Friday, July 3, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

യൂറോപ്പ് വെന്തുരുകുന്നു: കടുത്ത ഉഷ്ണതരംഗത്തിൽ മരണസംഖ്യ 1500 കടന്നു

by Kerala News Web Desk 04
June 30, 2026
in EUROPE
0 0
A A
യൂറോപ്പ് വെന്തുരുകുന്നു: കടുത്ത ഉഷ്ണതരംഗത്തിൽ മരണസംഖ്യ 1500 കടന്നു
Share on WhatsappShare on FacebookShare on TwitterShare on Telegram

ലണ്ടൻ: കൊടുംതണുപ്പിന് പേരുകേട്ട യൂറോപ്യൻ രാജ്യങ്ങൾ ചരിത്രത്തിലെ ഏറ്റവും ഭീതിദമായ ഉഷ്ണതരംഗത്തിൽ വെന്തുരുകുന്നു. താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിൽ ഉയർന്നതോടെ ജനജീവിതം പൂർണമായും സ്തംഭിച്ചു. ഒരാഴ്ചയായി തുടരുന്ന കൊടുംചൂടിൽ യൂറോപ്പിലാകെ 1500-ലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്. ഫ്രാൻസിൽ മാത്രം 1300-ലധികം മരണങ്ങൾ രേഖപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക. യൂറോപ്പിനെ മരണമുനമ്പിൽ നിർത്തുന്ന ഉഷ്ണതരംഗത്തെ ലോകാരോഗ്യ സംഘടന ‘നിശബ്ദ കൊലയാളി’ എന്നാണ് വിശേഷിപ്പിച്ചത്.

ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ അനുസരിച്ച് ‘ഹീറ്റ് ഡോം’, ‘ഒമേഗ ബ്ലോക്ക്’ എന്നീ അന്തരീക്ഷ പ്രതിഭാസങ്ങളാണ് ഉഷ്ണതരംഗത്തിന് കാരണം. ചൂടുള്ള വായുവിനെ ഒരു കുടത്തിനുള്ളിൽ എന്നപോലെ പുറത്തേക്ക് പോകാനാകാത്ത വിധം അന്തരീക്ഷത്തിൽ കുടുക്കിയിടുന്നതാണ് ഈ അവസ്ഥ. ഇത് വായു ഉയരുന്നതും തണുക്കുന്നതും തടയുകയും മേഘരൂപീകരണത്തെ ഇല്ലാതാക്കി ചൂട് ക്രമാതീതമായി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഫ്രാൻസിനൊപ്പം ജർമനി, ബ്രിട്ടൻ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, നെതർലൻഡ്സ് എന്നീ രാജ്യങ്ങളെയാണ് ഉഷ്ണതരംഗം അതിരൂക്ഷമായി ബാധിച്ചത്. ഇതിന് പുറമെ സ്‌പെയിൻ, ഇറ്റലി, ഗ്രീസ്, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾ ശക്തമായ കാട്ടുതീ ഭീഷണിയിലുമാണ്. റോം, വെനീസ്, മിലാൻ ഉൾപ്പെടെയുള്ള 18 ഇറ്റാലിയൻ നഗരങ്ങളിൽ നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കഠിനമായ ഉഷ്ണതരംഗം യൂറോപ്പിന്റെ ആരോഗ്യസംവിധാനങ്ങളെയാകെ തകിടം മറിച്ചു. പാരിസ്, റോം, വെനീസ്, മിലാൻ എന്നിവിടങ്ങളിലെ ആശുപത്രി എമർജൻസി വിഭാഗങ്ങളിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ മൂന്നിലൊന്ന് വർധനവാണ് ഉണ്ടായത്. 65 വയസ്സിനു മുകളിൽ പ്രായമായവരും കെയർ ഹോമുകളിൽ കഴിയുന്നവരുമാണ് ഉഷ്ണതരംഗത്തിന്റെ പ്രധാന ഇരകൾ. യൂറോപ്പിലെ പ്രധാന നദികളായ ഡാന്യൂബും പോ നദിയും വറ്റി വരണ്ടു. കടുത്ത ചൂടിൽ നിന്ന് ആശ്വാസം തേടി നദികളിലും തടാകങ്ങളിലും നീന്താൻ ഇറങ്ങിയവരാണ് ആദ്യ ഘട്ടത്തിൽ മരിച്ചത്. പ്രതിസന്ധി രൂക്ഷമായതോടെ ഫ്രാൻസിൽ സ്കൂളുകളും വിനോദ സഞ്ചാരകേന്ദ്രങ്ങളും താത്കാലികമായി അടച്ചുപൂട്ടി.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

കടുത്ത ചൂട് മനുഷ്യരെ മാത്രമല്ല, യൂറോപ്പിന്റെ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളെയും തകർത്തു. ജർമനിയിലെ പ്രശസ്തമായ ‘ഓട്ടോബാൻ’ ഹൈവേയിലെ കോൺക്രീറ്റ് പാളികൾ ചൂടിൽ വിണ്ടുകീറി. തുടർന്ന് റോഡുകൾ അടച്ചിടേണ്ടി വന്നു. റെയിൽവേ ട്രാക്കുകൾ വളയുകയും ട്രെയിൻ സർവീസുകൾ വ്യാപകമായി റദ്ദാക്കുകയും ചെയ്തു. ഫ്രാൻസിൽ കടുത്ത ചൂടിന് പിന്നാലെയുണ്ടായ കൊടുങ്കാറ്റിലും ഇടിമിന്നലിലും 36,000-ത്തോളം വീടുകളിൽ വൈദ്യുതി വിതരണം പൂർണമായി തടസ്സപ്പെട്ടു. ആണവ റിയാക്ടറുകൾ തണുപ്പിക്കാൻ ഉപയോഗിക്കുന്ന നദിയിലെ വെള്ളത്തിന്റെ താപനില ഉയർന്നതോടെ ഹംഗറിയിലെ പാക്‌സ് ആണവനിലയത്തിലും ഫ്രാൻസിലെ ചില ആണവനിലയങ്ങളിലും ഉൽപാദനം കുറച്ചിരിക്കുകയാണ്.

ആവശ്യത്തിന് വെള്ളം കുടിക്കുക, നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കുക, അത്യാവശ്യ സാഹചര്യങ്ങൾ ഒഴികെ ഉച്ച സമയത്ത് പുറത്തിറങ്ങാതിരിക്കുക തുടങ്ങിയ നിർദേശങ്ങൾ അധികൃതർ നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്നും ചൂടിന് അൽപം ശമനമുണ്ടാകുമെന്നും പ്രവചനമുണ്ടെങ്കിലും, ഈ ഉഷ്ണതരംഗം ഇപ്പോൾ മധ്യ യൂറോപ്പിലേക്ക് വ്യാപിക്കുന്നത് പുതിയ ആശങ്കകൾക്ക് കാരണമാകുന്നുണ്ട്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

അർധരാത്രി റഷ്യയുടെ അപ്രതീക്ഷിത നീക്കം; യുക്രൈനിൽ ഡ്രോൺ-മിസൈൽ ആക്രമണം, 2 മരണം
EUROPE

അർധരാത്രി റഷ്യയുടെ അപ്രതീക്ഷിത നീക്കം; യുക്രൈനിൽ ഡ്രോൺ-മിസൈൽ ആക്രമണം, 2 മരണം

July 2, 2026
ബീച്ചിൽ നടക്കാനിറങ്ങി, 11-കാരന് ലഭിച്ചത് 18 ലക്ഷം വർഷം പഴക്കമുള്ള ആനയുടെ പല്ല്!
EUROPE

ബീച്ചിൽ നടക്കാനിറങ്ങി, 11-കാരന് ലഭിച്ചത് 18 ലക്ഷം വർഷം പഴക്കമുള്ള ആനയുടെ പല്ല്!

June 30, 2026
കാന്‍സര്‍ രോഗികള്‍ക്കായി സാഹസം; 24 മണിക്കൂറില്‍ മൂന്ന് കൊടുമുടികള്‍ കീഴടക്കി ബ്രിട്ടനിലെ കേറ്റ് രാജകുമാരി
EUROPE

കാന്‍സര്‍ രോഗികള്‍ക്കായി സാഹസം; 24 മണിക്കൂറില്‍ മൂന്ന് കൊടുമുടികള്‍ കീഴടക്കി ബ്രിട്ടനിലെ കേറ്റ് രാജകുമാരി

June 30, 2026
കോടിക്കണക്കിന് മനുഷ്യർ പട്ടിണി കിടക്കുമ്പോൾ ലോക നേതാക്കൾ യുദ്ധത്തെ പോറ്റി വളർത്തുന്നു: മാർപ്പാപ്പ
EUROPE

കോടിക്കണക്കിന് മനുഷ്യർ പട്ടിണി കിടക്കുമ്പോൾ ലോക നേതാക്കൾ യുദ്ധത്തെ പോറ്റി വളർത്തുന്നു: മാർപ്പാപ്പ

June 29, 2026
ഉഷ്ണതരംഗത്തില്‍ വെന്തുരുകി യൂറോപ്പ്; ഫ്രാന്‍സില്‍ റെഡ് അലര്‍ട്ട്
EUROPE

ഉഷ്ണതരംഗത്തില്‍ വെന്തുരുകി യൂറോപ്പ്; ഫ്രാന്‍സില്‍ റെഡ് അലര്‍ട്ട്

June 25, 2026
കാലാവധി തീരും മുമ്പ് വോട്ടെടുപ്പിന് ഒരുങ്ങി ജോർജിയ മെലോനി
EUROPE

കാലാവധി തീരും മുമ്പ് വോട്ടെടുപ്പിന് ഒരുങ്ങി ജോർജിയ മെലോനി

June 24, 2026
ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ നടത്തുന്നുവെന്ന് യുഎന്‍ കമീഷന്‍; കുട്ടികളെ ലക്ഷ്യമിട്ട് മാരകായുധങ്ങള്‍
EUROPE

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ നടത്തുന്നുവെന്ന് യുഎന്‍ കമീഷന്‍; കുട്ടികളെ ലക്ഷ്യമിട്ട് മാരകായുധങ്ങള്‍

June 24, 2026
മോസ്കോയ്ക്ക് മീതെ യുക്രൈൻ ഡ്രോണുകൾ; നാല് വിമാനത്താവളങ്ങൾ അടച്ചുപൂട്ടി റഷ്യ
EUROPE

മോസ്കോയ്ക്ക് മീതെ യുക്രൈൻ ഡ്രോണുകൾ; നാല് വിമാനത്താവളങ്ങൾ അടച്ചുപൂട്ടി റഷ്യ

June 22, 2026
ഇറാൻ- അമേരിക്ക സമാധാന ചർച്ചയിൽ കല്ലുകടി
EUROPE

ഇറാൻ- അമേരിക്ക സമാധാന ചർച്ചയിൽ കല്ലുകടി

June 22, 2026
Next Post
ചൂഷണത്തിനെതിരെ ആഫ്രിക്കയിൽ ‘സ്വർണ്ണ വിപ്ലവം’,ലോക വിപണിയെ നിയന്ത്രിക്കാൻ ഒരുങ്ങി രാജ്യം

ചൂഷണത്തിനെതിരെ ആഫ്രിക്കയിൽ 'സ്വർണ്ണ വിപ്ലവം',ലോക വിപണിയെ നിയന്ത്രിക്കാൻ ഒരുങ്ങി രാജ്യം

ഓസ്ട്രേലിയന്‍ പൗരന്‍ അറസ്റ്റില്‍ : പീഡിപ്പിച്ചശേഷം കൊല, പട്ടായയില്‍ 17-കാരിയുടെ മൃതദേഹം ട്രാവല്‍ ബാഗിലാക്കി ഉപേക്ഷിച്ചു

ഓസ്ട്രേലിയന്‍ പൗരന്‍ അറസ്റ്റില്‍ : പീഡിപ്പിച്ചശേഷം കൊല, പട്ടായയില്‍ 17-കാരിയുടെ മൃതദേഹം ട്രാവല്‍ ബാഗിലാക്കി ഉപേക്ഷിച്ചു

നെതന്യാഹുവിന് നെഞ്ചിടിപ്പ്; തെരഞ്ഞെടുപ്പിനുമുമ്പേ കത്തിക്കയറി മുന്‍ സൈനിക മേധാവി

നെതന്യാഹുവിന് നെഞ്ചിടിപ്പ്; തെരഞ്ഞെടുപ്പിനുമുമ്പേ കത്തിക്കയറി മുന്‍ സൈനിക മേധാവി

കാന്‍സര്‍ രോഗികള്‍ക്കായി സാഹസം; 24 മണിക്കൂറില്‍ മൂന്ന് കൊടുമുടികള്‍ കീഴടക്കി ബ്രിട്ടനിലെ കേറ്റ് രാജകുമാരി

കാന്‍സര്‍ രോഗികള്‍ക്കായി സാഹസം; 24 മണിക്കൂറില്‍ മൂന്ന് കൊടുമുടികള്‍ കീഴടക്കി ബ്രിട്ടനിലെ കേറ്റ് രാജകുമാരി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

അത്താഴത്തിന് ക്ഷണിച്ചു, വിവാഹാഭ്യർഥന നിരസിച്ചതോടെ നാട്ടുകാരുടെ മുന്നിലിട്ട് യുവതിയെ കുത്തിക്കൊന്നു; ബെം​ഗളൂരൂവിനെ നടുക്കി അരുംകൊല

ആ കാഴ്ച കണ്ട് ഞെട്ടി! പ്രണയിച്ചതും ഒപ്പംതാമസിപ്പിച്ചതും സ്ത്രീയെ അല്ല, പുരുഷനെ; സ്ത്രീവേഷം ധരിച്ച് ചതിച്ചു, ശല്യം തുടർന്നതോടെ അരുംകൊല

July 3, 2026
രണ്ടുംകൽപ്പിച്ച് രമേശ് ചെന്നിത്തല, കളത്തിൽ നേരിട്ടിറങ്ങാൻ ആഭ്യന്തര മന്ത്രി; ‘മിനി ഇന്ത്യ’യെ രക്ഷിക്കാൻ തൂഫാൻ ജാഗരൺ, വമ്പൻ ആഹ്വാനം

രണ്ടുംകൽപ്പിച്ച് രമേശ് ചെന്നിത്തല, കളത്തിൽ നേരിട്ടിറങ്ങാൻ ആഭ്യന്തര മന്ത്രി; ‘മിനി ഇന്ത്യ’യെ രക്ഷിക്കാൻ തൂഫാൻ ജാഗരൺ, വമ്പൻ ആഹ്വാനം

July 3, 2026
ചരിത്രമെഴുതി ക്രിസ്റ്റ്യാനോ, ഇഞ്ചുറി ടൈമിൽ രക്ഷകനായി റാമോസ്; ക്രോയേഷ്യയെ വീഴ്ത്തി പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ

ചരിത്രമെഴുതി ക്രിസ്റ്റ്യാനോ, ഇഞ്ചുറി ടൈമിൽ രക്ഷകനായി റാമോസ്; ക്രോയേഷ്യയെ വീഴ്ത്തി പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ

July 3, 2026
ഓസ്‌ട്രേലിയൻ വിസയ്ക്ക് ഇനി ചിലവേറും

ഓസ്‌ട്രേലിയൻ വിസയ്ക്ക് ഇനി ചിലവേറും

July 2, 2026
മരുന്ന് വിപണിയിൽ പ്രതിസന്ധി രൂക്ഷം; ജീവൻരക്ഷാ മരുന്ന് ഓസ്‌ട്രേലിയയിൽ നിന്ന് പിൻവലിക്കുന്നു

മരുന്ന് വിപണിയിൽ പ്രതിസന്ധി രൂക്ഷം; ജീവൻരക്ഷാ മരുന്ന് ഓസ്‌ട്രേലിയയിൽ നിന്ന് പിൻവലിക്കുന്നു

July 2, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist