റിയാദിലെ ഇസ്കാൻ മേഘലയിലെ മലയാളികളുടെ കൂട്ടായ്മയായ ഇസ്‌ക്കാൻ മലയാളി അസോസിയേഷന്റെ പൊതുയോഗം അൽ മദീന ഹൈപ്പർമാർക്കറ്റിൻ്റെ ഓഡിറ്റോറിയത്തിൽ ചേർന്നു. നവാസ് വെള്ളിമാട്കുന്നിന്റെ അദ്ധ്യക്ഷതയിൽ സാമുഹിക പ്രവർത്തകൻ ഗഫൂർ കൊയിലാണ്ടി യോഗം ഉത്ഘാടനം ചെയ്തു. റോസാരിയോ ഗാറ്റണ്‍ ഫൗണ്ടേഷന്റെ സൗദി അറേബ്യയുടെ സ്ഥാനപതിയായി നിയമതിനായ ഗഫൂർ കൊയിലാണ്ടിയെ യോഗത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
റിയാദിലെ സാമൂഹിക സംസ്കാരിക മേഖലയിലെ പ്രധാന സംഘാടകർ പങ്കെടുത്തു.
മൃദുല വിനീഷ്, ഷാജി ജോർജ്, എം മരയ്കാർ, നുമേർ ഒമാർ, ഷിബു ഉസ്മാൻ, അസ്ബുളള തരകൻ, വിനീഷ് വിജയൻ, സനൽ കുമാർ, അബ്ദുൽ സലാം എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം കോഡിനേറ്റർ പീറ്റർ വർഗ്ഗീസ് സ്വാഗതവും രമേശ് തിരുവനന്തപുരം നന്ദിയും അറിയിച്ചു.




























