Monday, August 24, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

‘ജോലി ഉണ്ട് പക്ഷേ, ശമ്പളമില്ല’; ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ ഇന്‍റേൺഷിപ്പ് പരസ്യത്തിനെതിരെ വൻ പ്രതിഷേധം

by Kerala News Web Desk 04
July 3, 2026
in INDIA
0 0
A A
‘ജോലി ഉണ്ട് പക്ഷേ, ശമ്പളമില്ല’; ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ ഇന്‍റേൺഷിപ്പ് പരസ്യത്തിനെതിരെ വൻ പ്രതിഷേധം
Share on WhatsappShare on FacebookShare on TwitterShare on Telegram

ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) ഹാൻഡിലിൽ പങ്കുവെച്ച ഒരു തൊഴിൽ പരസ്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും കടുത്ത വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. ആറ് മാസത്തെ ഇന്‍റേൺഷിപ്പിനായി അപേക്ഷ ക്ഷണിച്ച് കൊണ്ടുള്ളതായിരുന്നു പോസ്റ്റ്. എന്നാൽ, ഈ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് തൊഴിൽക്കാലത്ത് യാതൊരുവിധ പ്രതിഫലവും നൽകില്ലെന്ന ‘നിബന്ധന’യാണ് എക്സ് ഉപയോക്താക്കളെ ചൊടിപ്പിച്ചത്.

‘ഉത്തരവാദിത്വം വലുത് പക്ഷേ, ശമ്പളമില്ല’
“ഇന്‍റേൺഷിപ്പ് അവസരം! പൊളിറ്റിക്കൽ ഡിപ്പാർട്ട്മെന്‍റിലേക്ക് ഒപ്പം പ്രവർത്തിക്കാൻ താൽപ്പര്യമുള്ള ഒരു ‘പൊളിറ്റിക്കൽ ഇന്‍റേണിനെ’ ഇസ്രായേൽ എംബസി തേടുന്നു. ഭൗമരാഷ്ട്രീയം, അന്താരാഷ്ട്ര വിഷയങ്ങൾ, ബഹുരാഷ്ട്ര ബന്ധങ്ങൾ എന്നിവയിൽ താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം! കൂടുതൽ വിവരങ്ങൾക്ക് ഇതോടൊപ്പമുള്ള മാനദണ്ഡങ്ങൾ ശ്രദ്ധിക്കുക,” ഇതായിരുന്നു എംബസിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. എംബസിയിലെ പൊളിറ്റിക്കൽ ഡിപ്പാർട്ട്മെന്‍റിന്‍റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ താല്പര്യവും കൃത്യതയുമുള്ള ഒരു ഉദ്യോഗാർത്ഥിയെയാണ് ആവശ്യമെന്ന് കുറിപ്പിൽ പറയുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

എംബസിയുടെ രാഷ്ട്രീയ വിശകലനങ്ങൾ, സ്റ്റേക്ക്ഹോൾഡർമാരുമായുള്ള സമ്പർക്കം, ആഭ്യന്തര – അന്തർദേശീയ രാഷ്ട്രീയ വിഷയങ്ങളിലെ റിപ്പോർട്ടിംഗ് എന്നിവയിലാണ് പ്രധാനമായും സഹായിക്കേണ്ടത്. പൊളിറ്റിക്കൽ സയൻസ്, ഇന്‍റർനാഷണൽ റിലേഷൻസ് അല്ലെങ്കിൽ സമാനമായ വിഷയങ്ങളിൽ ബാച്ചിലർ ബിരുദമോ അതിന് മുകളിലോ ഉള്ളവർക്കും രാഷ്ട്രീയ വിശകലനം, നയതന്ത്രം, പബ്ലിക് പോളിസി അല്ലെങ്കിൽ ഗവൺമെന്‍റ് കാര്യങ്ങളിൽ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം. ആഭ്യന്തര – അന്തർദേശീയ രാഷ്ട്രീയ വ്യവസ്ഥകളെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരിക്കണം. ഇത്രയും കഠിനമായ യോഗ്യതകളും ഉത്തരവാദിത്തങ്ങളും ആവശ്യപ്പെട്ട ശേഷമാണ്, “ഇത് 6 മാസത്തെ ശമ്പളമില്ലാത്ത ഇന്‍റേൺഷിപ്പ് ആയിരിക്കും” എന്ന് എംബസി വ്യക്തമാക്കിയത്. ഇതാണ് ഉദ്യോഗാർത്ഥികളെയും സോഷ്യൽ മീഡിയയെയും ചൊടിപ്പിച്ചത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

‘അടിമകളെയാണോ നോക്കുന്നത്?’
എംബസിയുടെ ഈ നിബന്ധനയ്ക്കെതിരെ റീ – ട്വീറ്റുകളിലൂടെയും കമന്‍റുകളിലൂടെയും രൂക്ഷമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. “നിങ്ങൾ അടിമകളെയാണോ ജോലിക്ക് എടുക്കുന്നത്?” എന്ന് ഒരാൾ പരസ്യമായി ചോദിച്ചു. “ചതിക്കുഴിയിൽ വീഴരുത് ഭാരതീയരെ. മറ്റൊരു രാജ്യത്തിന് വേണ്ടിയല്ല, നമ്മുടെ ഇന്ത്യക്ക് വേണ്ടി ജോലി ചെയ്യൂ,” എന്നായിരുന്നു മറ്റൊരാളുടെ ഉപദേശം. “6 മാസത്തേക്ക് ശമ്പളമില്ലാത്ത ഇന്‍റേൺഷിപ്പോ?” എന്നും ചിലർ ആശ്ചര്യപ്പെട്ടു. “6 മാസം പ്രതിഫലം നൽകാതെയോ? കുറച്ചെങ്കിലും നാണം വേണം,” എന്നായിരുന്നു മറ്റൊരു കമന്‍റ്. “ഒരു വലിയ രാജ്യത്തിന്‍റെ എംബസി നടത്തിക്കൊണ്ട്, ‘ശമ്പളമില്ലാത്ത ഇന്‍റേൺഷിപ്പ്’ എന്ന് പരസ്യമായി പ്രഖ്യാപിക്കാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു? നയതന്ത്രപരമായി ഇത് എത്രത്തോളം ശരിയാണ്?” എന്നും സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളുയരുന്നുണ്ട്. യുദ്ധം ഇസ്രയേലിനെ തകർത്തെത്തും ജോലിക്ക് ശമ്പളം നൽകാൻ പോലുമുള്ള പണം ഇല്ലാതായെന്നുമുള്ള പരിഹാസങ്ങളും വേറെ. അതേസമയം ഇത്രയേറെ ഉത്തരവാദിത്തങ്ങളുള്ള ഒരു തസ്തികയിലേക്ക് ആറുമാസക്കാലം യാതൊരു ആനുകൂല്യങ്ങളും നൽകാതെ ആളുകളെ നിയമിക്കുന്നത് ചൂഷണമാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കൗമാരക്കാർക്കായി ചാറ്റ്‌ജിപിടിയുടെ പുതിയ മുഖം
INDIA

കൗമാരക്കാർക്കായി ചാറ്റ്‌ജിപിടിയുടെ പുതിയ മുഖം

August 20, 2026
സമ്പൂർണ മദ്യനിരോധനം നിലനിൽക്കുന്ന ഗുജറാത്തിൽ വിഷമദ്യ ദുരന്തം: ഏഴ് പേർ മരിച്ചു
INDIA

സമ്പൂർണ മദ്യനിരോധനം നിലനിൽക്കുന്ന ഗുജറാത്തിൽ വിഷമദ്യ ദുരന്തം: ഏഴ് പേർ മരിച്ചു

August 20, 2026
പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ, സംസ്ഥാന ഘടകങ്ങൾക്ക് കർശന നിർദ്ദേശവുമായി കോൺഗ്രസ്
INDIA

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ, സംസ്ഥാന ഘടകങ്ങൾക്ക് കർശന നിർദ്ദേശവുമായി കോൺഗ്രസ്

August 18, 2026
വിദ്യാർഥിയുടെ ‘മാസ്സ്’ ഐഡിയ; കൈക്കൂലി ചോദിച്ചാൽ ഇനി ഒറ്റ മിനിറ്റിൽ കുടുക്കാം!
INDIA

വിദ്യാർഥിയുടെ ‘മാസ്സ്’ ഐഡിയ; കൈക്കൂലി ചോദിച്ചാൽ ഇനി ഒറ്റ മിനിറ്റിൽ കുടുക്കാം!

August 18, 2026
ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി
INDIA

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

August 18, 2026
രാജ്യം ആഘോഷത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു
INDIA

രാജ്യം ആഘോഷത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു

August 15, 2026
ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’
INDIA

ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി; പുഷ്പവൃഷ്ടിക്ക് രണ്ട് ഹെലികോപ്ടറുകൾ

August 14, 2026
മഹാരാഷ്ട്രയിൽ മറാഠി പഠിച്ചില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും
INDIA

മഹാരാഷ്ട്രയിൽ മറാഠി പഠിച്ചില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും

August 13, 2026
‘യാത്രക്ക് മുൻപ് ടിപ്പ് ചോദിക്കരുത്’; ട്രാവൽ ആപ്പുകൾക്ക് നിർദേശം നൽ‌കി കേന്ദ്ര സർക്കാർ
INDIA

‘യാത്രക്ക് മുൻപ് ടിപ്പ് ചോദിക്കരുത്’; ട്രാവൽ ആപ്പുകൾക്ക് നിർദേശം നൽ‌കി കേന്ദ്ര സർക്കാർ

August 13, 2026
Next Post
മാര്‍പാപ്പയെ വെല്ലുവിളിച്ച് ബിഷപ്പുമാരുടെ വാഴിക്കല്‍; തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തെ സഭയില്‍ നിന്ന് പുറത്താക്കി വത്തിക്കാന്‍

മാര്‍പാപ്പയെ വെല്ലുവിളിച്ച് ബിഷപ്പുമാരുടെ വാഴിക്കല്‍; തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തെ സഭയില്‍ നിന്ന് പുറത്താക്കി വത്തിക്കാന്‍

പുലർച്ചെ അമേ​രിക്കയിലെ ഹോട്ടലിൽ തീപ്പിടിത്തം; രക്ഷതേടി കുളിമുറിയിൽ, ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുലർച്ചെ അമേ​രിക്കയിലെ ഹോട്ടലിൽ തീപ്പിടിത്തം; രക്ഷതേടി കുളിമുറിയിൽ, ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

അമേരിക്കൻ പൈലറ്റിനെ വെടിവെച്ചു കൊന്നു, വിമാനത്തിന് തീയിട്ടു; ഇന്തോനേഷ്യയിലെ പാപ്പുവയിൽ വിമതരുടെ പ്രകോപനം

അമേരിക്കൻ പൈലറ്റിനെ വെടിവെച്ചു കൊന്നു, വിമാനത്തിന് തീയിട്ടു; ഇന്തോനേഷ്യയിലെ പാപ്പുവയിൽ വിമതരുടെ പ്രകോപനം

അടിക്ക് തിരിച്ചടി, അര്‍ജന്റീനയെ വിറപ്പിച്ച് കേപ് വെര്‍ദെ; ഒടുവില്‍ കടന്നുകൂടി, ഇനി അങ്കം ഈജിപ്തിനെതിരെ

അടിക്ക് തിരിച്ചടി, അര്‍ജന്റീനയെ വിറപ്പിച്ച് കേപ് വെര്‍ദെ; ഒടുവില്‍ കടന്നുകൂടി, ഇനി അങ്കം ഈജിപ്തിനെതിരെ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

WAയുടെ ജിഎസ്ടി കരാറിൽ മാറ്റമില്ല; ഉൽപ്പാദനക്ഷമത കമ്മീഷൻ ശുപാർശ തള്ളി പ്രധാനമന്ത്രി ആന്തണി അൽബനീസ്

WAയുടെ ജിഎസ്ടി കരാറിൽ മാറ്റമില്ല; ഉൽപ്പാദനക്ഷമത കമ്മീഷൻ ശുപാർശ തള്ളി പ്രധാനമന്ത്രി ആന്തണി അൽബനീസ്

August 24, 2026
ചരിത്രത്തിലാദ്യം: ഓസ്‌ട്രേലിയയിൽ സസ്തനിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

ചരിത്രത്തിലാദ്യം: ഓസ്‌ട്രേലിയയിൽ സസ്തനിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

August 24, 2026
മദ്യവിലയിൽ വൻ പിഴവ്: കോൾസ് വെബ്‌സൈറ്റിൽ ആളിക്കത്തി ‘ഓൺലൈൻ റഷ്’; ഒടുവിൽ പൂട്ടിട്ടു

മദ്യവിലയിൽ വൻ പിഴവ്: കോൾസ് വെബ്‌സൈറ്റിൽ ആളിക്കത്തി ‘ഓൺലൈൻ റഷ്’; ഒടുവിൽ പൂട്ടിട്ടു

August 24, 2026
ഏജന്റുമാർ ജാഗ്രതൈ! മൈഗ്രേഷൻ നമ്പർ ദുരുപയോഗം ചെയ്താൽ രജിസ്ട്രേഷൻ റദ്ദാക്കാൻ ഓസ്ട്രേലിയൻ സർക്കാർ

ഏജന്റുമാർ ജാഗ്രതൈ! മൈഗ്രേഷൻ നമ്പർ ദുരുപയോഗം ചെയ്താൽ രജിസ്ട്രേഷൻ റദ്ദാക്കാൻ ഓസ്ട്രേലിയൻ സർക്കാർ

August 24, 2026
സൂര്യ- മമിത കോമ്പോയ്ക്ക് 200 കോടി ! ‘വിശ്വനാഥ് ആൻഡ് സൺസ്’ ഒഫീഷ്യൽ കളക്ഷൻ

സൂര്യ- മമിത കോമ്പോയ്ക്ക് 200 കോടി ! ‘വിശ്വനാഥ് ആൻഡ് സൺസ്’ ഒഫീഷ്യൽ കളക്ഷൻ

August 24, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist