റഷ്യയില്‍ 2024 ഓഗസ്റ്റില്‍ കുര്‍സ്‌ക് യുക്രെയ്ന്‍ പിടിച്ചെടുത്തതിനു തൊട്ടുപിന്നാലെയാണ് റഷ്യയെ സഹായിക്കാന്‍ ഉത്തര കൊറിയ സൈനികരെ അയച്ചു തുടങ്ങിയതെന്നാണ് ദക്ഷിണ കൊറിയന്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. 11,000 സൈനികരെ ഉത്തരകൊറിയ റഷ്യയെ സഹായിക്കാന്‍ അയച്ചതായാണ് കണക്കാക്കുന്നത്. ഇതിനു പകരമായി റഷ്യ ഉത്തരകൊറിയയ്ക്ക് പണവും സാങ്കേതിക സഹായവും ഭക്ഷണവും നല്‍കിയതായാണ് വിശ്വസിക്കപ്പെടുന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ നേരത്തെ യുക്രൈന്‍ യുദ്ധത്തില്‍ മരിച്ച സ്വന്തം സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതുവരെ ഉത്തരകൊറിയ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്കുകളും പുറത്തുവിട്ടിട്ടില്ല.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതിനിടയിലാണ്, പ്യോങ്യാങ്ങിലെ പുതിയ യുദ്ധ സ്മാരകത്തിന്റെ ഫോട്ടോകള്‍ വിശകലനം ചെയ്ത് ബിബിസി റിപ്പോര്‍ട്ട് പുറത്തുവന്നത്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരെ ആദരിക്കുന്നതിന് പ്യോങ്യാങ്ങിലെ ഹ്വാസോങ് ജില്ലയില്‍ യുദ്ധസ്മാരകമായി മ്യൂസിയം നിര്‍മ്മിക്കാന്‍ 2025 ഒക്ടോബറിലാണ് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ഉത്തരവിട്ടത്. ഇവിടെയുള്ള വനപ്രദേശത്ത് അതേ മാസം തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അമേരിക്കന്‍ ഇമേജിംഗ് കമ്പനിയായ പ്ലാനറ്റ് ലാബ്‌സ് നല്‍കിയ സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ച് ബിബിസി വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 52,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള സമുച്ചയത്തിന്റെ പ്രാഥമിക രൂപം പുറത്തുകണ്ടു. ഈ വര്‍ഷം മാര്‍ച്ചോടെ ഭൂരിഭാഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. ഏപ്രില്‍ 26-ന് സ്മാരകം ഉദ്ഘാടനം ചെയ്യപ്പെട്ടു. മരിച്ച സൈനികരുടെ പേരുകള്‍ കൊത്തിവെച്ച 30 മീറ്റര്‍ നീളമുള്ള രണ്ട് മതിലുകള്‍, ഒരു കെട്ടിടം, ഒരു സെമിത്തേരി എന്നിവ ഉള്‍പ്പെടുന്നതാണ് ഈ സ്മാരകം. കുര്‍സ്‌ക് പ്രദേശം സ്വതന്ത്രമാക്കാന്‍ ഉത്തര കൊറിയന്‍ സൈനികര്‍ കാട്ടിയ അതുല്യമായ ധീരത വ്യക്തമാക്കുന്നതാണ് സ്മാരകം എന്നാണ് ഉത്തരകൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കെസിഎന്‍എ പുറത്തുവിട്ട ചിത്രങ്ങള്‍ വിശകലനം ചെയ്തപ്പോള്‍, ഓരോ മതിലും 14 ഭാഗങ്ങളായി തിരിച്ചതായി കണ്ടെത്തി. ഇതില്‍ ഒമ്പത് ഭാഗങ്ങളിലായി പേരുകള്‍ കൊത്തിവെച്ചിട്ടുണ്ട്. ഓരോ ഭാഗത്തിലും ഏകദേശം 16 കോളങ്ങള്‍ വീതമുണ്ട്. കിഴക്കേ മതിലിന്റെ ക്ലോസപ്പ് ചിത്രങ്ങളില്‍ ഒരു കോളത്തില്‍ കൊല്ലപ്പെട്ട എട്ട് സൈനികരുടെ പേരുകള്‍ ആലേഖനം ചെയ്തത് കാണാം. 16 കോളങ്ങളും ഒമ്പത് ഭാഗങ്ങളും കണക്കിലെടുക്കുമ്പോള്‍, ഓരോ മതിലിലും 1,152 പേരുകള്‍ വീതം കൊത്തിവെച്ചിട്ടുണ്ടാകും. ഇത് രണ്ട് സ്മാരക മതിലുകളിലുമായി ആകെ 2,304 എന്ന സംഖ്യയിലേക്ക് എത്തുന്നതായി ബിബിസി വ്യക്തമാക്കി.

ബിബിസി മുന്നോട്ടുവെച്ച ഈ ഏകദേശ കണക്ക് ദക്ഷിണ കൊറിയയുടെ നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസിന്റെ കണക്കുകളോട് അടുത്താണ്. 2025 സെപ്റ്റംബറില്‍, 2,000 ഉത്തര കൊറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും 2,700 പേര്‍ക്ക് പരിക്കേറ്റതായും ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ ഏജന്‍സി അറിയിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയോടെ അവര്‍ ഈ കണക്കുകള്‍ പുതുക്കി. റഷ്യയിലേക്ക് അയച്ച 11,000 സൈനികരില്‍ 6,000 പേര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായി ഏജന്‍സി അറിയിച്ചു ഉത്തരകൊറിയയോ റഷ്യയോ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക കണക്കുകളൊന്നും പുറത്തുവിട്ടിട്ടില്ല.

എസ്.ഐ അനലിറ്റിക്‌സ് തയ്യാറാക്കിയ സാറ്റലൈറ്റ് ചിത്രം അനുസരിച്ച്, ശ്മശാനത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് 140 കല്ലറകളും എതിര്‍വശത്ത് 138 കല്ലറകളും സ്ഥിതി ചെയ്യുന്നുണ്ട്. സെമിത്തേരിയുടെ മധ്യഭാഗത്തായി ചാരനിറത്തിലുള്ള ഒരു കെട്ടിടം കാണാം. ഇത് മൃതദേഹാവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്ന ചിതാഭസ്മ മന്ദിരം ആകാനാണ് സാധ്യതയെന്ന് കരുതുന്നു.

രണ്ട് രീതിയിലാണ് ഇവിടത്തെ സെമിത്തേരിയില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്തത്. പുറത്ത് കുറച്ച് കല്ലറകള്‍, അകത്ത് കൊളംബേറിയത്തിനകത്ത് ചിതാഭസ്മം സൂക്ഷിച്ച പാത്രങ്ങള്‍. അസാധാരണ ധീരത പ്രകടിപ്പിച്ച സൈനികരെ പുറത്തെ ശവകുടീരങ്ങളില്‍ അടക്കം ചെയ്യുകയും മറ്റുള്ളവരുടെ ചിതാഭസ്മങ്ങള്‍ സൂക്ഷിക്കുകയും ചെയ്തതായാണ് കണക്കാക്കുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു
WORLD

കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു

August 11, 2026
ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി
WORLD

ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി

August 10, 2026
ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ
WORLD

ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ

August 10, 2026
തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു
WORLD

തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു

August 8, 2026
എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്
WORLD

എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

August 7, 2026
അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം
WORLD

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം

August 1, 2026
ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്
WORLD

ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്

July 29, 2026
വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ
WORLD

വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ

July 29, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി
WORLD

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
Next Post
ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം; വെടിനിര്‍ത്തലിനിടയിലും ഇരുപക്ഷവും കൊമ്പുകോര്‍ക്കുന്നു

ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം; വെടിനിര്‍ത്തലിനിടയിലും ഇരുപക്ഷവും കൊമ്പുകോര്‍ക്കുന്നു

യുവതിയെ അടിമയാക്കി; ഐസിസ് ബന്ധം ചുമത്തി അറസ്റ്റ് ചെയ്ത സ്ത്രീകള്‍ക്കെതിരെ ഗുരുതര കുറ്റങ്ങള്‍

യുവതിയെ അടിമയാക്കി; ഐസിസ് ബന്ധം ചുമത്തി അറസ്റ്റ് ചെയ്ത സ്ത്രീകള്‍ക്കെതിരെ ഗുരുതര കുറ്റങ്ങള്‍

പര്‍വ്വതാരോഹണത്തിനിടെ പെട്ടെന്ന് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു; മൂന്ന് മരണം, നിരവധിപേര്‍ കുടുങ്ങി

പര്‍വ്വതാരോഹണത്തിനിടെ പെട്ടെന്ന് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു; മൂന്ന് മരണം, നിരവധിപേര്‍ കുടുങ്ങി

ചൈന സന്ദര്‍ശനത്തിന് മുമ്പ് ഇറാനുമായി കരാറിലെത്തിയേക്കുമെന്ന് ട്രംപ്

ചൈന സന്ദര്‍ശനത്തിന് മുമ്പ് ഇറാനുമായി കരാറിലെത്തിയേക്കുമെന്ന് ട്രംപ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

രാജ്യം ആഘോഷത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു

രാജ്യം ആഘോഷത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു

August 15, 2026
പുതിയ ഫെയർ വർക്ക് കോർട്ട് വരുന്നു, ശമ്പളത്തട്ടിപ്പുകൾക്ക് ഇനി അതിവേഗം പരിഹാരം

സഹദിയ നസ്റിന്റെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ദുരൂഹതയെന്ന് ബന്ധുക്കൾ

August 14, 2026
ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി; പുഷ്പവൃഷ്ടിക്ക് രണ്ട് ഹെലികോപ്ടറുകൾ

August 14, 2026
9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

ഏഴ് മാസങ്ങൾക്ക് മുൻപേ അനൗൺസ് ചെയ്ത ഡേറ്റിൽ തന്നെ ‘ഖലീഫ’ തിയേറ്ററുകളിലെത്തും! ട്രെയ്‌ലർ ഉടൻ

August 14, 2026
ഇരച്ചെത്തി മണ്ണും വെള്ളവും; ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങി; 16 പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു

ഇരച്ചെത്തി മണ്ണും വെള്ളവും; ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങി; 16 പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു

August 14, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist