സൗദി അറേബ്യയിൽ റോസാരിയോ ഗാറ്റൺ ഫൗണ്ടേഷന്റെ (Rosario Gatón Foundation) അംബാസഡറായി ശ്രീ.അബ്ദുൽ ഗഫൂർ അഹമ്മദിനെ നിയമിച്ചു. മനുഷ്യസ്നേഹവും അതിരുകളില്ലാത്ത സേവനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഫൗണ്ടേഷന്റെ പ്രതിനിധിയായാണ് അദ്ദേഹത്തിന്റെ നിയമനം.
ഏഷ്യൻ ഭൂഖണ്ഡത്തിലെ സൗദി അറേബ്യയുടെ അംബാസഡർ എന്ന നിലയിലാണ് അബ്ദുൽ ഗഫൂർ അഹമ്മദിനെ ഫൗണ്ടേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. മാനവികതയ്ക്കും സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും അതിരുകളില്ലെന്ന സന്ദേശമുയർത്തിപ്പിടിക്കുന്ന റോസാരിയോ ഗാറ്റൺ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ പുതിയ ഉത്തരവാദിത്വം ശ്രദ്ധേയമാകുമെന്നാണ് പ്രതീക്ഷ.
നിയമനത്തിൽ അദ്ദേഹത്തിന് അഭിനന്ദനങ്ങളും ആശംസകളും നേർന്നു.



























