ദുബൈ: ചരിത്രം കുറിച്ച് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ. സിനിമ, റിയൽ എസ്റ്റേറ്റ്, ആഗോള പ്രശസ്തി എന്നിവ സമന്വയിപ്പിച്ചു കൊണ്ട് ദുബൈയിലെ ഒരു കൂറ്റൻ കെട്ടിടത്തിന് ഷാറൂഖ് ഖാന്‍റെ പേര് നല്‍കുന്നു. ഇത്തരത്തില്‍ അംഗീകരിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ നടനായി അദ്ദേഹം മാറി.ഷാറുഖ്‌സ് ബൈ ഡാന്യൂബ്’ എന്ന് പേരിട്ടിരിക്കുന്ന ഈ വിസ്മയ പദ്ധതിയുടെ പ്രഖ്യാപനം ഷാറുഖ് ഖാനും അദ്ദേഹത്തിന്‍റെ സുഹൃത്തും സംവിധായികയും നൃത്തസംവിധായകയുമായ ഫറാ ഖാനും പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിൽ മുംബൈയിൽ നടന്നു. ഷെയ്ഖ് സായിദ് റോഡിലാണ് ഡാനൂബ് ഗ്രൂപ്പ് 55 നിലകളുള്ള ഈ വാണിജ്യ ടവർ നിർമ്മിക്കുന്നത്.
ഈ പുതിയ പദ്ധതിയെക്കുറിച്ചും തന്‍റെ റിയൽ എസ്റ്റേറ്റ് രംഗത്തേക്കുള്ള പ്രവേശനത്തെക്കുറിച്ചും ഷാരൂഖ് ഖാൻ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ദുബൈയിലെ ഒരു ലാൻഡ്മാർക്കിന് തന്‍റെ പേര് ലഭിക്കുന്നത് അതീവ സന്തോഷം നൽകുന്നതാണെന്നും നഗരത്തിന്‍റെ ഭൂപ്രകൃതിയുടെ ഭാഗമായി എന്നെന്നേക്കുമായി നിലനിൽക്കുന്ന ഒന്നാണിത്. സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും സാധ്യതകളെയും ആഘോഷിക്കുന്ന ദുബൈ എപ്പോഴും തനിക്ക് ഒരു പ്രത്യേക ഇടമാണെന്നും ഷാറൂഖ് പറഞ്ഞു. ”ഷാരൂഖ്‌സ് ബൈ ഡാനൂബ്’ എന്ന ഈ വാണിജ്യ ടവർ, വിശ്വാസവും കഠിനാധ്വാനവും നിങ്ങളെ എത്രത്തോളം എത്തിക്കുമെന്ന് തെളിയിക്കുന്നതിന്‍റെ പ്രതീകമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.































