Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

2200 വര്‍ഷം പഴക്കമുള്ള അത്യാഡംബര ശവകുടീരം ചൈനയില്‍ കണ്ടെത്തി

by Kerala News Web Desk 04
May 6, 2024
in WORLD
0 0
A A
2200 വര്‍ഷം പഴക്കമുള്ള അത്യാഡംബര ശവകുടീരം ചൈനയില്‍ കണ്ടെത്തി
Share on WhatsappShare on FacebookShare on TwitterShare on Telegram

കിഴക്കന്‍ ചൈനയിലെ ഹുവൈനാൻ നഗരത്തിലെ അൻഹുയി പ്രവിശ്യയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും അത്യാഡംബരമായി അലങ്കരിക്കപ്പെട്ടതും സങ്കീര്‍ണ്ണവുമായ ഒരു ശവകുടീരം കണ്ടെത്തി. ശവകുടീരം അക്കാലത്തെ ഏറ്റവും ഉയർന്ന റാങ്ക് ഉണ്ടായിരുന്ന ഒരു വ്യക്തിയുടെതാണെന്ന് കരുതുന്നു. അതേ സമയം ഇത്രയും വലിയതും സങ്കീര്‍ണ്ണവും ആഡംബരമുള്ളതുമായ ഒരു ശവകുടീരം ഇതിന് മുമ്പ് കണ്ടെത്തിയിട്ടില്ലെന്നും പുരാവസ്തു ഗവേഷകര്‍ പറയുന്നു. ചൈനയുടെ പുരാതന കാലഘട്ടത്തില്‍ ചു പ്രദേശം ഭരിച്ചിരുന്ന ഒരു ചക്രവര്‍ത്തിയുടേതാകാം ശവകുടീരമെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു.

പൌരാണിക ചൈനയില്‍ ക്വിൻ, ഹാൻ, വെയ്, ഷാവോ, ക്വി, യാൻ എന്നീ രാജ്യങ്ങളോടൊപ്പം യുദ്ധം ചെയ്തിരുന്ന ഏഴ് പ്രദേശിക ഭരണകൂടങ്ങളില്‍ ഒന്നാണ് ചു. ഈ ഏഴ് രാജ്യങ്ങളുടെ ഏകീകരണമാണ് ആധുനിക ചൈനയുടെ തുടക്കം കുറിച്ചത്. ഹുവൈനാൻ നഗരത്തിലെ അൻഹുയി പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഏതാണ്ട് 2,200 വർഷം പഴക്കമുള്ള വുവാങ്‌ഡൂൺ ശവകുടീരത്തില്‍ പ്രതിമകൾ, സംഗീതോപകരണങ്ങൾ, വെങ്കല വസ്തുക്കൾ, ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാത്രങ്ങൾ, ലാക്വർവെയർ ആർട്ടിഫാക്‌റ്റുകൾ എന്നിവയുൾപ്പെടെ ആയിരക്കണക്കിന് പുരാവസ്തുക്കൾ ഈ ശവകുടീരത്തില്‍ നിന്നും കണ്ടെത്തി. അൻഹുയി പ്രവിശ്യയിലെ ഏറ്റവും വലിയ പുരാവസ്തു ഖനനപ്രദേശങ്ങളിലൊന്നായ വുവാങ്‌ഡൂണില്‍ നിന്നാണ് ശവകുടീരം കണ്ടെത്തിയത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

1.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു പുരാതന സെമിത്തേരിയില്‍ നടത്തിയ ഖനനമാണ് ഈ കണ്ടെത്തലിലേക്ക് ഗവേഷകരെ നയിച്ചത്. ശവകുടീരത്തില്‍ ഒരു രഥവും നിരവധി ബലിക്കുഴികളും സെമിത്തേരിയുടെ അവകാശിയെന്ന് കരുതുന്നയാളുടെ ശവകുടീരവും ഗവേഷകര്‍ കണ്ടെത്തി. കാര്‍ബണ്‍ഡേറ്റിംഗില്‍ ലഭിച്ച വസ്തുക്കള്‍ക്ക് 220 ബിസിയോളം പഴക്കമുണ്ടെന്നും ഗവേഷകര്‍ പറയുന്നു. പുരാതന ചു രാജ്യത്തിന്‍റെ അധീന പ്രദേശങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ള ഏറ്റവും വലിയ ശവകൂടീരമാണ് ഇത്. ശവകുടീരത്തിന്‍റെ വലിപ്പത്തിലും സങ്കീര്‍ണ്ണമായ ഘടനയിലും അതിന്‍റെ ഉള്ളില്‍ ഉണ്ടായിരുന്ന വസ്തുക്കളുടെ വിലയുടെ അടിസ്ഥാനത്തിലും കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ശവകുടീരമായി പുരാവസ്തു ഗവേഷകര്‍ ഈ ശവകുടീരത്തെ കണക്കാക്കുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ചു രാജ്യത്തെ ചക്രവര്‍ത്തിയുടെ ശവകുടീരമാകാം ഇതെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. ശവകുടീരത്തിന്‍റെ വലിപ്പത്തിലും ചരിത്ര രേഖകളും അനുസരിച്ച്, ശവകുടീരത്തിന്‍റെ ഉടമ കവോലി രാജാവാകാമെന്ന് കരുതുന്നു. അതേസമയം ഇക്കാര്യത്തില്‍ വിശദമായ പഠനം ആവശ്യമാണെന്നും പുരാവസ്തു ഗവേഷകര്‍ ചൂണ്ടിക്കാണിച്ചു. ശവകുടീരം ഇതിനകം പല തവണ കൊള്ളയടിക്കപ്പെട്ടിട്ടുണ്ടെന്നും വിലയേറിയ പലതും ശവകുടീരത്തില്‍ നിന്നും ഇതിനകം പുറത്ത് പോയെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. 2019 ലാണ് ഈ ശവകുടീരം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അൻഹുയി പ്രവിശ്യയിലെ പുരാവസ്തു വിഭാഗം അനുമതി നല്‍കിയത്. ചൈനീസ് പുരാതനാഗരിതയുടെ ഉത്ഭവത്തെ കുറിച്ചുള്ള പഠനത്തിന് പുരാവസ്തു ഗവേഷണത്തെ ഉപയോഗിക്കുന്നതിനുള്ള ദേശീയ പദ്ധതിക്ക് കീഴിലാണ് ഇന്ന് ഈ ശവകുടീരവും.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു
WORLD

കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു

August 11, 2026
ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി
WORLD

ബോർഡ് ഓഫ് പീസ് തള്ളി നെതന്യാഹു, ട്രംപിന് തിരിച്ചടി

August 10, 2026
ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ
WORLD

ഇന്ത്യൻ യുവതി കൊലപ്പെട്ടിട്ട് ഏഴ് മാസം; കനേഡിയൻ പൗരനായ പങ്കാളി അറസ്റ്റിൽ

August 10, 2026
തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു
WORLD

തായ്‌ലൻഡിലെ സ്‌കൂളിൽ 14-കാരനായ വിദ്യാർത്ഥി 26 റൗണ്ട് വെടിയുതിർത്തു; മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർത്ഥികളും കൊല്ലപ്പെട്ടു

August 8, 2026
എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്
WORLD

എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

August 7, 2026
അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം
WORLD

അമേരിക്കൻ എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ പരിശീലനം? ചൈനയ്‌ക്കെതിരെ പുതിയ ആരോപണം

August 1, 2026
ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്
WORLD

ദക്ഷിണ കൊറിയയിലെ യുഎസ് വ്യോമത്താവളത്തിൽ രാസചോർച്ച; ചോർന്നത് വൈറ്റ് ഫോസ്ഫറസ്

July 29, 2026
വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ
WORLD

വിമാനത്തിനുള്ളിൽ തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ

July 29, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി
WORLD

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
Next Post
മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണം; ഒരു ദിവസം 15 മെ​ഗാവാട്ടെങ്കിലും കുറയ്ക്കണമെന്നും കെഎസ്ഇബി

പകലും രാത്രിയും അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ നിന്ന് കെഎസ്ഇബി പിന്മാറണം: പ്രതിപക്ഷ നേതാവ്

അധിക്ഷേപ പരാമര്‍ശങ്ങളില്‍ നിയമനടപടി തുടരുമെന്ന് സച്ചിന്‍ ദേവ്

ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയില്‍

92 മണ്ഡലങ്ങളിൽ ഇന്ത്യൻ ജനത ഇന്ന് വിധി കുറിക്കും; ഗുജറാത്തിൽ സമ്പൂർണ വിധി

92 മണ്ഡലങ്ങളിൽ ഇന്ത്യൻ ജനത ഇന്ന് വിധി കുറിക്കും; ഗുജറാത്തിൽ സമ്പൂർണ വിധി

പി ജയരാജൻ വധശ്രമകേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

പി ജയരാജൻ വധശ്രമകേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

August 11, 2026
‘ക്ലീൻ അദാനി’! ​ഗൗതം അദാനിക്കെതിരായ കേസുകൾ പൂ‍‌ർണമായി തള്ളി യു എസ് കോടതി

‘ക്ലീൻ അദാനി’! ​ഗൗതം അദാനിക്കെതിരായ കേസുകൾ പൂ‍‌ർണമായി തള്ളി യു എസ് കോടതി

August 11, 2026
വിശ്വനാഥ് ആൻഡ് സൺസ്’ അഡ്വാൻസ് ബുക്കിങ്ങ് ഇന്ന് മുതൽ; സൂര്യ ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ

വിശ്വനാഥ് ആൻഡ് സൺസ്’ അഡ്വാൻസ് ബുക്കിങ്ങ് ഇന്ന് മുതൽ; സൂര്യ ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ

August 11, 2026
കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

August 11, 2026
മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്

മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്

August 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist