Friday, November 13, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

ഇസ്രയേലിൽ അധികാരത്തർക്കം രൂക്ഷം; നെതന്യാഹു സൈനിക നീക്കം അടക്കം സുപ്രധാന വിവരങ്ങൾ കൈമാറുന്നില്ലെന്ന് ഐസൻകോട്ട്

by Kerala News Web Desk 04
November 13, 2026
in WORLD
0 0
A A
ഇസ്രയേലിൽ അധികാരത്തർക്കം രൂക്ഷം; നെതന്യാഹു സൈനിക നീക്കം അടക്കം സുപ്രധാന വിവരങ്ങൾ കൈമാറുന്നില്ലെന്ന് ഐസൻകോട്ട്
Share on WhatsappShare on FacebookShare on TwitterShare on Telegram

ടെൽ അവീവ്: കാവൽ പ്രധാനമന്ത്രിയായ ബെഞ്ചമിൻ നെതന്യാഹു തനിക്ക് വിവരങ്ങൾ നൽകുന്നില്ലെന്ന് ഗാദി ഐസൻകോട്ട്. ദേശീയ സുരക്ഷ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ കൈമാറാൻ തയ്യാറാകുന്നില്ലെന്നാണ് ആരോപണം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് തന്നെ ക്ഷണിച്ച സ്ഥിതിക്ക് സൈന്യത്തിന്‍റെ നീക്കങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്‍റലിജന്‍സ് വിവരങ്ങള്‍ അറിയിക്കേണ്ടത് അത്യാവശ്യമാണെന്ന് ഐസന്‍കോട്ട് പ്രതികരിച്ചു. അത്യാവശ്യമല്ലെങ്കിൽ ഭരണമാറ്റ കാലയളവിൽ സൈനിക നീക്കം പാടില്ലെന്നും മുന്നറിയിപ്പ് നൽകി. യുദ്ധമുഖത്തെ പുതിയ നീക്കങ്ങൾ അറിയിക്കണമെന്നും ഐസൻകോട്ട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ഉന്നയിച്ച് ഐസൻകോട്ട് അറ്റോർണി ജനറലിന് കത്ത് നൽകി.

സർക്കാർ രൂപീകരിക്കാൻ പ്രസിഡന്‍റ് ഐസക് ഹെർസോഗ് തന്നെ ചുമതലപ്പെടുത്തിയതിനാൽ തനിക്ക് കൃത്യവും സമഗ്രവുമായ സുരക്ഷാ റിപ്പോർട്ടുകളും രഹസ്യാന്വേഷണ വിലയിരുത്തലുകളും ലഭിക്കേണ്ടതുണ്ടെന്ന് ഐസൻകോട്ട് പറഞ്ഞു. തന്‍റെ സംഘം നെതന്യാഹുവിന്‍റെ ഓഫീസുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമം അനുശാസിക്കുന്നതുപോലെ ഏതൊരു സൈനിക നടപടിയും മന്ത്രിസഭയും സർക്കാരും കൃത്യമായി ചർച്ച ചെയ്ത് അംഗീകരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും ഐസൻകോട്ട് അറ്റോർണി ജനറലിനോട് ആവശ്യപ്പെട്ടു

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതിനിടെ ഇറാനെതിരെ നെതന്യാഹു സൈനിക നീക്കത്തിന് ശ്രമിക്കുന്നുവെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈനിക മേധാവിമാരിൽ ഒരു വിഭാഗം നീക്കത്തെ ശക്തമായി എതിർത്തു. അതിനിടെയാണ് അടിയന്തര ഭീഷണിയില്ലാതെ സുരക്ഷാ സേനയെ വിന്യസിക്കരുതെന്ന് ഐസൻകോട്ട് നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയത്. രാജ്യം കണ്ടതിൽ വച്ച് ഏറ്റവും സങ്കീർണ്ണവും സെൻസിറ്റീവുമായ രാഷ്ട്രീയ സാഹചര്യത്തിൽ, സുരക്ഷാപരവും ദേശീയവുമായ തീരുമാനങ്ങൾ എടുക്കുന്നതിൽ അതീവ ജാഗ്രതയും ഉത്തരവാദിത്തവും കാണിക്കേണ്ടതുണ്ടെന്ന് ഐസൻകോട്ട് നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. സുരക്ഷാ മേധാവികളെ ഗുരുതരമായ ഭരണഘടനാ പ്രതിസന്ധിയിലേക്ക് തള്ളിവിടരുതെന്നും അവരെ ആശയക്കുഴപ്പത്തിലാക്കരുതെന്നും ഐസൻകോട്ട് മുന്നറിയിപ്പ് നൽകി. തങ്ങളുടെ കടമ നിർവഹിക്കാൻ അവരെ അനുവദിക്കണമെന്നും അദ്ദേഹം നെതന്യാഹുവിനോട് ആവശ്യപ്പെട്ടു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നെതന്യാഹുവിന്‍റെ മറുപടി
ദേശീയ സുരക്ഷയെ രാഷ്ട്രീയവൽക്കരിക്കാനാണ് ഐസൻകോട്ട് ശ്രമിക്കുന്നതെന്നും ഇത്തരം വിഷയങ്ങൾ പരസ്യമായി ചർച്ച ചെയ്യരുതെന്നും നെതന്യാഹു കത്തിന് മറുപടി നൽകി. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ എടുത്ത എല്ലാ തീരുമാനങ്ങളും പൂർണ്ണമായും സുരക്ഷാ പരിഗണനകളുടെ അടിസ്ഥാനത്തിലാണ് എടുത്തിട്ടുള്ളതെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് വ്യക്തമാക്കി.

കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ സഖ്യത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. ജയിച്ചു വന്നവരിൽ നിന്ന് ഏറ്റവും കൂടുതൽ ശുപാർശകൾ ലഭിച്ചതോടെയാണ് സർക്കാർ രൂപീകരിക്കാൻ ഐസൻകോട്ടിനെ പ്രസിഡന്‍റ് ചുമതലപ്പെടുത്തിയത്. എന്നിരുന്നാലും പുതിയ സർക്കാർ രൂപീകരിക്കുന്നതുവരെ സർക്കാരിന്റെയും സുരക്ഷാ സേനയുടെയും നിയന്ത്രണമുള്ള കാവൽ പ്രധാനമന്ത്രിയായി നെതന്യാഹു തുടരും.

നെതന്യാഹുവിന്‍റെ സഖ്യത്തിന് 53 സീറ്റുകൾ ലഭിച്ചപ്പോൾ, ഐസൻകോട്ടിന്റെ സഖ്യത്തിന് 48 സീറ്റുകളാണ് ലഭിച്ചത്. എന്നാൽ തീവ്ര യാഥാസ്ഥിതിക പാർട്ടിയായ യുണൈറ്റഡ് തോറ ജൂഡായിസം നെതന്യാഹുവിനെ ശുപാർശ ചെയ്യാത്തതിനാൽ അദ്ദേഹത്തിന് 46 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ബാക്കിയുള്ള 19 സീറ്റുകൾ അറബ് പാർട്ടികളുടെ കൈകളിലാണ്. എന്നാൽ യായർ ഗോലാൻ ഒഴികെയുള്ള നെതന്യാഹു വിരുദ്ധ സയണിസ്റ്റ് പാർട്ടികളുടെ നേതാക്കളെല്ലാം അറബ് പാർട്ടികളെ സർക്കാരിൽ പങ്കാളികളാക്കുന്നതിന് എതിരാണ്. അതുകൊണ്ടുതന്നെ ഐസൻകോട്ടിന് വിശ്വാസ വോട്ടെടുപ്പ് എന്ന കടമ്പ കടക്കാനാവുമോ എന്ന് വ്യക്തമല്ല.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

‘ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത്!’ 42 -കാരിയെ സ്വന്തം ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നാൻ നിർബന്ധിച്ച സ്ത്രീ അറസ്റ്റിൽ
WORLD

‘ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത്!’ 42 -കാരിയെ സ്വന്തം ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നാൻ നിർബന്ധിച്ച സ്ത്രീ അറസ്റ്റിൽ

November 13, 2026
മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം
WORLD

മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

November 10, 2026
ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്
WORLD

ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

November 10, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു
WORLD

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
കടുത്ത തലവേദനയും കണ്ണിന് വീക്കവും, പരിശോധനയിൽ കണ്ണിനുള്ളിൽ മുളച്ച്, വേരുകളാഴ്ത്തിയ വിത്ത്! ഞെട്ടിയത് ഡോക്ടർമാർ
WORLD

കടുത്ത തലവേദനയും കണ്ണിന് വീക്കവും, പരിശോധനയിൽ കണ്ണിനുള്ളിൽ മുളച്ച്, വേരുകളാഴ്ത്തിയ വിത്ത്! ഞെട്ടിയത് ഡോക്ടർമാർ

November 3, 2026
ഇസ്രായേലിലെ അന്തിമ ഫലം പുറത്ത്, പുതിയ പാർലമെന്റ് നവംബർ 10ന്
WORLD

ഇസ്രായേലിലെ അന്തിമ ഫലം പുറത്ത്, പുതിയ പാർലമെന്റ് നവംബർ 10ന്

October 31, 2026
ലോകത്തിലെ എറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചിൽ ഹാക്കിംഗ്, ബൈനാൻസിലെ 6 ബില്യൺ ഡോളർ മൂല്യമുള്ള ക്രിപ്റ്റോ നഷ്ടമായി; പിന്നിൽ നോർത്ത് കൊറിയൻ സംഘം?
WORLD

ലോകത്തിലെ എറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചിൽ ഹാക്കിംഗ്, ബൈനാൻസിലെ 6 ബില്യൺ ഡോളർ മൂല്യമുള്ള ക്രിപ്റ്റോ നഷ്ടമായി; പിന്നിൽ നോർത്ത് കൊറിയൻ സംഘം?

October 31, 2026
ഇസ്രയേലിൽ നിർണായകമാവുക അറബ് പാർട്ടികൾ; അവരുമായി ചേർന്ന് ഒരിക്കലും സർക്കാർ രൂപീകരിക്കില്ലെന്ന് നെതന്യാഹു
WORLD

ഇസ്രയേലിൽ നിർണായകമാവുക അറബ് പാർട്ടികൾ; അവരുമായി ചേർന്ന് ഒരിക്കലും സർക്കാർ രൂപീകരിക്കില്ലെന്ന് നെതന്യാഹു

October 28, 2026
ട്രംപിൻ്റെ കടുത്ത വിമർശകൻ ലുല ഡി സിൽവ നാലാമതും ബ്രസീൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജയിച്ചു
WORLD

ട്രംപിൻ്റെ കടുത്ത വിമർശകൻ ലുല ഡി സിൽവ നാലാമതും ബ്രസീൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജയിച്ചു

October 26, 2026
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇസ്രയേലിൽ അധികാരത്തർക്കം രൂക്ഷം; നെതന്യാഹു സൈനിക നീക്കം അടക്കം സുപ്രധാന വിവരങ്ങൾ കൈമാറുന്നില്ലെന്ന് ഐസൻകോട്ട്

ഇസ്രയേലിൽ അധികാരത്തർക്കം രൂക്ഷം; നെതന്യാഹു സൈനിക നീക്കം അടക്കം സുപ്രധാന വിവരങ്ങൾ കൈമാറുന്നില്ലെന്ന് ഐസൻകോട്ട്

November 13, 2026
‘ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത്!’ 42 -കാരിയെ സ്വന്തം ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നാൻ നിർബന്ധിച്ച സ്ത്രീ അറസ്റ്റിൽ

‘ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത്!’ 42 -കാരിയെ സ്വന്തം ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നാൻ നിർബന്ധിച്ച സ്ത്രീ അറസ്റ്റിൽ

November 13, 2026
മെസ്സിയുടെ പേരിലെ തട്ടിപ്പ്; ആന്‍റോ അഗസ്റ്റിന്‍റെ ബാങ്ക് അകൗണ്ടുകളിൽ ഫോറെൻസിക് ഓഡിറ്റിങ് നടത്താൻ എസ്ഐടി

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ആന്‍റോ അഗസ്റ്റിന്‍റെ ബാങ്ക് അകൗണ്ടുകളിൽ ഫോറെൻസിക് ഓഡിറ്റിങ് നടത്താൻ എസ്ഐടി

November 13, 2026
സമൂഹത്തിന് ഭീഷണിയെങ്കിൽ വിസ തെറിക്കും; വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ആൽബനീസ് സർക്കാർ

സമൂഹത്തിന് ഭീഷണിയെങ്കിൽ വിസ തെറിക്കും; വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ആൽബനീസ് സർക്കാർ

November 13, 2026
വിനോദസഞ്ചാരികളെ വേണ്ട, യാത്രികരെ മതി; ടാസ്മാനിയയുടെ വേറിട്ട ടൂറിസം പ്രചാരണം

വിനോദസഞ്ചാരികളെ വേണ്ട, യാത്രികരെ മതി; ടാസ്മാനിയയുടെ വേറിട്ട ടൂറിസം പ്രചാരണം

November 13, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist