Friday, October 2, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ചൈനീസ് കാറുകൾ ലോകം കീഴടക്കുന്നു! അനീതിയെന്ന് യൂറോപ്യൻ കാർ നിർമ്മാതാക്കൾ

by Kerala News Web Desk 04
June 10, 2026
in WORLD
0 0
A A
ചൈനീസ് കാറുകൾ ലോകം കീഴടക്കുന്നു! അനീതിയെന്ന് യൂറോപ്യൻ കാർ നിർമ്മാതാക്കൾ
Share on WhatsappShare on FacebookShare on TwitterShare on Telegram

ഇറാൻ സംഘർഷം അവസാനിക്കുന്നത് കാത്തിരിക്കയാണ് ലോകം. പല രാജ്യങ്ങളുടെയും ആശങ്ക വിലക്കയറ്റമാണ്. പ്രത്യേകിച്ച് എണ്ണവില കുതിച്ചു കയറി യുദ്ധം രൂക്ഷമായതോടെ. ഇറാൻ ഹോർമൂസ് നിയന്ത്രിച്ചു തുടങ്ങിയതോടെ കാര്യങ്ങൾ വഷളായി. പക്ഷേ, പിന്നെ കണ്ടുതുടങ്ങിയത് ചില മാറ്റങ്ങളാണ്. എണ്ണയ്ക്ക് ആവശ്യക്കാർ കുറഞ്ഞു. കൊവിഡ് കാലത്തെ അത്ര എത്തിയില്ല എന്നുമാത്രം.

എണ്ണ വേണ്ട, ചൈനയ്ക്ക്
എണ്ണ ഇറക്കുമതി കുറച്ച രാജ്യങ്ങളിൽ മുൻനിരയിൽ ചൈനയാണ്. ഇറാന്‍റെ എണ്ണ ഏറ്റവും കൂടുതൽ വാങ്ങിയിരുന്നത് ചൈനയാണ്. പക്ഷേ, ക്രൂഡ് വാങ്ങുന്നത് ഇപ്പോൾ തീർത്തും കുറഞ്ഞിരിക്കുന്നു. ദിവസം 12 മില്യൻ ബാരൽ എണ്ണ വേണ്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 4, 5 മില്യൻ ബാരലായിരിക്കുന്നു. അതുകൊണ്ട് ഇറാൻ യുദ്ധം സൃഷ്ടിച്ച എണ്ണപ്രതിസന്ധി ചൈനയെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയും കുറഞ്ഞിരിക്കുന്നു. 45 ശതമാനത്തിന്‍റെ കുറവ്. ജെറ്റ് ഫ്യൂവലും ഡീസലും കയറ്റി അയക്കുന്നത് ചൈന നിർത്തി വച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ചൈനയുടെ ആവശ്യം കുറഞ്ഞതാണ് ഇറാൻ സംഘർഷത്തിന്‍റെ സാഹചര്യത്തിലും ക്രൂഡിന്‍റെ വില പിടിച്ചു നിർത്തുന്നത് എന്നാണ് വിലയിരുത്തൽ. ഏപ്രിലിൽ തന്നെ കുറഞ്ഞ ഇറക്കുമതി, മേയിൽ പിന്നെയും കുറഞ്ഞു. കാരണം കൃത്യമായി പറയാൻ പറ്റില്ലെന്ന് ഒരുപക്ഷം. ചൈന സ്വന്തം എണ്ണവിൽപന നയങ്ങളും ശേഖരത്തിന്‍റെ അവസ്ഥയും പുറത്തുവിടാറില്ല എന്നതാണ് അവർ കാരണമായി പറയുന്നത്. സാമ്പത്തിക വളർച്ചയിലെ ഇടിവാണ് കാരണമെന്ന് ഒരു വിഭാഗം നിരീക്ഷിക്കുമ്പോൾ. എണ്ണശേഖരമാണ് കാരണമെന്ന് മറുപക്ഷം പറയുന്നു. പക്ഷേ, ഇതൊന്നുമല്ല; ഇന്ധനം വിട്ട് വൈദ്യുതിയിലേക്ക് ചുവടുമാറിയതാണ് കാരണമെന്ന് ഉറപ്പിച്ചു പറയുന്നു വലിയൊരു വിഭാഗം.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വൈദ്യുത വാഹനം
വൈദ്യുത വാഹന നിർമ്മാണം കുതിച്ചുയരുകയാണ് ചൈനയിൽ. അത് പ്രകടമായ വസ്തുതയാണ്. പലതരത്തിലെ കാറുകൾ. ചെറുതും വലുതും വിലകൂടിയതും കുറഞ്ഞതും സൌകര്യങ്ങൾ ഏതാണ്ടൊരു പോലെ. ചൈനീസ് വാഹനങ്ങൾ ഇപ്പോൾ ആഗോള വിപണിയും കീഴടക്കുകയാണ്. 70 ശതമാനത്തിലേറെയാണ് കയറ്റുമതി നിരക്ക് കൂടുന്നത്. പക്ഷേ, അമേരിക്കൻ വിപണിയിൽ ചൈനീസ് വൈദ്യുത വാഹനങ്ങൾക്ക് കനത്ത നികുതിയാണ്. നിയമം ലംഘിച്ചാൽ കനത്ത പ്രത്യാഘാതം എന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ മാസം നടന്ന ട്രംപ് – ഷീ കൂടിക്കാഴ്ചയിൽ ഈ നയത്തിലൊരു മാറ്റം പ്രതീക്ഷിച്ചിരുന്നു ചൈനീസ് കാർ നിർമ്മാതാക്കൾ. പക്ഷേ, അതുണ്ടായില്ല. എന്നാൽ, യൂറോപ്പ് നികുതി ചുമത്തി മത്സരിക്കാൻ നിന്നിട്ടില്ല. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഈ വർഷം ആദ്യപാദം ചൈന 170 ശതമാനം കൂടി എന്നാണ് കണക്ക്. ചൈനയുടെ BYD -യോടാണ് കൂട്ടത്തിൽ പ്രിയം.

വേണം, വിദേശ വിപണി
പക്ഷേ, അതിന്‍റെ മറുവശം അത്ര സുഖകരമല്ല. ചൈനയിൽ കാർ നിർമ്മാണത്തോത് അമ്പരപ്പിക്കുന്നതാണ്. ഫാക്ടറികൾ ഓട്ടോമേറ്റഡ്, വിതരണ ശൃംഖല മികവുറ്റത്. പക്ഷേ, ആഭ്യന്തരവിപണിയിൽ നിർമ്മിക്കുന്നത്ര വിറ്റഴിക്കാൻ കഴിയുന്നില്ല. കയറ്റുമതിയിലാണ് അവരുടെ കണ്ണ്. ചൈനീസ് കാറുകളുടെ ഒഴുക്ക് യൂറോപ്യൻ കാർ നിർമ്മാതാക്കളുടെ നിലനിൽപിനെ ബാധിച്ച് തുടങ്ങിയിരിക്കുന്നു. ചൈനയിലേക്കുള്ള അവരുടെ കയറ്റുമതിയും കുറഞ്ഞു. ബിഎംഡബ്യു, പോർഷെ കാറുകൾക്ക് പോലും ചൈനയിൽ ഇപ്പോൾ ആവശ്യക്കാരില്ല.

വമ്പൻ ഇളവുകൾ
2007 -ൽ ചൈനയുടെ വ്യാപാര, ശാസ്ത്ര മന്ത്രിയായ വാൻ ഗാങ് ആണ് ഈ വലിയ മാറ്റത്തിന് പിന്നിലെന്നാണ് പറയപ്പെടുന്നത്. ഏറ്റവും വലിയ കാർ വിപണിയായതിൽ അഭിമാനം. പക്ഷേ, കാണുന്നതെല്ലാം വിദേശ നിർമ്മിത കാറുകൾ എന്നു പറഞ്ഞു വാൻ ഗാങ്. അന്നുവരെ ചൈനീസ് കമ്പനികൾക്ക് വിദേശ കമ്പനികളോട് മത്സരിച്ച് ജയിക്കാൻ കഴിവുണ്ടായിരുന്നില്ല. പക്ഷേ, 2010 ഓടെ ചൈന കാർ നിർമ്മാണ മേഖലയ്ക്ക് വൻ ഇളവുകൾ അനുവദിച്ചു. പ്രാധാന്യം നൽകിയത് വൈദ്യുത കാറുകൾക്ക്. ഇന്ന് ഏറ്റവും കൂടുതൽ ഇവി ചാർജിംഗ് സ്റ്റേഷനുകളുള്ളത് ചൈനയിലാണ്. ബാറ്ററികൾക്ക് ചൈനയെ ആശ്രയിച്ചേ തീരു. മത്സരം നല്ലത്. പക്ഷേ, ഇത് ഒരു ഭാഗത്തെ മാത്രം സഹായിക്കുന്ന മത്സരം എന്നാണ് യൂറോപ്യൻ കാർ നിർമ്മാതാക്കളുടെ പരാതി. ജനറൽ മോട്ടോഴ്സിന് പോലും ആഘാതമേറ്റ് തുടങ്ങിയിരിക്കുന്നു. ചൈന സ്വന്തം കമ്പനികൾക്ക് നൽകുന്ന ഇളവുകൾ യൂറോപ്പിൽ നടപ്പാവില്ല. 2030 ഓടെ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപന നിർത്തി വയ്ക്കാനുള്ള തീരുമാനം യൂറോപ്പ് വെള്ളം ചേർത്തതും ഈ മത്സരത്തിന്‍റെ ബാക്കിയാണ്. അനാരോഗ്യകരമായ, അനീതി മാത്രം പ്രതിഫലിക്കുന്ന മത്സരം എന്നാണ് യൂറോപ്യൻ കമ്പനികളുടെ പരാതി.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ
WORLD

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

October 1, 2026
‘ഞങ്ങളോട് കളിക്കാൻ വരേണ്ട’; ലോകമെങ്ങുമുള്ള ശത്രുക്കൾക്ക് നെതന്യാഹുവിന്റെ ശക്തമായ താക്കീത്
WORLD

‘ഞങ്ങളോട് കളിക്കാൻ വരേണ്ട’; ലോകമെങ്ങുമുള്ള ശത്രുക്കൾക്ക് നെതന്യാഹുവിന്റെ ശക്തമായ താക്കീത്

September 30, 2026
നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ
WORLD

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ
WORLD

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ

September 19, 2026
നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി
WORLD

നായകളിൽ നിന്ന് മനുഷ്യരിലേക്ക് പേ വിഷബാധ പകരുന്നത് പൂർണ്ണമായി തടഞ്ഞ ആദ്യ തെക്കേ അമേരിക്കൻ രാജ്യമായി ചിലി

September 17, 2026
കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും
WORLD

കാനഡയിലെ വിവാദ വീഡിയോ: ബീഫിനെച്ചൊല്ലിയുള്ള തർക്കമല്ലെന്ന് പൊലീസ്; വിശദീകരണവുമായി വീട്ടുടമയായ ഇന്ത്യൻ വംശജയും

September 14, 2026
ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
WORLD

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ

September 11, 2026
കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി
WORLD

കിം ജോങ് ഉന്നിന് പിൻഗാമി മകൻ, വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

September 11, 2026
വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്
WORLD

വൻ സ്വർണ്ണശേഖരം അമേരിക്കയിൽ നിന്ന് നിന്ന് മാറ്റി ഡച്ച് സെൻട്രൽ ബാങ്ക്

September 4, 2026
Next Post
ഓസ്‌ട്രേലിയൻ വസ്ത്ര നിർമ്മാണ കമ്പനിക്കെതിരെ കേസുമായി ലെവിസ്

ഓസ്‌ട്രേലിയൻ വസ്ത്ര നിർമ്മാണ കമ്പനിക്കെതിരെ കേസുമായി ലെവിസ്

ഓസ്‌ട്രേലിയയിലെ വിദേശ കുടിയേറ്റ നിരക്ക് വെട്ടിക്കുറയ്ക്കും

ഓസ്‌ട്രേലിയയിലെ വിദേശ കുടിയേറ്റ നിരക്ക് വെട്ടിക്കുറയ്ക്കും

കാസർകോട് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ, ഭർതൃമാതാവിനെയും പ്രതിചേർത്തു

അസമിൽനിന്ന് കൊണ്ടുവരും, ഒരു കുപ്പിക്ക് 1,000 രൂപ; ഷാഹിദയുടെ ഹെറോയിൻ വിൽപന പെരുമ്പാവൂരിൽ

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

October 1, 2026
ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

October 1, 2026
സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി  ഇറാൻ

സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി ഇറാൻ

October 1, 2026
സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

October 1, 2026
ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

October 1, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist