Saturday, October 17, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

വിദേശ സാങ്കേതികവിദ്യകളെ അമിതമായി ആശ്രയിക്കുന്നത് ഇന്ത്യയ്ക്ക് ഭീഷണി: മുന്നറിയിപ്പുമായി ശ്രീധർ വെമ്പു

by Kerala News Web Desk 04
October 14, 2026
in INDIA
0 0
A A
വിദേശ സാങ്കേതികവിദ്യകളെ അമിതമായി ആശ്രയിക്കുന്നത് ഇന്ത്യയ്ക്ക് ഭീഷണി: മുന്നറിയിപ്പുമായി ശ്രീധർ വെമ്പു
Share on WhatsappShare on FacebookShare on TwitterShare on Telegram

ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് ഉൾപ്പെടെയുള്ള വിദേശ സാങ്കേതികവിദ്യകളെ അമിതമായി ആശ്രയിക്കുന്നത് ഇന്ത്യയ്ക്ക് ഗുണകരമാകില്ലെന്ന് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു. സ്വന്തം സാങ്കേതികവിദ്യയും ആശയവിനിമയ സംവിധാനങ്ങളും ഇന്ത്യ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം വീണ്ടും ചൂണ്ടിക്കാട്ടിയത്. ഉക്രെയ്‌നിലെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം നിയന്ത്രിക്കാൻ അമേരിക്ക ആലോചിക്കുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടിനോടുള്ള പ്രതികരണമായാണ് വെമ്പുവിന്റെ പരാമർശം.

യുക്രെയ്‌നിൽ സ്റ്റാർലിങ്ക് സേവനത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ അമേരിക്ക ആലോചിക്കുന്നുവെന്ന അവകാശവാദവുമായി ബ്രിക്‌സ് ന്യൂസ് പങ്കുവച്ച പോസ്റ്റിനോടാണ് വെമ്പു പ്രതികരിച്ചത്. ‘ഇക്കാരണത്താൽ അവരുടെ സാങ്കേതികവിദ്യയെ നമുക്ക് വിശ്വസിക്കാനാവില്ല. സ്വന്തം സാങ്കേതികവിദ്യ വികസിപ്പിക്കുകയല്ലാതെ നമുക്ക് മറ്റ് വഴികളില്ല’, എന്നാണ് വെമ്പു എക്‌സിൽ കുറിച്ചത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതേസമയം, യുക്രെയ്‌നിലെ സ്റ്റാർലിങ്ക് സേവനം തടയാൻ അമേരിക്ക നിലവിൽ പദ്ധതിയിടുന്നുവെന്നതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. 2025-ൽ നടന്ന ചർച്ചകളുമായി ബന്ധപ്പെട്ട് ഇത്തരമൊരു സാധ്യത ഉയർന്നുവന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും പുതിയ അവകാശവാദം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വിദേശ കമ്പനികളുടെ സാങ്കേതികവിദ്യയെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് സ്വന്തമായി ആശയവിനിമയ സംവിധാനങ്ങൾ വികസിപ്പിക്കണമെന്ന ചർച്ചകൾക്കിടെയാണ് റിലയൻസ് ജിയോയുടെ ഉപഗ്രഹ ഇന്റർനെറ്റ് പദ്ധതി ശ്രദ്ധ നേടുന്നത്. ഏകദേശം 1,600 താഴ്ന്ന ഭ്രമണപഥ ഉപഗ്രഹങ്ങളും 23 ഭൂതല കേന്ദ്രങ്ങളും ഉൾപ്പെടുന്ന ശൃംഖലയാണ് ജിയോ വിഭാവനം ചെയ്യുന്നത്.

ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് 2026-ൽ ‘സോവറിൻ സാറ്റലൈറ്റ് കണക്ടിവിറ്റി’ എന്ന പേരിലാണ് കമ്പനി പദ്ധതി അവതരിപ്പിച്ചത്. നിലവിലുള്ള മൊബൈൽ, ഫൈബർ ശൃംഖലകളുമായി ഉപഗ്രഹ ആശയവിനിമയം സംയോജിപ്പിക്കുകയാണ് ലക്ഷ്യം. വിദൂര ഗ്രാമങ്ങൾ, ദ്വീപുകൾ, അതിർത്തി പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഇന്റർനെറ്റ് ലഭ്യത മെച്ചപ്പെടുത്താൻ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ. 6 ലക്ഷത്തിലധികം ഗ്രാമങ്ങളിലേക്ക് കണക്ടിവിറ്റി എത്തിക്കുന്നതിനൊപ്പം വ്യവസായം, വ്യോമഗതാഗതം, സമുദ്രഗതാഗതം, സർക്കാർ സേവനങ്ങൾ, പ്രതിരോധം, ദുരന്തനിവാരണം തുടങ്ങിയ മേഖലകൾക്കും സേവനം നൽകാനാണ് ലക്ഷ്യമിടുന്നത്. ഗ്രാമപ്രദേശങ്ങളിൽ നേരിട്ട് ഉപകരണങ്ങളിലേക്ക് ഉപഗ്രഹം വഴി വിളിക്കാനുള്ള സൗകര്യവും ജിയോ പരിഗണിക്കുന്നുണ്ട്.

എന്നാൽ പദ്ധതി ഇപ്പോഴും നിർദേശത്തിന്റെ ഘട്ടത്തിലാണ്. ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിനായി സ്റ്റാർലിങ്കിനും സുരക്ഷാ പരിശോധനകളും സ്പെക്ട്രം അനുവദിക്കലും ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.

മസ്‌കിന്റെ വിമർശനത്തിന് മറുപടിയുമായി വെമ്പു
ഇന്ത്യൻ വിപണിയിലേക്കുള്ള സ്റ്റാർലിങ്കിന്റെ പ്രവേശനത്തെക്കുറിച്ച് ഇലോൺ മസ്‌ക് നടത്തിയ പരാമർശങ്ങളെയും വെമ്പു നേരത്തേ വിമർശിച്ചിരുന്നു. സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ പ്രവേശനം വൈകുന്നതിനെക്കുറിച്ച് പ്രതികരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹാസരൂപത്തിൽ ‘അംബാനി’ എന്ന് വിശേഷിപ്പിച്ച മസ്‌ക്, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ചിരുന്നു. ഇന്ത്യയിലെ പിന്നാക്ക മേഖലകളിൽ ഇന്റർനെറ്റ് ലഭ്യമാക്കാനും കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ചെറുകിട സംരംഭങ്ങൾക്ക് ആഗോള വിപണിയിലെത്താനും സ്റ്റാർലിങ്കിന് കഴിയുമെന്നായിരുന്നു മസ്‌കിന്റെ വാദം. എന്നാൽ വൻകിട വ്യവസായ താൽപര്യങ്ങൾ മത്സരത്തെ തടയാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഇതിന് മറുപടിയായി ഇന്ത്യയിൽ കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാകുന്നത് ആഭ്യന്തര മത്സരത്തിന്റെ നേട്ടമാണെന്ന് വെമ്പു ചൂണ്ടിക്കാട്ടി. ജിയോയുടെ വരവോടെ ഡാറ്റ നിരക്കുകൾ കുറഞ്ഞതും സാധാരണക്കാർക്ക് ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ പ്രാപ്യമാക്കിയതും അദ്ദേഹം ഉദാഹരണമായി അവതരിപ്പിച്ചു. കുറഞ്ഞ ചെലവിലുള്ള മരുന്നുകളും യുപിഐ പണമിടപാട് സംവിധാനവും ഇന്ത്യയുടെ നേട്ടങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നരേന്ദ്ര മോദി സർക്കാർ മത്സരത്തിനും സ്റ്റാർട്ടപ്പുകൾക്കും പിന്തുണ നൽകിയിട്ടുണ്ടെന്നും കുറഞ്ഞ ചെലവിൽ റോക്കറ്റുകൾ വികസിപ്പിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് ഭാവിയിൽ സ്പേസ് എക്‌സിന് വെല്ലുവിളിയാകാൻ കഴിയുമെന്നും വെമ്പു നേരത്തേ പറഞ്ഞിരുന്നു. ഏറ്റവും പുതിയ കുറിപ്പിൽ ജിയോയുടെയോ അംബാനിയുടെയോ പേര് വെമ്പു നേരിട്ട് പരാമർശിച്ചിട്ടില്ല. എങ്കിലും ജിയോ ഉപഗ്രഹ ഇന്റർനെറ്റ് പദ്ധതിയുമായി മുന്നോട്ടുപോകുകയും സ്റ്റാർലിങ്ക് ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ സാങ്കേതിക സ്വയംപര്യാപ്‍തതയെക്കുറിച്ചുള്ള ചർച്ചകൾക്ക് വെമ്പുവിന്റെ പ്രതികരണം വീണ്ടും പ്രാധാന്യം നൽകുകയാണ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ദസറ ആഘോഷങ്ങൾക്കിടെ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയെയും കത്തിക്കും; സിജെപി പ്രതിഷേധങ്ങൾക്കിടെ രാംലീല കമ്മിറ്റിയുടെ തീരുമാനം
INDIA

ദസറ ആഘോഷങ്ങൾക്കിടെ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയെയും കത്തിക്കും; സിജെപി പ്രതിഷേധങ്ങൾക്കിടെ രാംലീല കമ്മിറ്റിയുടെ തീരുമാനം

October 16, 2026
മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ ഇന്ത്യാസഖ്യ നേതാക്കളോട് രാഹുൽ ഗാന്ധി
INDIA

മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ ഇന്ത്യാസഖ്യ നേതാക്കളോട് രാഹുൽ ഗാന്ധി

October 14, 2026
അപ്രതീക്ഷിത നീക്കവുമായി സിജെപി നേതാക്കൾ, ജന്തർ മന്തറിലേക്ക് ചാടിക്കടന്നു, മൂന്ന് പേരും കസ്റ്റഡിയിൽ
INDIA

അപ്രതീക്ഷിത നീക്കവുമായി സിജെപി നേതാക്കൾ, ജന്തർ മന്തറിലേക്ക് ചാടിക്കടന്നു, മൂന്ന് പേരും കസ്റ്റഡിയിൽ

October 13, 2026
49കാരിയായ അമ്മ പുനർവിവാഹം ചെയ്തത് 25കാരനെ, ന്യൂസിലാൻഡിൽ നിന്നെത്തി രണ്ടാനച്ഛനെ കൊന്ന് 22കാരൻ
INDIA

49കാരിയായ അമ്മ പുനർവിവാഹം ചെയ്തത് 25കാരനെ, ന്യൂസിലാൻഡിൽ നിന്നെത്തി രണ്ടാനച്ഛനെ കൊന്ന് 22കാരൻ

October 13, 2026
‘നൻപർകളേ…’, വിലാസവും ഫോൺ നമ്പറും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചു, വീട് അടക്കം മാറേണ്ട അവസ്ഥയിലെന്ന് വ്ലോഗർ വീരമണി
INDIA

‘നൻപർകളേ…’, വിലാസവും ഫോൺ നമ്പറും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചു, വീട് അടക്കം മാറേണ്ട അവസ്ഥയിലെന്ന് വ്ലോഗർ വീരമണി

October 13, 2026
സിജെപി ജന്തർമന്തർ പ്രക്ഷോഭം: ദില്ലിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നു
INDIA

സിജെപി ജന്തർമന്തർ പ്രക്ഷോഭം: ദില്ലിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നു

October 10, 2026
ഹൂതി ആക്രമണം: റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും
INDIA

ഹൂതി ആക്രമണം: റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

October 9, 2026
‌ദില്ലി പ്രക്ഷോഭം; കടുപ്പിച്ച് പൊലീസ്, പങ്കെടുക്കരുതെന്ന് മസ്ജിദുകളിലടക്കം ആഹ്വാനം
INDIA

‌ദില്ലി പ്രക്ഷോഭം; കടുപ്പിച്ച് പൊലീസ്, പങ്കെടുക്കരുതെന്ന് മസ്ജിദുകളിലടക്കം ആഹ്വാനം

October 9, 2026
ഉപതെരഞ്ഞെടുപ്പ് ഫലം: ബംഗാളിൽ ബിജെപിക്ക് ലീഡ്, തമിഴ്‌നാട്ടിൽ ടിവികെ കിതയ്ക്കുന്നു, ഇഞ്ചോടിഞ്ച് പോരാട്ടം
INDIA

ഉപതെരഞ്ഞെടുപ്പ് ഫലം: ബംഗാളിൽ ബിജെപിക്ക് ലീഡ്, തമിഴ്‌നാട്ടിൽ ടിവികെ കിതയ്ക്കുന്നു, ഇഞ്ചോടിഞ്ച് പോരാട്ടം

October 9, 2026
Next Post
റിയാദ് ലക്ഷ്യമാക്കി രണ്ട് ക്രൂയിസ് മിസൈലുകൾ, അരാംകോ കെട്ടിടത്തിന് നേരെ ആക്രമണം

റിയാദ് ലക്ഷ്യമാക്കി രണ്ട് ക്രൂയിസ് മിസൈലുകൾ, അരാംകോ കെട്ടിടത്തിന് നേരെ ആക്രമണം

മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ ഇന്ത്യാസഖ്യ നേതാക്കളോട് രാഹുൽ ഗാന്ധി

മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ ഇന്ത്യാസഖ്യ നേതാക്കളോട് രാഹുൽ ഗാന്ധി

കൊച്ചിയിലെ ജൂതപ്പള്ളിക്ക് മുൻപിൽ തീയിട്ട സംഭവം; തീവ്രവാദ ബന്ധം സംശയിച്ച് പൊലീസും കേന്ദ്ര ഏജൻസികളും

കൊച്ചിയിലെ ജൂതപ്പള്ളിക്ക് മുൻപിൽ തീയിട്ട സംഭവം; തീവ്രവാദ ബന്ധം സംശയിച്ച് പൊലീസും കേന്ദ്ര ഏജൻസികളും

എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും

എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ചിലന്തിയെ പേടിപ്പിക്കാൻ കടലാസ് കത്തിച്ചു; പിന്നാലെ കത്തിയമർന്നത് ഒരു കോടി വിലയുള്ള വില്ല!

ചിലന്തിയെ പേടിപ്പിക്കാൻ കടലാസ് കത്തിച്ചു; പിന്നാലെ കത്തിയമർന്നത് ഒരു കോടി വിലയുള്ള വില്ല!

October 16, 2026
ഓസ്‌ട്രേലിയയിൽ മുതിർന്ന പൗരന്മാർക്കുള്ള ഇൻഷുറൻസ് റിബേറ്റ് വെട്ടിക്കുറയ്ക്കാനാവില്ല; സെനറ്റിൽ ബില്ലിന് തിരിച്ചടി

ഓസ്‌ട്രേലിയയിൽ മുതിർന്ന പൗരന്മാർക്കുള്ള ഇൻഷുറൻസ് റിബേറ്റ് വെട്ടിക്കുറയ്ക്കാനാവില്ല; സെനറ്റിൽ ബില്ലിന് തിരിച്ചടി

October 16, 2026
ട്രാൻസിറ്റ് വിസ നിഷേധിച്ച് ന്യൂസിലൻഡും ഓസ്‌ട്രേലിയയും; മൂന്ന് വർഷമായി കുക്ക് ഐലൻഡിൽ കുടുങ്ങി വിദേശ വനിത

ട്രാൻസിറ്റ് വിസ നിഷേധിച്ച് ന്യൂസിലൻഡും ഓസ്‌ട്രേലിയയും; മൂന്ന് വർഷമായി കുക്ക് ഐലൻഡിൽ കുടുങ്ങി വിദേശ വനിത

October 16, 2026
ഓസ്‌ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് 4.7 ശതമാനമായി ഉയർന്നു

ഓസ്‌ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് 4.7 ശതമാനമായി ഉയർന്നു

October 16, 2026
അമിത പ്രവർത്തനച്ചെലവ്: ഓസ്‌ട്രേലിയയിലെ സർവീസുകൾ പകുതിയായി ചുരുക്കാൻ ആഡംബര കപ്പൽ കമ്പനിയായ കാർണിവൽ

അമിത പ്രവർത്തനച്ചെലവ്: ഓസ്‌ട്രേലിയയിലെ സർവീസുകൾ പകുതിയായി ചുരുക്കാൻ ആഡംബര കപ്പൽ കമ്പനിയായ കാർണിവൽ

October 16, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist