ചെന്നൈ: സംഗീത സംവിധായകനും നടനുമായ വിജയ് ആന്‍റണിയുടെ മകള്‍ മീര മരിച്ച നിലയില്‍. ആത്മഹത്യയാണ് എന്നാണ് വിവരം. പതിനാറ് വയസായിരുന്നു.ചെന്നൈയിലെ ആല്‍വപ്പേട്ടിലെ വീട്ടില്‍ സെപ്തംബര്‍ 19 പുലര്‍ച്ചെ തൂങ്ങിയ നിലയിലാണ് മീരയെ കണ്ടെത്തിയത്. ഗുരുതര നിലയിലായ മീരയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മീര കുറച്ചു നാളായി ചികില്‍സയിലാണ് എന്നാണ് വിവരം.
അതേ സമയം സ്കൂളില്‍ അടക്കം സജീവമായ വിദ്യാര്‍ത്ഥിയാണ് മീര എന്നാണ് റിപ്പോര്‍ട്ട് സ്കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറിയായിരുന്നു മീര. പഠനത്തിലും മികച്ച പ്രകടനം കുട്ടി പുറത്തെടുത്തിരുന്നു.അതേ സമയം വിജയ് ആന്‍റണിയെ ആശ്വസിപ്പിക്കാന്‍ നിരവധി സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്തുന്നുണ്ട്.