Tuesday, June 2, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

ലെബനനിലെ സൈനിക നീക്കം, നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ്

by Kerala News Web Desk 04
June 2, 2026
in USA
0 0
A A
ലെബനനിലെ സൈനിക നീക്കം, നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ്
Share on WhatsappShare on FacebookShare on TwitterShare on Telegram

വാഷിംഗ്ടൺ: ലെബനനിലെ സൈനിക നീക്കങ്ങളുടെ പേരിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ നിർത്തിപ്പൊരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രൂക്ഷമായ പദ പ്രയോഗങ്ങളോടെയായിരുന്നു ട്രംപ് നെതന്യാഹുവിനെ ശകാരിച്ചതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലെബനനിലെ സൈനിക നീക്കങ്ങൾ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ഫോൺ സംഭാഷണത്തിലാണ് രൂക്ഷമായി ട്രംപ് പ്രതികരിച്ചതായി മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബെയ്റൂട്ട് ബോംബെറിഞ്ഞ് തകർക്കുമെന്ന നെതന്യാഹുവിന്റെ ഭീഷണി ഇസ്രായേലിനെ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ഒറ്റപ്പെടുത്തുമെന്ന മുന്നറിയിപ്പ് ട്രംപ് നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ അസഭ്യമായ വാക്കുകൾ ഉപയോഗിച്ചാണ് ട്രംപ് തന്റെ അതൃപ്തി ഇസ്രായേൽ നേതാവിനെ അറിയിച്ചതെന്ന് ഈ ഫോൺ സംഭാഷണത്തെക്കുറിച്ച് അറിവുള്ള രണ്ട് വൃത്തങ്ങളെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നത്. നീ എന്താണ് ഈ കാണിച്ചുകൂട്ടുന്നത് എന്ന രീതിയിലാണ് ഒരു ഘട്ടത്തിൽ ട്രംപ് നെതന്യാഹുവോട് സംസാരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന നെതന്യാഹുവിനെ മുൻപ് താൻ എത്രത്തോളം പിന്തുണച്ചിരുന്നു എന്ന് ട്രംപ് ഈ സംഭാഷണത്തിൽ ഓർമ്മിപ്പിച്ചു. താൻ ഇല്ലായിരുന്നുവെങ്കിൽ നെതന്യാഹു ഇപ്പോൾ ജയിലിൽ കിടക്കേണ്ടി വരുമായിരുന്നുവെന്നും താനാണ് ഇസ്രായേൽ പ്രധാനമന്ത്രിയെ രക്ഷിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. നിലവിലെ ആക്രമണങ്ങൾ കാരണം ഇപ്പോൾ എല്ലാവരും നെതന്യാഹുവിനെയും ഇസ്രായേലിനെയും വെറുക്കുകയാണെന്നും ട്രംപ് ആരോപിച്ചതായി റിപ്പോർട്ടിലുണ്ട്. ഹിസ്ബുള്ളയിൽ നിന്നുള്ള സുരക്ഷാ ഭീഷണികളെ ട്രംപ് അംഗീകരിക്കുന്നുണ്ടെങ്കിലും, അതിനെതിരെ ഇസ്രായേൽ ഇപ്പോൾ നടത്തുന്ന സൈനിക പ്രതികരണങ്ങൾ പരിധി വിട്ടുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തെക്കൻ ലെബനനിൽ ഇസ്രായേൽ തങ്ങളുടെ കരയുദ്ധം വ്യാപിപ്പിക്കുന്നതിലും, ചില ഹിസ്ബുള്ള കമാൻഡർമാരെ മാത്രം ലക്ഷ്യമിട്ട് വലിയ കെട്ടിടങ്ങൾ ഒന്നടങ്കം തകർക്കുന്നതിലും ട്രംപ് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ട്രംപിന്റെ ഈ രൂക്ഷമായ വിമർശനങ്ങൾ കേട്ട നെതന്യാഹു എല്ലാ കാര്യങ്ങളും ഉടൻ തന്നെ പരിഹരിക്കാമെന്ന് അദ്ദേഹത്തിന് ഉറപ്പുനൽകിയതായാണ് വിവരം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ലെബനനിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വാഷിംഗ്ടണുമായുള്ള നയതന്ത്ര ചർച്ചകൾ നിർത്തിവെക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഭാഗത്തുനിന്ന് ഈ പ്രതികരണമുണ്ടായത്. തുടർന്ന്, ബെയ്റൂട്ട് ആക്രമിക്കാൻ തയ്യാറെടുത്തിരുന്ന തങ്ങളുടെ സൈന്യത്തെ പിൻവലിക്കാൻ നെതന്യാഹു സമ്മതിച്ചതായി ട്രംപ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. എന്നാൽ ട്രംപിന്റെ ഈ പ്രഖ്യാപനത്തിന് ശേഷവും, തെക്കൻ ലെബനനിൽ സൈനിക നടപടികൾ തുടരുമെന്നാണ് നെതന്യാഹു വ്യക്തമാക്കിയത്. നിലവിൽ ഇസ്രായേൽ സൈന്യം സഹറാനി നദി ലക്ഷ്യമാക്കി മുന്നേറുകയാണ്, ഇത് കഴിഞ്ഞ 25 വർഷത്തിനിടയിൽ ലെബനൻ അതിർത്തിക്കുള്ളിലേക്ക് ഇസ്രായേൽ നടത്തുന്ന ഏറ്റവും ശക്തമായ കടന്നുകയറ്റമാണ്. സംഘർഷ ലഘൂകരണത്തിന്റെ ഭാഗമായി ഹിസ്ബുള്ളയും ഇസ്രായേലും തമ്മിൽ ഭാഗികമായ വെടിനിർത്തൽ പ്രഖ്യാപിച്ചതായി ലെബനൻ അറിയിച്ചിട്ടുണ്ട്. വാഷിംഗ്ടണിലെ ലെബനൻ എംബസി വ്യക്തമാക്കുന്നത് അനുസരിച്ച്, ഈ കരാർ യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുന്നില്ലെങ്കിലും, ബെയ്റൂട്ടിലോ ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലുള്ള പ്രാന്തപ്രദേശങ്ങളിലോ ആക്രമണം നടത്തില്ലെന്ന് ഇസ്രായേലും, പകരം ഇസ്രായേലിന് നേരെയുള്ള ആക്രമണങ്ങൾ നിർത്താമെന്ന് ഹിസ്ബുള്ളയും സമ്മതിച്ചിട്ടുണ്ട്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

കല്യാണ പന്തലിൽ നിന്നുള്ള യാത്ര മരണത്തിലേക്ക്, നോവായി ഡേവ്
USA

കല്യാണ പന്തലിൽ നിന്നുള്ള യാത്ര മരണത്തിലേക്ക്, നോവായി ഡേവ്

June 2, 2026
വിവാഹം കഴിഞ്ഞ് മടങ്ങവെ ഹെലികോപ്ടർ തകർന്നുവീണു, മലയാളി നവവരന് ദാരുണാന്ത്യം; അപകടം യുഎസിൽ
USA

വിവാഹം കഴിഞ്ഞ് മടങ്ങവെ ഹെലികോപ്ടർ തകർന്നുവീണു, മലയാളി നവവരന് ദാരുണാന്ത്യം; അപകടം യുഎസിൽ

June 1, 2026
അമേരിക്കയിൽ നേരിട്ട വംശീയ അധിക്ഷേപം ശാന്തതയോടെ നേരിട്ട് ഇന്ത്യൻ ദമ്പതികൾ
USA

അമേരിക്കയിൽ നേരിട്ട വംശീയ അധിക്ഷേപം ശാന്തതയോടെ നേരിട്ട് ഇന്ത്യൻ ദമ്പതികൾ

May 29, 2026
എച്ച്-1ബി വിസ ഉടമകൾക്ക് ആശ്വസിക്കാം? ഗ്രീൻ കാർഡിലെ പുതിയ നയം ബാധിച്ചേക്കില്ല, അമേരിക്കയിൽ തുടരാനായേക്കും
USA

എച്ച്-1ബി വിസ ഉടമകൾക്ക് ആശ്വസിക്കാം? ഗ്രീൻ കാർഡിലെ പുതിയ നയം ബാധിച്ചേക്കില്ല, അമേരിക്കയിൽ തുടരാനായേക്കും

May 25, 2026
ഗ്രീൻ കാർഡ് കാത്തിരിക്കുന്നവർ സ്വന്തം നാടുകളിലേക്ക് മടങ്ങണം
USA

ഗ്രീൻ കാർഡ് കാത്തിരിക്കുന്നവർ സ്വന്തം നാടുകളിലേക്ക് മടങ്ങണം

May 23, 2026
‘അടുത്ത യുദ്ധത്തിനുള്ള ഒരുക്കം’, ദേശീയ സുരക്ഷക്ക് ഭീഷണിയെന്ന ആരോപണത്തിന് ക്യൂബയുടെ മറുപടി
USA

‘അടുത്ത യുദ്ധത്തിനുള്ള ഒരുക്കം’, ദേശീയ സുരക്ഷക്ക് ഭീഷണിയെന്ന ആരോപണത്തിന് ക്യൂബയുടെ മറുപടി

May 22, 2026
ട്രംപുമായി ഉടക്കി നെതന്യാഹു : ഇറാനെതിരെ തീരുമാനിച്ച പോലെ എല്ലാം നടക്കണം
USA

ട്രംപുമായി ഉടക്കി നെതന്യാഹു : ഇറാനെതിരെ തീരുമാനിച്ച പോലെ എല്ലാം നടക്കണം

May 22, 2026
ഈ വർഷം മാത്രം ജോലി നഷ്ടമായത് ഒരുലക്ഷത്തിലേറെ ടെക്കികൾക്ക്, എച്ച് 1 ബി വിസയിലേറെയും ഇന്ത്യക്കാർ, വലിയ ആശങ്ക
USA

ഈ വർഷം മാത്രം ജോലി നഷ്ടമായത് ഒരുലക്ഷത്തിലേറെ ടെക്കികൾക്ക്, എച്ച് 1 ബി വിസയിലേറെയും ഇന്ത്യക്കാർ, വലിയ ആശങ്ക

May 22, 2026
ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് ട്രംപിന്‍റെ ഭീഷണി, എങ്കിൽ ‘സർപ്രൈസ്’ ഉണ്ടെന്ന് ഇറാന്‍റെ തിരിച്ചടി
USA

ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് ട്രംപിന്‍റെ ഭീഷണി, എങ്കിൽ ‘സർപ്രൈസ്’ ഉണ്ടെന്ന് ഇറാന്‍റെ തിരിച്ചടി

May 20, 2026
Next Post
ഓസ്ട്രേലിയൻ ഭവന വിപണിയിൽ കനത്ത ഇടിവ്

ഓസ്ട്രേലിയൻ ഭവന വിപണിയിൽ കനത്ത ഇടിവ്

പ്രവാസികൾക്ക് വൻ തിരിച്ചടി; പർച്ചേസിങ് മേഖലയിൽ 70 ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തിൽ

പ്രവാസികൾക്ക് വൻ തിരിച്ചടി; പർച്ചേസിങ് മേഖലയിൽ 70 ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തിൽ

സ്കൂളിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 13-കാരൻ പിടിയിൽ

സ്കൂളിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 13-കാരൻ പിടിയിൽ

പ്രതിസന്ധിയിൽ ഓസ്ട്രേലിയൻ കർഷകർ; വില്ലനായി വരൾച്ചയും വർദ്ധിച്ച ചെലവുകളും

പ്രതിസന്ധിയിൽ ഓസ്ട്രേലിയൻ കർഷകർ; വില്ലനായി വരൾച്ചയും വർദ്ധിച്ച ചെലവുകളും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പ്രതിസന്ധിയിൽ ഓസ്ട്രേലിയൻ കർഷകർ; വില്ലനായി വരൾച്ചയും വർദ്ധിച്ച ചെലവുകളും

പ്രതിസന്ധിയിൽ ഓസ്ട്രേലിയൻ കർഷകർ; വില്ലനായി വരൾച്ചയും വർദ്ധിച്ച ചെലവുകളും

June 2, 2026
സ്കൂളിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 13-കാരൻ പിടിയിൽ

സ്കൂളിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 13-കാരൻ പിടിയിൽ

June 2, 2026
പ്രവാസികൾക്ക് വൻ തിരിച്ചടി; പർച്ചേസിങ് മേഖലയിൽ 70 ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തിൽ

പ്രവാസികൾക്ക് വൻ തിരിച്ചടി; പർച്ചേസിങ് മേഖലയിൽ 70 ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തിൽ

June 2, 2026
ഓസ്ട്രേലിയൻ ഭവന വിപണിയിൽ കനത്ത ഇടിവ്

ഓസ്ട്രേലിയൻ ഭവന വിപണിയിൽ കനത്ത ഇടിവ്

June 2, 2026
ലെബനനിലെ സൈനിക നീക്കം, നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ്

ലെബനനിലെ സൈനിക നീക്കം, നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ്

June 2, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist