പാലക്കാട്: സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരവുമായി പാലക്കാട് വെളളിനേഴി ഗ്രാമപഞ്ചായത്ത് ഓഫീസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രം. കൂൺകൃഷി, ഫാസ്റ്റ് ഫുഡ് നിർമാണം എന്നീ മേഖലകളിൽ സൗജന്യ പരിശീലന പരിപാടികൾ നവംബർ മാസത്തിൽ ആരംഭിക്കും.
കൂൺകൃഷിയിൽ 10 ദിവസവും ഫാസ്റ്റ് ഫുഡ് നിർമാണത്തിൽ 12 ദിവസവുമാണ് പരിശീലനം നൽകുന്നത്. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനും സ്വന്തമായി വരുമാനമാർഗം കണ്ടെത്താനും ആഗ്രഹിക്കുന്നവർക്ക് ഈ പരിശീലനം ഏറെ പ്രയോജനകരമാകും.
18 മുതൽ 49 വയസ്സുവരെയുള്ളവർക്കാണ് പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം. ആകെ 35 പേർക്കാണ് പ്രവേശനം. രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് പരിശീലന സമയം. കേരളത്തിൽ ആധാർ കാർഡുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം
ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവയുടെ ഫോട്ടോസ്റ്റാറ്റ് പകർപ്പുകളും മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോകളുമാണ് അപേക്ഷയ്ക്കായി ആവശ്യമായ രേഖകൾ.
പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.
ബന്ധപ്പെടേണ്ട നമ്പറുകൾ:
0466 2285554
9447148554
9447534932
9995950752


























