Thursday, July 2, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ചൂഷണത്തിനെതിരെ ആഫ്രിക്കയിൽ ‘സ്വർണ്ണ വിപ്ലവം’,ലോക വിപണിയെ നിയന്ത്രിക്കാൻ ഒരുങ്ങി രാജ്യം

by Kerala News Web Desk 04
June 30, 2026
in WORLD
0 0
A A
ചൂഷണത്തിനെതിരെ ആഫ്രിക്കയിൽ ‘സ്വർണ്ണ വിപ്ലവം’,ലോക വിപണിയെ നിയന്ത്രിക്കാൻ ഒരുങ്ങി രാജ്യം
Share on WhatsappShare on FacebookShare on TwitterShare on Telegram

ചരിത്രത്തിലെ ഏറ്റവും ധനികനായ മനുഷ്യൻ ആരാണെന്ന് ചോദിച്ചാൽ നമ്മൾ ആദ്യം ആലോചിക്കുക എലോൺ മസ്കിന്റെയോ ബിൽ ഗേറ്റ്സിന്റെയോ ഒക്കെ പേരായിരിക്കും. എന്നാൽ ചരിത്രകാരന്മാർ പറയുന്നത് മറ്റൊന്നാണ്. പതിനാലാം നൂറ്റാണ്ടിൽ മാലിയൻ സാമ്രാജ്യം ഭരിച്ചിരുന്ന മാൻസ മൂസ (Mansa Musa) ആയിരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ കോടീശ്വരൻ. അദ്ദേഹത്തിന്റെ ഈ സമ്പത്തിന്റെ രഹസ്യം മറ്റൊന്നുമല്ല, ആഫ്രിക്കൻ മണ്ണിലെ വൻ സ്വർണ്ണ നിക്ഷേപമായിരുന്നു.

പക്ഷേ, നൂറ്റാണ്ടുകൾക്കിപ്പുറവും ആഫ്രിക്കയും സ്വർണ്ണവും തമ്മിലുള്ള ബന്ധം വലിയൊരു വൈരുദ്ധ്യമായി തുടരുകയാണ്. മണ്ണിനടിയിലുള്ള ആകെ സ്വർണ്ണ നിക്ഷേപത്തിന്റെ കാര്യമെടുക്കുമ്പോൾ ലോകത്തിലെ 40 ശതമാനവും ആഫ്രിക്കയിലാണുള്ളത്. എന്നിട്ടും, ഈ വ്യവസായത്തിൽ നിന്നുള്ള യഥാർത്ഥ ലാഭം കൊണ്ടുപോകുന്നത് ആഫ്രിക്കയല്ല, മറിച്ച് വിദേശ രാജ്യങ്ങളാണ്. ഈ ചൂഷണത്തിനെതിരെ ആഫ്രിക്കൻ രാജ്യങ്ങളിൽ വലിയൊരു സാമ്പത്തിക വിപ്ലവം തന്നെ ഇപ്പോൾ നടക്കുന്നുണ്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ആഫ്രിക്കയിൽ ഖനനം ചെയ്തെടുക്കുന്ന സ്വർണ്ണത്തിന്റെ ഭൂരിഭാഗവും നേരെ കയറ്റി അയക്കുന്നത് യുകെ (UK) പോലെയുള്ള വിദേശ രാജ്യങ്ങളിലേക്കാണ്. അവിടെ വെച്ചാണ് ഇത് ശുദ്ധീകരിക്കുന്നതും, വില നിശ്ചയിക്കുന്നതും, വലിയ ലാഭത്തിൽ വ്യാപാരം നടത്തുന്നതും. ചുരുക്കം പറഞ്ഞാൽ, കഷ്ടപ്പെട്ട് മണ്ണുമാന്തുന്നത് ആഫ്രിക്കക്കാരും, അതിന്റെ യഥാർത്ഥ മൂല്യം കൊയ്യുന്നത് വിദേശ വിപണികളുമാണ്. പരിമിതമായ സ്വർണ്ണ ശുദ്ധീകരണ ശേഷിയും മൂലധനക്ഷാമവുമാണ് ആഫ്രിക്കയെ ഇതിന് പ്രേരിപ്പിക്കുന്നത്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറുകയാണ്. കേവലം, സ്വർണ്ണം ഖനനം ചെയ്ത് കയറ്റി അയക്കുന്നതിന് പകരം, അതിന്മേൽ പൂർണ്ണമായ നിയന്ത്രണം കൊണ്ടുവരാൻ ആഫ്രിക്കൻ രാജ്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ആഗോളതലത്തിൽ പണപ്പെരുപ്പവും യുദ്ധങ്ങളും സാമ്പത്തിക അസ്ഥിരതയും വർദ്ധിക്കുമ്പോൾ ഡോളറിനേക്കാൾ വിശ്വസിക്കാൻ കൊള്ളുന്നത് സ്വർണ്ണമാണെന്ന് ലോകം തിരിച്ചറിയുന്നുണ്ട്. അമേരിക്കയും ചൈനയും ഇന്ത്യയും റഷ്യയുമൊക്കെ തങ്ങളുടെ സ്വർണ്ണ ശേഖരം കൂട്ടുന്നത് നമ്മൾ കാണുന്നുണ്ടല്ലോ. ഇതേ പാതയിലാണ് ഇപ്പോൾ ആഫ്രിക്കൻ രാജ്യങ്ങളും.

ഘാന തങ്ങളുടെ രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന സ്വർണ്ണം സ്വന്തം സെൻട്രൽ ബാങ്ക് വഴി തന്നെ നേരിട്ട് വാങ്ങി ശേഖരം കൂട്ടുകയാണ്. പുതിയ നിയമപ്രകാരം ഖനന കമ്പനികൾ തങ്ങളുടെ ആകെ ഉൽപ്പാദനത്തിന്റെ 20 ശതമാനം രാജ്യത്തിന്റെ സെൻട്രൽ ബാങ്കിന് തന്നെ വിൽക്കണമെന്ന് നിർബന്ധമാക്കിയിരിക്കുകയാണ് ടാൻസാനിയ. നൈജീരിയയും ഗിനിയയും ഇതേ രീതിയിൽ സ്വർണ്ണത്തിന്മേൽ തങ്ങളുടെ മേൽനോട്ടം ശക്തമാക്കുകയാണ്. ഡോളറിനെ ആശ്രയിക്കുന്നത് കുറച്ച്, സ്വന്തം കറൻസിയെയും സമ്പദ്‌വ്യവസ്ഥയെയും ശക്തമാക്കുകയാണ് ഇവരുടെ ലക്ഷ്യം.

ഈ സാമ്പത്തിക പോരാട്ടം ഏറ്റവും ശക്തമായി നടക്കുന്നത് സഹേൽ (Sahel) മേഖലയിലാണ്. പ്രത്യേകിച്ച് മാലി (Mali), ബുർക്കിന ഫാസോ (Burkina Faso) എന്നീ രാജ്യങ്ങളിൽ. അവിടെയുള്ള സൈനിക ഗവൺമെന്റുകൾ തങ്ങളുടെ പഴയ കൊളോണിയൽ പങ്കാളികളായ ഫ്രാൻസിനെപ്പോലെയുള്ള പാശ്ചാത്യ രാജ്യങ്ങളെ പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് ‘വിഭവ ദേശീയത’ അല്ലെങ്കിൽ Resource Nationalism പ്രഖ്യാപിച്ചിരിക്കുകയാണ്.

മാലി പ്രസിഡന്റ് അസിമി ഗോയിറ്റ ഫ്രാൻസിനെ മാറ്റിനിർത്തി ഇപ്പോൾ റഷ്യയുമായി കൈകോർത്ത് സ്വന്തമായി ഒരു സ്വർണ്ണ ശുദ്ധീകരണ ശാല (Gold Refinery) തലസ്ഥാനമായ ബമാകോയിൽ നിർമ്മിക്കുകയാണ്. ഉൽപ്പാദനക്ഷമമല്ലാത്ത വിദേശ കമ്പനികളുടെ ലൈസൻസുകൾ ഇവർ റദ്ദാക്കുന്നുമുണ്ട്. പക്ഷേ, ഇത്തരത്തിലുള്ള പെട്ടെന്നുള്ള കടുത്ത നടപടികൾ വിദേശ നിക്ഷേപകരെ ഭയപ്പെടുത്തുമെന്നും, അന്താരാഷ്ട്ര നിലവാരമുള്ള സാങ്കേതിക വിദ്യ സ്വന്തമാക്കാൻ സമയമെടുക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഇതിനൊപ്പമുള്ള മറ്റൊരു പ്രധാന മാറ്റം, ആഫ്രിക്കയിലെ വലിയൊരു മേഖലയായ പരമ്പരാഗത ഖനനത്തെ (Artisanal mining) ഗവൺമെന്റുകൾ നിയമ വിധേയമാക്കുന്നു എന്നതാണ്. കള്ളക്കടത്ത് തടയാനും, ആഭ്യന്തരമായി തന്നെ സ്വർണ്ണം സംസ്കരിക്കാനും ഇത് വഴി സാധിക്കും. എങ്കിലും ഇതിന്റെ ഗുണങ്ങൾ താഴേത്തട്ടിലുള്ള സാധാരണ തൊഴിലാളികളിലേക്ക് പൂർണ്ണമായി എത്തിച്ചേരാൻ ഇനിയും കടമ്പകൾ ഏറെയാണ്.

തീർച്ചയായും, സ്വർണ്ണത്തിന്റെ ഖനനം മുതൽ അതിന്റെ വില നിർണ്ണയം വരെ സ്വന്തം രാജ്യത്തിനകത്ത് തന്നെ നടത്തുക എന്നത് ആഫ്രിക്കയെ സംബന്ധിച്ച് ഒരു നീണ്ട പാതയാണ്. ഇതിനായി വൻ ഇൻഫ്രാസ്ട്രക്ചറും രാഷ്ട്രീയ സ്ഥിരതയും ആവശ്യമാണ്. എങ്കിലും ഒന്നുറപ്പാണ്, ആഫ്രിക്കൻ രാജ്യങ്ങൾ തങ്ങളുടെ വിഭവങ്ങളുടെ മേൽ പരമാധികാരം സ്ഥാപിക്കാൻ ഉറച്ചു കഴിഞ്ഞു. സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നത് ശരിയാണെങ്കിൽ, അടുത്ത ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ ക്രൂഡ് ഓയിലിന്റെ വില നിശ്ചയിക്കുന്ന ഒപെക് (OPEC) കൂട്ടായ്മ പോലെ, ലോക സ്വർണ്ണ വിപണിയെ നിയന്ത്രിക്കുന്ന ഒരു ‘ആഫ്രിക്കൻ ഗോൾഡ് ഒപെക്’ നമുക്ക് കാണാൻ സാധിച്ചേക്കും.

അതേ സമയം, ആഗോളതലത്തില്‍ സാമ്പത്തിക അനിശ്ചിതാവസ്ഥകള്‍ വര്‍ദ്ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍, ലോകത്തെ വിവിധ കേന്ദ്ര ബാങ്കുകള്‍ തങ്ങളുടെ സ്വര്‍ണ്ണശേഖരം വീണ്ടും വന്‍തോതില്‍ ഉയര്‍ത്തുകയാണ്. ഈ പട്ടികയില്‍ അമേരിക്കയാണ് ഏറ്റവും മുന്നില്‍. 8,133.5 ടണ്‍ സ്വര്‍ണ്ണ ശേഖരമാണ് അമേരിക്കയ്ക്കുള്ളത്. ഇത് രണ്ടാം സ്ഥാനത്തുള്ള ജര്‍മ്മനിയുടെ ശേഖരത്തിന്റെ ഇരട്ടിയിലധികമാണ്. മാത്രമല്ല ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ ആകെ ശേഖരത്തിന് ഏകദേശം തുല്യവുമാണിത്. അമേരിക്കയും യൂറോപ്പും ചേര്‍ന്നാല്‍ മാത്രം ലോകത്തെ ഔദ്യോഗിക സ്വര്‍ണ്ണശേഖരത്തിന്റെ 60 ശതമാനത്തിലധികം വരും.

ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണശേഖരമുള്ള 10 രാജ്യങ്ങള്‍
1. അമേരിക്ക: 8,133.5 ടണ്‍
2. ജര്‍മ്മനി: 3,351.6 ടണ്‍
3. ഇറ്റലി: 2,451.9 ടണ്‍
4. ഫ്രാന്‍സ്: 2,437.0 ടണ്‍
5. റഷ്യ: 2,333.5 ടണ്‍
6. ചൈന: 2,279.6 ടണ്‍
7. സ്വിറ്റ്സര്‍ലന്‍ഡ്: 1,040.1 ടണ്‍
8. ഇന്ത്യ: 876.2 ടണ്‍
9. ജപ്പാന്‍: 845.9 ടണ്‍
10. തുര്‍ക്കി : 615.0 ടണ്‍

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ആകാശം രക്തവർണ്ണമായി, വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ, ‘കാൻഡിലാസോ’ പ്രതിഭാസമെന്ന് ശാസ്ത്രജ്ഞർ
WORLD

ആകാശം രക്തവർണ്ണമായി, വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ, ‘കാൻഡിലാസോ’ പ്രതിഭാസമെന്ന് ശാസ്ത്രജ്ഞർ

July 2, 2026
വിയറ്റ്നാമിലെ റെസ്റ്റോറന്റിൽ അഴിഞ്ഞാടി ഇന്ത്യൻ കുടുംബം; സാധനങ്ങൾ വലിച്ചെറിഞ്ഞു, ജീവനക്കാർക്ക് നേരേ കൈയേറ്റം; രൂക്ഷവിമർശനം
WORLD

വിയറ്റ്നാമിലെ റെസ്റ്റോറന്റിൽ അഴിഞ്ഞാടി ഇന്ത്യൻ കുടുംബം; സാധനങ്ങൾ വലിച്ചെറിഞ്ഞു, ജീവനക്കാർക്ക് നേരേ കൈയേറ്റം; രൂക്ഷവിമർശനം

July 1, 2026
നെതന്യാഹുവിന് നെഞ്ചിടിപ്പ്; തെരഞ്ഞെടുപ്പിനുമുമ്പേ കത്തിക്കയറി മുന്‍ സൈനിക മേധാവി
WORLD

നെതന്യാഹുവിന് നെഞ്ചിടിപ്പ്; തെരഞ്ഞെടുപ്പിനുമുമ്പേ കത്തിക്കയറി മുന്‍ സൈനിക മേധാവി

June 30, 2026
ഭൂചലനത്തിൽ വിറച്ച് വെനിസ്വേല:മരണസംഖ്യ 960 ആയി ഉയർന്നു, അര ലക്ഷത്തോളം പേരെ കാണാതായി
WORLD

ഭൂചലനത്തിൽ വിറച്ച് വെനിസ്വേല:മരണസംഖ്യ 960 ആയി ഉയർന്നു, അര ലക്ഷത്തോളം പേരെ കാണാതായി

June 27, 2026
കൊല്ലപ്പെട്ടത് 329 പേർ, 40 വർഷത്തിന് ശേഷം തുറന്നുസമ്മതിച്ച് കാനഡ; എയർ ഇന്ത്യ വിമാനം ബോംബിട്ട് തകർത്തത് ഖാലിസ്ഥാൻ ഭീകരർ തന്നെ
WORLD

കൊല്ലപ്പെട്ടത് 329 പേർ, 40 വർഷത്തിന് ശേഷം തുറന്നുസമ്മതിച്ച് കാനഡ; എയർ ഇന്ത്യ വിമാനം ബോംബിട്ട് തകർത്തത് ഖാലിസ്ഥാൻ ഭീകരർ തന്നെ

June 26, 2026
ഇരട്ട ഭൂചലനത്തിൽ പകച്ച് വെനസ്വേല; 235 മൃതദേഹങ്ങൾ കണ്ടെത്തി
WORLD

ഇരട്ട ഭൂചലനത്തിൽ പകച്ച് വെനസ്വേല; 235 മൃതദേഹങ്ങൾ കണ്ടെത്തി

June 26, 2026
കരടി വേഷം ധരിക്കണം, ശമ്പളം 14 ലക്ഷം! ചൈനീസ് മൃഗശാലാ പരസ്യം വൈറൽ, പക്ഷേ… ചെറിയൊരു പ്രശ്നമുണ്ട്!
WORLD

കരടി വേഷം ധരിക്കണം, ശമ്പളം 14 ലക്ഷം! ചൈനീസ് മൃഗശാലാ പരസ്യം വൈറൽ, പക്ഷേ… ചെറിയൊരു പ്രശ്നമുണ്ട്!

June 24, 2026
ആണവയുദ്ധത്തിനുള്ള സാഹചര്യമെന്ന് വിലയിരുത്തൽ, മുന്നൊരുക്കങ്ങളുമായി ഉത്തരകൊറിയ
WORLD

ആണവയുദ്ധത്തിനുള്ള സാഹചര്യമെന്ന് വിലയിരുത്തൽ, മുന്നൊരുക്കങ്ങളുമായി ഉത്തരകൊറിയ

June 24, 2026
ഡെറ്റോള്‍ പരസ്യം വിവാദമായി : ടോക്‌സിക് പുരുഷന്മാരെ കഴുകി വൃത്തിയാക്കും
WORLD

ഡെറ്റോള്‍ പരസ്യം വിവാദമായി : ടോക്‌സിക് പുരുഷന്മാരെ കഴുകി വൃത്തിയാക്കും

June 24, 2026
Next Post
ഓസ്ട്രേലിയന്‍ പൗരന്‍ അറസ്റ്റില്‍ : പീഡിപ്പിച്ചശേഷം കൊല, പട്ടായയില്‍ 17-കാരിയുടെ മൃതദേഹം ട്രാവല്‍ ബാഗിലാക്കി ഉപേക്ഷിച്ചു

ഓസ്ട്രേലിയന്‍ പൗരന്‍ അറസ്റ്റില്‍ : പീഡിപ്പിച്ചശേഷം കൊല, പട്ടായയില്‍ 17-കാരിയുടെ മൃതദേഹം ട്രാവല്‍ ബാഗിലാക്കി ഉപേക്ഷിച്ചു

നെതന്യാഹുവിന് നെഞ്ചിടിപ്പ്; തെരഞ്ഞെടുപ്പിനുമുമ്പേ കത്തിക്കയറി മുന്‍ സൈനിക മേധാവി

നെതന്യാഹുവിന് നെഞ്ചിടിപ്പ്; തെരഞ്ഞെടുപ്പിനുമുമ്പേ കത്തിക്കയറി മുന്‍ സൈനിക മേധാവി

കാന്‍സര്‍ രോഗികള്‍ക്കായി സാഹസം; 24 മണിക്കൂറില്‍ മൂന്ന് കൊടുമുടികള്‍ കീഴടക്കി ബ്രിട്ടനിലെ കേറ്റ് രാജകുമാരി

കാന്‍സര്‍ രോഗികള്‍ക്കായി സാഹസം; 24 മണിക്കൂറില്‍ മൂന്ന് കൊടുമുടികള്‍ കീഴടക്കി ബ്രിട്ടനിലെ കേറ്റ് രാജകുമാരി

ബീച്ചിൽ നടക്കാനിറങ്ങി, 11-കാരന് ലഭിച്ചത് 18 ലക്ഷം വർഷം പഴക്കമുള്ള ആനയുടെ പല്ല്!

ബീച്ചിൽ നടക്കാനിറങ്ങി, 11-കാരന് ലഭിച്ചത് 18 ലക്ഷം വർഷം പഴക്കമുള്ള ആനയുടെ പല്ല്!

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയൻ വിസയ്ക്ക് ഇനി ചിലവേറും

ഓസ്‌ട്രേലിയൻ വിസയ്ക്ക് ഇനി ചിലവേറും

July 2, 2026
മരുന്ന് വിപണിയിൽ പ്രതിസന്ധി രൂക്ഷം; ജീവൻരക്ഷാ മരുന്ന് ഓസ്‌ട്രേലിയയിൽ നിന്ന് പിൻവലിക്കുന്നു

മരുന്ന് വിപണിയിൽ പ്രതിസന്ധി രൂക്ഷം; ജീവൻരക്ഷാ മരുന്ന് ഓസ്‌ട്രേലിയയിൽ നിന്ന് പിൻവലിക്കുന്നു

July 2, 2026
നിയമങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയ: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് ഇനി വൻ പിഴ

നിയമങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയ: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് ഇനി വൻ പിഴ

July 2, 2026
ഓസ്‌ട്രേലിയയിലെ ‘ഹാപ്പി പ്ലേസ്’ ആയി നോർത്തേൺ ടെറിട്ടറി

ഓസ്‌ട്രേലിയയിലെ ‘ഹാപ്പി പ്ലേസ്’ ആയി നോർത്തേൺ ടെറിട്ടറി

July 2, 2026
എഫ്‌സിആർഎ, ഒസിഐ സേവനങ്ങൾ ഇനി വേഗത്തിൽ: പുതിയ ഡിജിറ്റൽ പോർട്ടലുകൾ അമിത് ഷാ ഉദ്ഘാടനം ചെയ്തു

എഫ്‌സിആർഎ, ഒസിഐ സേവനങ്ങൾ ഇനി വേഗത്തിൽ: പുതിയ ഡിജിറ്റൽ പോർട്ടലുകൾ അമിത് ഷാ ഉദ്ഘാടനം ചെയ്തു

July 2, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist