Wednesday, September 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

കുട്ടികളെ ബലാത്സംഗം ചെയ്താൽ വധശിക്ഷ, ‘ആൾമാറാട്ട’ ലൈംഗിക ബന്ധം, കൂട്ടബലാത്സംഗം; ‘പുതിയ നിയമ’ത്തിൽ കടുത്ത ശിക്ഷ

by Kerala News Web Desk 04
August 12, 2023
in INDIA
0 0
A A
കുട്ടികളെ ബലാത്സംഗം ചെയ്താൽ വധശിക്ഷ, ‘ആൾമാറാട്ട’ ലൈംഗിക ബന്ധം, കൂട്ടബലാത്സംഗം; ‘പുതിയ നിയമ’ത്തിൽ കടുത്ത ശിക്ഷ
Share on WhatsappShare on FacebookShare on TwitterShare on Telegram

ദില്ലി: രാജ്യത്തെ ക്രിമിനല്‍ നിയമം പരിഷ്കരിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പാർലമെന്‍റിൽ അവതരിപ്പിച്ച പുതിയ ബില്ലിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ബില്ലിൽ പ്രധാനമായും ചർച്ചയാകുന്നത് രാജ്യദ്രോഹ കുറ്റവുമായി ബന്ധപ്പെട്ട മാറ്റമാണെങ്കിലും മറ്റ് വിവിധങ്ങളായ കുറ്റങ്ങൾക്കുള്ള ശിക്ഷയിലും വലിയ മാറ്റമുണ്ടെന്ന് അറിയണം. കുട്ടികളെ ബലാത്സംഗം ചെയ്താലുള്ള ശിക്ഷകളിൽ വധശിക്ഷയും ഉൾപ്പെടുത്തി എന്നതാണ് പ്രധാനമാറ്റം. കൂട്ട ബലാത്സംഗത്തിനുള്ള ശിക്ഷ 20 വർഷം വരെ തടവ് ലഭിക്കാം എന്നും മാറ്റിയിട്ടുണ്ട്. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ ഏഴിൽ നിന്ന് 10 വർഷമായും കൂട്ടുന്നതാണ് പുതിയ ബില്ല്. ആൾമാറാട്ടം നടത്തി ലൈംഗിക ബന്ധത്തിലേർപ്പെടുന്നവരെ ശിക്ഷിക്കാനും പുതിയ നിയമപ്രകാരം സാധിക്കും. സ്വന്തം വ്യക്തിത്വം മറച്ചുവച്ച് മറ്റുള്ളവരെ തട്ടിപ്പിലൂടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ശിക്ഷ ലഭിക്കുമെന്ന് സാരം.

ആൾക്കൂട്ട കൊലപാതകത്തിനുള്ള ശിക്ഷയിലും വലിയ മാറ്റമുണ്ട്. ഇത്തരം കേസുകളിലും വധശിക്ഷ വിധിക്കാൻ സാധിക്കുന്ന തരത്തിലുള്ള മാറ്റമാണ് പുതിയ ബില്ലിലുള്ളത്. ആൾക്കൂട്ട കൊലപാതകത്തിന് 7 വർഷമോ, ജീവപര്യന്തം തടവോ, വധശിക്ഷയോ നൽകാമെന്നാണ് പുതിയ ബില്ലിൽ പറയുന്നത്. സംഘടിത ആക്രമണങ്ങൾക്ക് പ്രത്യേക ശിക്ഷയും ബില്ലിൽ വിവരിക്കുന്നുണ്ട്. ഇത്തരം കേസുകൾ അധികാര പരിധി പരിഗണിക്കാതെ ഏതു പൊലീസ് സ്റ്റേഷനിലും നൽകാമെന്നാണ് ബില്ലിലെ വ്യവസ്ഥ. രജിസ്റ്റർ ചെയ്ത് 15 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് കേസ് മാറ്റണം. പരാതിക്കാരന് 90 ദിവസത്തിനുള്ളിൽ അന്വേഷണത്തെ സംബന്ധിച്ച് തൽസ്ഥിതി റിപ്പോർട്ട് നൽകണം. അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനുള്ളിൽ കുറ്റപത്രം നൽകണം തുടങ്ങിയ വലിയ മാറ്റങ്ങൾ അമിത് ഷാ അവതരിപ്പിച്ച് ബില്ലിലുണ്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പുതിയ കാലഘട്ടത്തിൽ പുതിയ നിയമങ്ങൾ എന്ന ആമുഖത്തോടുകൂടിയാണ് അമിത് ഷാ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. ഐ പി സി, സി ആർ പി സി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരമായുള്ള ബില്ലുകളാണ് ഷാ അവതരിപ്പിച്ചത്. പുതിയ നിയമങ്ങളുടെ പേര് ഭാരതീയ ന്യായ സംഹിത – 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിങ്ങനെയായിരിക്കും.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

രാജ്യദ്രോഹക്കുറ്റത്തിലെ മാറ്റം അറിയാം

ബ്രിട്ടീഷുകാര്‍ കൊണ്ടു വന്ന രാജ്യദ്രോഹക്കുറ്റം പൂര്‍ണമായി പിന്‍വലിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അമിത് ഷാ പുതിയ ബിൽ അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിന് പകരമുള്ള പുതിയ ബില്ലിൽ രാജ്യവിരുദ്ധ പ്രവര്‍ത്തികള്‍ കൃത്യമായി നിര്‍വചിച്ച് ശിക്ഷ കൂട്ടുകയാണ് ചെയ്തിരിക്കുന്നത്. അതായത് നിർവചനം മാറ്റി ശിക്ഷ കൂട്ടി എന്ന് സാരം. വാക്കുകള്‍, ആംഗ്യങ്ങള്‍, എഴുത്ത്, സാമ്പത്തിക സഹായം, ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയവയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ അതൃപ്തിയോ, അനിഷ്ടമോ, വെറുപ്പോ ഉണ്ടാക്കൽ എന്നാണ് നിലവില്‍ രാജ്യദ്രോഹക്കുറ്റത്തിന്റെ നിർവചനം. ഇതിന് പരമാവധി ശിക്ഷ ജീവപര്യന്തം തടവാണ്. മൂന്ന് വർഷം വരെ തടവും പിഴയും ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ് നിലവിൽ അത്. എന്നാൽ പുതിയതായി കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ഭാരതീയ ന്യായ സംഹിതയിലെ 150ാം വകുപ്പ് രാജ്യദ്രോഹക്കുറ്റത്തെ മറ്റൊരു രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. വാക്കുകള്‍, ആംഗ്യങ്ങള്‍, എഴുത്ത്, സാമ്പത്തിക സഹായം, ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയവയിലൂടെ രാജ്യത്തിന്‍റെ അഖണ്ഡതയും പരമാധികാരവും അപകടത്തിലാക്കുന്നതാണ് ഈ വകുപ്പ് പറയുന്നത്. ജീവപര്യന്തം തടവോ അല്ലെങ്കിൽ 7 വര്‍ഷം വരെ തടവും പിഴയുമോ ശിക്ഷയായി ലഭിക്കാം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഏഷ്യാഡില്‍ മെഡല്‍ നീന്തിയെടുക്കാന്‍ നടന്‍ മാധവന്റെ മകന്‍ വേദാന്ത്‌
INDIA

ഏഷ്യാഡില്‍ മെഡല്‍ നീന്തിയെടുക്കാന്‍ നടന്‍ മാധവന്റെ മകന്‍ വേദാന്ത്‌

September 19, 2026
ഫെന്‍ഡിക്കെതിരെ രൂക്ഷവിമര്‍ശനം : 500 രൂപയുടെ ബാഗിന്റെ അതേ ഡിസൈന്‍; ബാഗ് വില്‍ക്കുന്നത് 9.5 ലക്ഷത്തിന്
INDIA

ഫെന്‍ഡിക്കെതിരെ രൂക്ഷവിമര്‍ശനം : 500 രൂപയുടെ ബാഗിന്റെ അതേ ഡിസൈന്‍; ബാഗ് വില്‍ക്കുന്നത് 9.5 ലക്ഷത്തിന്

September 17, 2026
ഇന്ത്യയിൽ കൂട്ടപിരിച്ചുവിടലുമായി അഡിഡാസ്; ​ഗുരു​ഗ്രാമിലെ ടെക് ഹബ്ബിൽ 50 ശതമാനത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും
INDIA

ഇന്ത്യയിൽ കൂട്ടപിരിച്ചുവിടലുമായി അഡിഡാസ്; ​ഗുരു​ഗ്രാമിലെ ടെക് ഹബ്ബിൽ 50 ശതമാനത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും

September 17, 2026
ഏക സിവിൽ കോഡ്: എൻഡിഎയിൽ ഭിന്നത രൂക്ഷം?
INDIA

ഏക സിവിൽ കോഡ്: എൻഡിഎയിൽ ഭിന്നത രൂക്ഷം?

September 15, 2026
ഒമാൻ തീരത്ത് കപ്പലിന് നേരേ ആക്രമണം; ഇന്ത്യക്കാരായ 13 ജീവനക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല; തെരച്ചിൽ തുടരുന്നു
INDIA

ഒമാൻ തീരത്ത് കപ്പലിന് നേരേ ആക്രമണം; ഇന്ത്യക്കാരായ 13 ജീവനക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല; തെരച്ചിൽ തുടരുന്നു

September 14, 2026
സത്യ നികേതൻ ദുരന്തം: കൂടുതൽ വാടകയ്ക്കായി ദുർബലമായ അടിത്തറയ്ക്ക് മുകളിൽ പണിതത് നാല് നിലകൾ; കെട്ടിട ഉടമ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ
INDIA

സത്യ നികേതൻ ദുരന്തം: കൂടുതൽ വാടകയ്ക്കായി ദുർബലമായ അടിത്തറയ്ക്ക് മുകളിൽ പണിതത് നാല് നിലകൾ; കെട്ടിട ഉടമ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

September 9, 2026
200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം
INDIA

200 വർഷത്തിന് ശേഷം കുടുംബത്തിലേക്കൊരു പെൺകുഞ്ഞ്; രഥത്തിൽ രാജകീയ വരവേൽപ്പ് നൽകി കുടുംബം

September 4, 2026
വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി
INDIA

വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി

September 4, 2026
പെട്രോളിൽ കല‍ർത്തിയ എഥനോളിൻ്റെ ശതമാനം പ്രദർശിപ്പിക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീംകോടതി
INDIA

പെട്രോളിൽ കല‍ർത്തിയ എഥനോളിൻ്റെ ശതമാനം പ്രദർശിപ്പിക്കണമെന്ന് ആവശ്യം; ഹർജി തള്ളി സുപ്രീംകോടതി

August 31, 2026
Next Post
കൈരളി ഫെഡറേഷൻ ഓഫ് സിഡ്നിയുടെ ഓണാഘോഷം ഓഗസ്റ്റ് 19 ന്

കൈരളി ഫെഡറേഷൻ ഓഫ് സിഡ്നിയുടെ ഓണാഘോഷം ഓഗസ്റ്റ് 19 ന്

അപ്രതീക്ഷിത ഭാഗ്യംകൈവെള്ളയിലെത്തി പെർത്ത് ഫിയോണ സ്റ്റാൻലി ഹോസ്പിറ്റലിലെ 50 ജീവനക്കാർ

അപ്രതീക്ഷിത ഭാഗ്യംകൈവെള്ളയിലെത്തി പെർത്ത് ഫിയോണ സ്റ്റാൻലി ഹോസ്പിറ്റലിലെ 50 ജീവനക്കാർ

പുതുപ്പള്ളിയില്‍ ജയ്കിന് ഹാട്രിക് കിട്ടും,അപ്പനോടും മകനോടും തോറ്റു എന്ന പേരുമുണ്ടാവും.ആശംസകളെന്ന് കെമുരളീധരന്‍

പുതുപ്പള്ളിയില്‍ ജയ്കിന് ഹാട്രിക് കിട്ടും,അപ്പനോടും മകനോടും തോറ്റു എന്ന പേരുമുണ്ടാവും.ആശംസകളെന്ന് കെമുരളീധരന്‍

'പുലിമട' തുറന്ന് ജോജു ജോര്‍ജ്, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist