Friday, July 3, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

കൊല്ലപ്പെട്ടത് 329 പേർ, 40 വർഷത്തിന് ശേഷം തുറന്നുസമ്മതിച്ച് കാനഡ; എയർ ഇന്ത്യ വിമാനം ബോംബിട്ട് തകർത്തത് ഖാലിസ്ഥാൻ ഭീകരർ തന്നെ

by Kerala News Web Desk 04
June 26, 2026
in WORLD
0 0
A A
കൊല്ലപ്പെട്ടത് 329 പേർ, 40 വർഷത്തിന് ശേഷം തുറന്നുസമ്മതിച്ച് കാനഡ; എയർ ഇന്ത്യ വിമാനം ബോംബിട്ട് തകർത്തത് ഖാലിസ്ഥാൻ ഭീകരർ തന്നെ
Share on WhatsappShare on FacebookShare on TwitterShare on Telegram

ഒട്ടാവ: കനിഷ്ക വിമാന ദുരന്തത്തിന് പിന്നിൽ ഖാലിസ്ഥാൻ ആയിരുന്നുവെന്ന് 40 വർഷത്തിന് ശേഷം തുറന്നു സമ്മതിച്ച് കാനഡ. 1985 ജൂണ്‍ 23ന് എയർ ഇന്ത്യ വിമാനം ബോംബ് സ്ഫോടനത്തിൽ തകർന്ന് 329 പേരാണ് കൊല്ലപ്പെട്ടത്. എയർ ഇന്ത്യയുടെ എമ്പറർ കനിഷ്ക എന്ന് അറിയപ്പെട്ടിരുന്ന ബോയിങ് 747 വിമാനം ബോംബ് വെച്ചു തകർത്തതിന് പിന്നിൽ ഖാലിസ്ഥാനി ഭീകരരായിരുന്നുവെന്ന് കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് ആദ്യമായി ഔദ്യോഗികമായി സമ്മതിച്ചു. കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ തീവ്രവാദികളാണ് ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തതെന്ന ഇന്ത്യയുടെ ദീർഘകാലത്തെ നിലപാടിനെ ശരിവെക്കുന്നതാണ് കനേഡിയൻ രഹസ്യാന്വേഷണ ഏജൻസിയുടെ പുതിയ വെളിപ്പെടുത്തൽ. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ഇന്ത്യൻ വംശജരായ കനേഡിയൻ പൗരന്മാരായിരുന്നു.

ടൊറന്‍റോയിൽ നിന്നും മുംബൈയിലേക്ക് വരികയായിരുന്ന വിമാനം അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ വെച്ചാണ് തകർന്നത്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ഇറങ്ങാൻ 45 മിനിറ്റുകൾ ബാക്കിയുള്ളപ്പോഴാണ്, വിമാനത്തിന്റെ ലഗേജ് കമ്പാർട്ട്മെന്റിൽ ഒളിപ്പിച്ചുവെച്ച ബോംബ് പൊട്ടിത്തെറിച്ചത്. ഈ സ്ഫോടനത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും കൊല്ലപ്പെട്ടെങ്കിലും സമുദ്രത്തിൽ നിന്നും 131 മൃതദേഹങ്ങൾ മാത്രമാണ് വീണ്ടെടുക്കാൻ കഴിഞ്ഞത്. ഖാലിസ്ഥാൻ സംഘടനയായ ബബ്ബർ ഖൽസയായിരുന്നു പിന്നിൽ എന്ന് വ്യക്തമായി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രത്തിൽ ഒളിച്ചിരുന്ന സിഖ് വിഘടനവാദി നേതാവ് ജർണയിൽ സിംഗ് ഭിന്ദ്രൻവാലയെയും അനുയായികളെയും പുറത്താക്കാൻ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉത്തരവിട്ട ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ’ സൈനിക നടപടിയോടുള്ള പ്രതികാരമായാണ് ഈ ഭീകരാക്രമണം നടന്നത്. കാനഡയുടെ ദേശീയ സുരക്ഷാ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായമായി മാറിയ ദുരന്തം സംഭവിച്ച ജൂൺ 23നെ, ഭീകരാക്രമണ ഇരകളുടെ ദേശീയ അനുസ്മരണ ദിനമായി കനേഡിയൻ സർക്കാർ പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

എങ്കിലും മുൻകാലങ്ങളിൽ ഈ ദുരന്തത്തെ കേവലം ഒരു ‘ഇന്ത്യൻ പ്രശ്നം’ എന്ന രീതിയിലാണ് കനേഡിയൻ അധികൃതർ വീക്ഷിച്ചിരുന്നത്. ഇത് അന്വേഷണത്തിന്റെ ഗൗരവം കുറയ്ക്കാൻ കാരണമായതായി ആക്ഷേപമുണ്ട്. തുടർന്ന് 2010-ൽ മുൻ സുപ്രീം കോടതി ജസ്റ്റിസ് ജോൺ മേജറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ, കനേഡിയൻ സുരക്ഷാ ഏജൻസികൾക്ക് സംഭവിച്ച ഗുരുതരമായ വീഴ്ചകളുടെ ഒരു പരമ്പര തന്നെ കണ്ടെത്തുകയുണ്ടായി. ഇതേത്തുടർന്ന് അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ ഇരകളുടെ കുടുംബങ്ങളോട് ഔദ്യോഗികമായി മാപ്പ് അപേക്ഷിച്ചിരുന്നു.

ഖാലിസ്ഥാനി ഭീകരനായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ 2023-ൽ ആരോപിച്ചതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വൻ പ്രതിസന്ധിയിലായിരുന്നു. ഇന്ത്യക്കെതിരെ അക്രമം അഴിച്ചുവിടുന്ന ഖാലിസ്ഥാൻ തീവ്രവാദികൾക്ക് കാനഡ സുരക്ഷിത താവളമൊരുക്കുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടു. അടുത്തിടെ കാനഡയിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും പുതിയ നിലപാടിന് ആക്കം കൂട്ടിയിട്ടുണ്ട്. 2025 മാർച്ചിൽ മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റതിനെ തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അതിവേഗം പുനഃസ്ഥാപിക്കപ്പെടുകയാണ്. ഭീകരാക്രമണം കാനഡയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണമാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണിയും വ്യക്തമാക്കിയിട്ടുണ്ട്. കാനഡ ഭീകരവാദത്തിനെതിരെ ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ആകാശം രക്തവർണ്ണമായി, വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ, ‘കാൻഡിലാസോ’ പ്രതിഭാസമെന്ന് ശാസ്ത്രജ്ഞർ
WORLD

ആകാശം രക്തവർണ്ണമായി, വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ, ‘കാൻഡിലാസോ’ പ്രതിഭാസമെന്ന് ശാസ്ത്രജ്ഞർ

July 2, 2026
വിയറ്റ്നാമിലെ റെസ്റ്റോറന്റിൽ അഴിഞ്ഞാടി ഇന്ത്യൻ കുടുംബം; സാധനങ്ങൾ വലിച്ചെറിഞ്ഞു, ജീവനക്കാർക്ക് നേരേ കൈയേറ്റം; രൂക്ഷവിമർശനം
WORLD

വിയറ്റ്നാമിലെ റെസ്റ്റോറന്റിൽ അഴിഞ്ഞാടി ഇന്ത്യൻ കുടുംബം; സാധനങ്ങൾ വലിച്ചെറിഞ്ഞു, ജീവനക്കാർക്ക് നേരേ കൈയേറ്റം; രൂക്ഷവിമർശനം

July 1, 2026
നെതന്യാഹുവിന് നെഞ്ചിടിപ്പ്; തെരഞ്ഞെടുപ്പിനുമുമ്പേ കത്തിക്കയറി മുന്‍ സൈനിക മേധാവി
WORLD

നെതന്യാഹുവിന് നെഞ്ചിടിപ്പ്; തെരഞ്ഞെടുപ്പിനുമുമ്പേ കത്തിക്കയറി മുന്‍ സൈനിക മേധാവി

June 30, 2026
ചൂഷണത്തിനെതിരെ ആഫ്രിക്കയിൽ ‘സ്വർണ്ണ വിപ്ലവം’,ലോക വിപണിയെ നിയന്ത്രിക്കാൻ ഒരുങ്ങി രാജ്യം
WORLD

ചൂഷണത്തിനെതിരെ ആഫ്രിക്കയിൽ ‘സ്വർണ്ണ വിപ്ലവം’,ലോക വിപണിയെ നിയന്ത്രിക്കാൻ ഒരുങ്ങി രാജ്യം

June 30, 2026
ഭൂചലനത്തിൽ വിറച്ച് വെനിസ്വേല:മരണസംഖ്യ 960 ആയി ഉയർന്നു, അര ലക്ഷത്തോളം പേരെ കാണാതായി
WORLD

ഭൂചലനത്തിൽ വിറച്ച് വെനിസ്വേല:മരണസംഖ്യ 960 ആയി ഉയർന്നു, അര ലക്ഷത്തോളം പേരെ കാണാതായി

June 27, 2026
ഇരട്ട ഭൂചലനത്തിൽ പകച്ച് വെനസ്വേല; 235 മൃതദേഹങ്ങൾ കണ്ടെത്തി
WORLD

ഇരട്ട ഭൂചലനത്തിൽ പകച്ച് വെനസ്വേല; 235 മൃതദേഹങ്ങൾ കണ്ടെത്തി

June 26, 2026
കരടി വേഷം ധരിക്കണം, ശമ്പളം 14 ലക്ഷം! ചൈനീസ് മൃഗശാലാ പരസ്യം വൈറൽ, പക്ഷേ… ചെറിയൊരു പ്രശ്നമുണ്ട്!
WORLD

കരടി വേഷം ധരിക്കണം, ശമ്പളം 14 ലക്ഷം! ചൈനീസ് മൃഗശാലാ പരസ്യം വൈറൽ, പക്ഷേ… ചെറിയൊരു പ്രശ്നമുണ്ട്!

June 24, 2026
ആണവയുദ്ധത്തിനുള്ള സാഹചര്യമെന്ന് വിലയിരുത്തൽ, മുന്നൊരുക്കങ്ങളുമായി ഉത്തരകൊറിയ
WORLD

ആണവയുദ്ധത്തിനുള്ള സാഹചര്യമെന്ന് വിലയിരുത്തൽ, മുന്നൊരുക്കങ്ങളുമായി ഉത്തരകൊറിയ

June 24, 2026
ഡെറ്റോള്‍ പരസ്യം വിവാദമായി : ടോക്‌സിക് പുരുഷന്മാരെ കഴുകി വൃത്തിയാക്കും
WORLD

ഡെറ്റോള്‍ പരസ്യം വിവാദമായി : ടോക്‌സിക് പുരുഷന്മാരെ കഴുകി വൃത്തിയാക്കും

June 24, 2026
Next Post
കടലിനെ കൊല്ലുന്ന ആൽഗൽ ബ്ലൂമുകൾ; പൊതുജന ബോധവത്കരണം കുറവാണെന്ന് പുതിയ സർവേ റിപ്പോർട്ട്

കടലിനെ കൊല്ലുന്ന ആൽഗൽ ബ്ലൂമുകൾ; പൊതുജന ബോധവത്കരണം കുറവാണെന്ന് പുതിയ സർവേ റിപ്പോർട്ട്

മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വണ്ടിയോടിച്ചാൽ പണികിട്ടും; ക്വീൻസ്‌ലാൻഡിൽ പുതിയ നിയമം

മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വണ്ടിയോടിച്ചാൽ പണികിട്ടും; ക്വീൻസ്‌ലാൻഡിൽ പുതിയ നിയമം

കള്ളക്കളി ഇനി നടക്കില്ല; രണ്ട് തവണ തെറ്റിച്ചാൽ ടാക്സി, റൈഡ്ഷെയർ ലൈസൻസുകൾ റദ്ദാക്കും

കള്ളക്കളി ഇനി നടക്കില്ല; രണ്ട് തവണ തെറ്റിച്ചാൽ ടാക്സി, റൈഡ്ഷെയർ ലൈസൻസുകൾ റദ്ദാക്കും

ഫോർട്ടെസ്ക്യൂ ഖനികളിൽ വ്യാപക ലൈംഗിക പീഡനം; ഓസ്ട്രേലിയൻ കമ്പനിക്കെതിരെ ജീവനക്കാരികളുടെ നിയമപോരാട്ടം

ഫോർട്ടെസ്ക്യൂ ഖനികളിൽ വ്യാപക ലൈംഗിക പീഡനം; ഓസ്ട്രേലിയൻ കമ്പനിക്കെതിരെ ജീവനക്കാരികളുടെ നിയമപോരാട്ടം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയൻ വിസയ്ക്ക് ഇനി ചിലവേറും

ഓസ്‌ട്രേലിയൻ വിസയ്ക്ക് ഇനി ചിലവേറും

July 2, 2026
മരുന്ന് വിപണിയിൽ പ്രതിസന്ധി രൂക്ഷം; ജീവൻരക്ഷാ മരുന്ന് ഓസ്‌ട്രേലിയയിൽ നിന്ന് പിൻവലിക്കുന്നു

മരുന്ന് വിപണിയിൽ പ്രതിസന്ധി രൂക്ഷം; ജീവൻരക്ഷാ മരുന്ന് ഓസ്‌ട്രേലിയയിൽ നിന്ന് പിൻവലിക്കുന്നു

July 2, 2026
നിയമങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയ: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് ഇനി വൻ പിഴ

നിയമങ്ങൾ കടുപ്പിച്ച് ഓസ്‌ട്രേലിയ: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് ഇനി വൻ പിഴ

July 2, 2026
ഓസ്‌ട്രേലിയയിലെ ‘ഹാപ്പി പ്ലേസ്’ ആയി നോർത്തേൺ ടെറിട്ടറി

ഓസ്‌ട്രേലിയയിലെ ‘ഹാപ്പി പ്ലേസ്’ ആയി നോർത്തേൺ ടെറിട്ടറി

July 2, 2026
എഫ്‌സിആർഎ, ഒസിഐ സേവനങ്ങൾ ഇനി വേഗത്തിൽ: പുതിയ ഡിജിറ്റൽ പോർട്ടലുകൾ അമിത് ഷാ ഉദ്ഘാടനം ചെയ്തു

എഫ്‌സിആർഎ, ഒസിഐ സേവനങ്ങൾ ഇനി വേഗത്തിൽ: പുതിയ ഡിജിറ്റൽ പോർട്ടലുകൾ അമിത് ഷാ ഉദ്ഘാടനം ചെയ്തു

July 2, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist