Saturday, October 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

നേപ്പാളി ബാലനുവേണ്ടി ചുരമിറങ്ങി സി.കെ.ശശീന്ദ്രൻ; അതിർത്തികൾ മായ്ച്ച ഹൃദയാലിംഗനവുമായി മമ്മൂട്ടി

പതിനേഴുകാരന് സൗജന്യ ചികിത്സ ഒരുക്കിയത് രാജഗിരി ആശുപത്രിയും, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ചേർന്ന് നടപ്പാക്കുന്ന ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി

by Kerala News Web Desk 04
October 10, 2026
in KERALA
0 0
A A
നേപ്പാളി ബാലനുവേണ്ടി ചുരമിറങ്ങി സി.കെ.ശശീന്ദ്രൻ; അതിർത്തികൾ മായ്ച്ച ഹൃദയാലിംഗനവുമായി മമ്മൂട്ടി
Share on WhatsappShare on FacebookShare on TwitterShare on Telegram

കൊച്ചി : കല്പറ്റ മുൻ എം.എൽ.എ സി.കെ.ശശീന്ദ്രൻ ചെരുപ്പിടാറില്ല. മണ്ണിൽ ചവിട്ടി നടക്കുന്നയാളായതുകൊണ്ടുതന്നെ അദ്ദേഹത്തിന് മനുഷ്യന്റെ മനസിലെ നനവും പൊള്ളലുമറിയാം. തന്റെ വീട്ടിലെ കാലിത്തൊഴുത്തിൽ ശ്വാസം കിട്ടാതെ കിതച്ചിരുന്നൊരു നേപ്പാളി ബാലനിലേക്ക് ആ കണ്ണെത്താൻ അധികനേരം വേണ്ടി വന്നതുമില്ല. ബിക്രം എന്നുപേരുള്ള ആ ബാലന്റെ കൈപിടിച്ച് ശശീന്ദ്രൻ വയനാടൻ ചുരമിറങ്ങി ചെന്നത് മമ്മൂട്ടിയിലേക്കും അവിടെ നിന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്കുമാണ്.

‘ശശീന്ദ്രൻ ഒരുകാര്യം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് അത്രമേൽ അർഹതയുളളവർക്ക് വേണ്ടി ആയിരിക്കും’- മമ്മൂട്ടി കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഭാരവാഹികളോട് പറഞ്ഞു. മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരമാണ് കെയർ ആൻഡ് ഷെയർ ഇന്റർനാഷണലും ആലുവ രാജഗിരി ആശുപത്രിയും ചേർന്ന് നടത്തുന്ന ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സ സൗജന്യമായി നടത്തിയത്. ഹൃദയ ധമനിയിലെ സുഷിരം മൂലം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന ബിക്രം കഴിഞ്ഞദിവസം നിറഞ്ഞ ചിരിയോടെ ആശുപത്രി വിട്ടു. ഇനി അവൻ ജീവിതത്തിൽ കിതയ്ക്കാതെ മുന്നേറും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അതിർത്തിക്കപ്പുറത്തേക്ക് നീളുന്ന മമ്മൂട്ടി എന്ന മലയാളിനന്മയുടെ കഥ തുടങ്ങുന്നത് ശശീന്ദ്രന്റെ വയനാട്ടിലെ ഫാമിൽ നിന്നുമായിരുന്നു. പിതാവ് ദല്ലോ സൗദിനൊപ്പം മൂന്ന് വർഷം മുമ്പാണ് ബിക്രവും കുടുംബവും വയനാട്ടിൽ എത്തിയത്. ശശീന്ദ്രന്റെ ഫാമിലായിരുന്നു തുടക്കത്തിൽ ദല്ലോ സൗദിന് ജോലി. കുടുംബത്തിന്റെ സുഖവിവരങ്ങൾ അന്വേഷിക്കുന്നതിനിടയിലാണ് സി.കെ. ശശീന്ദ്രൻ ബിക്രമിന്റെ ആരോഗ്യപ്രശ്നങ്ങൾ അറിയുന്നത്. വോളിബോൾ നന്നായി കളിക്കുമെങ്കിലും, കടുത്ത ശ്വാസതടസ്സം കാരണം എട്ടാം ക്ലാസ്സിൽ വെച്ച് ബിക്രമിന് പഠനം നിർത്തേണ്ടി വന്നു. അവന്റെയും കുടുംബത്തിന്റെയും ഹൃദയവേദനയറിഞ്ഞ സി.കെ ശശീന്ദ്രൻ, കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ ബന്ധപ്പെട്ടു. അവിടെ നടത്തിയ പരിശോധനയിൽ ബിക്രമിന് ‘പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ്’’ എന്ന ജന്മനാലുളള ഹൃദയവൈകല്യവും, ശ്വാസകോശ ധമനിയിൽ ഉയർന്ന രക്തസമ്മർദ്ദവും കണ്ടെത്തി. മരുന്നുകൾ നൽകി സ്ഥിതി നിയന്ത്രിച്ചെങ്കിലും പൂർണപരിഹാരം ആയിരുന്നില്ല. ഇതിനിടെ ശ്വാസംമുട്ടൽ രൂക്ഷമായി. പിതാവ് ദല്ലോ സഹായം അഭ്യർത്ഥിച്ച് സി.കെ ശശീന്ദ്രനെ ഫോണിൽ വിളിച്ചു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വയനാട്ടുകാരനായ നടൻ അബു സലിം വഴി മമ്മൂട്ടിയുടെ ജീവകാരുണ്യപ്രസ്ഥാനമായ കെയർ ആന്റ് ഷെയറിനെക്കുറിച്ചറിഞ്ഞ ശശീന്ദ്രൻ മമ്മൂട്ടിയുമായി സംസാരിച്ചു. തുടർന്ന് മമ്മൂട്ടി ശശീന്ദ്രനെ എത്രയും പെട്ടെന്ന് തിരിച്ചു ബന്ധപ്പെടാനും കുട്ടിയുടെ ചികിത്സ പൂർണമായും സൗജന്യമായി നടത്തിക്കൊടുക്കാനും കെയർ ആന്റ് ഷെയർ ഭാരവാഹികളോട് നിർദേശിച്ചു. അങ്ങനെയാണ് രാജഗിരി ആശുപത്രിയിൽ ബിക്രമിന്റെ ചികിത്സയ്ക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കയത്.
ആശുപത്രിയിൽ എത്തിയ ബിക്രവും, പിതാവും പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. മുസ്തഫ ജനീലിനെ കണ്ടു. ശ്വാസകോശ ധമനിയിലെ ഉയർന്ന രക്തസമ്മർദം ശസ്ത്രക്രിയക്ക് വെല്ലുവിളി ആയിരുന്നു. തുടർന്ന് പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. എസ് വെങ്കിടേശ്വരൻ കത്തീറ്റർ കടത്തിയുളള താക്കോൽദ്വാര മാർഗം അവലംബിച്ച് ധമനിയിലെ സുഷിരം സുരക്ഷിതമായി അടച്ചു. സങ്കീർണമായ ചികിത്സയിൽ പീഡിയാട്രിക് കാർഡിയാക് സർജറി കൺസൾട്ടന്റ് ഡോ. പ്രീതി കാഥൽ, പീഡിയാട്രിക് കാർഡിയാക് അനസ്തേഷ്യോളജി കൺസൾട്ടൻ്റ് ഡോ.ബിജിന ഭരതൻ കെ എന്നിവർ പങ്കാളികളായി.

കുട്ടികളിൽ ജന്മനാ ഉണ്ടാകാനിടയുള്ള ‘പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ്’ എന്ന ഹൃദയതകരാറാണ് ഡോക്ടർമാർ വിജയകരമായി ഭേദമാക്കിയത്. ഹൃദയത്തോട് ചേർന്നുള്ള പ്രധാന രക്തക്കുഴലിലുണ്ടാകുന്ന ഈ തകരാർ മൂലം ശുദ്ധ രക്തവും അശുദ്ധ രക്തവും തമ്മിൽ കലരുകയും ശ്വാസകോശത്തിൽ ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാവുകയും ചെയ്യും. നിലവിൽ പൾമണറി ഹൈപ്പർടെൻഷനുള്ള മരുന്നുകൾ മാത്രം തുടരാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഒരു മാസത്തിന് ശേഷം പരിശോധനയിലൂടെ വീണ്ടും വിലയിരുത്തൽ നടത്തും. തുടർന്ന് പഠിക്കാനും, വോളിബോളിൽ ലോകമറിയാനുമുളള സ്വപ്നം വീണ്ടും കാണുകയാണ് ബിക്രം.
ഒരാഴ്ച നീണ്ട ആശുപത്രി വാസത്തിനൊടുവിൽ ബിക്രമിനെ തിരികെ വയനാട്ടിലേക്ക് കൂട്ടാൻ സി.കെ ശശീന്ദ്രനും എത്തിയിരുന്നു. മനുഷ്യർ സൃഷ്ടിക്കുന്ന എല്ലാ അതിർത്തികൾക്കും മുകളിലാണ് മനുഷ്യത്വമെന്ന് മമ്മൂട്ടി തെളിയിച്ചതായി സി.കെ.ശശീന്ദ്രൻ പറഞ്ഞു. അതെ, ബിക്രമിന്റെ കൈപിടിച്ച് ശശീന്ദ്രൻ തിരിച്ചുകയറുന്ന വയനാട്ടിലേക്കുള്ള പാത ഹെയർപിൻ വളവുകൾ നിറഞ്ഞതായിരിക്കാം. ബിക്രത്തിന്റെ നാടിനും നമ്മുടെ നാടിനുമിടയിൽ വൻമലകളുടെ വേർതിരിവുകളുമുണ്ടായിരിക്കാം. പക്ഷേ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുള്ളത് നന്മയുടെ നേർരേഖകളാണെന്നും അതിനിടയിൽ അതിർത്തികൾ അപ്രസക്തമെന്നും തെളിയിക്കുകയാണ് മമ്മൂട്ടിയും അദ്ദേഹത്തിന്റെ പ്രസ്ഥാനവും.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

കേരളത്തിൽ ആനുകൂല്യങ്ങൾ കുറവ്, തമിഴ്നാട്ടിൽ നിന്ന് ഓഫറുണ്ട്: ലോങ്ജംപ് താരം എം ശ്രീശങ്കർ
KERALA

കേരളത്തിൽ ആനുകൂല്യങ്ങൾ കുറവ്, തമിഴ്നാട്ടിൽ നിന്ന് ഓഫറുണ്ട്: ലോങ്ജംപ് താരം എം ശ്രീശങ്കർ

October 10, 2026
പാലക്കാട് കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ പരിശീലനം; നവംബറിൽ ആരംഭിക്കും
KERALA

പാലക്കാട് കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ പരിശീലനം; നവംബറിൽ ആരംഭിക്കും

October 9, 2026
വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകുന്നവരെ നിരീക്ഷിക്കാൻ കൊച്ചി കോർപ്പറേഷൻ
KERALA

വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകുന്നവരെ നിരീക്ഷിക്കാൻ കൊച്ചി കോർപ്പറേഷൻ

October 9, 2026
എറണാകുളം ജനറൽ ആശുപത്രിയിലെ ഒങ്കോളജി ഐസിയുവിൽ ദുരിതം; എസി തകരാറിലായിട്ട് രണ്ടാഴ്ച
KERALA

എറണാകുളം ജനറൽ ആശുപത്രിയിലെ ഒങ്കോളജി ഐസിയുവിൽ ദുരിതം; എസി തകരാറിലായിട്ട് രണ്ടാഴ്ച

October 8, 2026
പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാൾ സമാപന സമ്മേളനം: നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും
KERALA

പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാൾ സമാപന സമ്മേളനം: നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും

September 30, 2026
ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പിൽ ഇന്നലെ മാത്രം പൊലീസിനെ സമീപിച്ചത് 20 പേർ
KERALA

ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പിൽ ഇന്നലെ മാത്രം പൊലീസിനെ സമീപിച്ചത് 20 പേർ

September 28, 2026
കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു
KERALA

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്
KERALA

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം
KERALA

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
Next Post
കേരളീയം 2026: പ്രമോദ് വെളിയനാടിന്റെ നാടകവും സാംസ്കാരിക സംഗമവും നവംബർ 16-ന് ഓറഞ്ചിൽ

കേരളീയം 2026: പ്രമോദ് വെളിയനാടിന്റെ നാടകവും സാംസ്കാരിക സംഗമവും നവംബർ 16-ന് ഓറഞ്ചിൽ

യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം

യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം

യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം

October 10, 2026
കേരളീയം 2026: പ്രമോദ് വെളിയനാടിന്റെ നാടകവും സാംസ്കാരിക സംഗമവും നവംബർ 16-ന് ഓറഞ്ചിൽ

കേരളീയം 2026: പ്രമോദ് വെളിയനാടിന്റെ നാടകവും സാംസ്കാരിക സംഗമവും നവംബർ 16-ന് ഓറഞ്ചിൽ

October 10, 2026
നേപ്പാളി ബാലനുവേണ്ടി ചുരമിറങ്ങി സി.കെ.ശശീന്ദ്രൻ; അതിർത്തികൾ മായ്ച്ച ഹൃദയാലിംഗനവുമായി മമ്മൂട്ടി

നേപ്പാളി ബാലനുവേണ്ടി ചുരമിറങ്ങി സി.കെ.ശശീന്ദ്രൻ; അതിർത്തികൾ മായ്ച്ച ഹൃദയാലിംഗനവുമായി മമ്മൂട്ടി

October 10, 2026
നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി യുഎസ്

നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി യുഎസ്

October 10, 2026
സിജെപി ജന്തർമന്തർ പ്രക്ഷോഭം: ദില്ലിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നു

സിജെപി ജന്തർമന്തർ പ്രക്ഷോഭം: ദില്ലിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നു

October 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist