വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥി മരിച്ച നിലയില്‍. ഉമ സത്യ സായി ഗദ്ദേ എന്ന വിദ്യാർത്ഥിനിയാണ് ഒഹായോയിലെ ക്ലീവ്ലാൻഡില് കൊല്ലപ്പെട്ടത്.
ഇന്ത്യൻ കോണ്‍സുലേറ്റാണ് മരണ വിവരം പുറത്തുവിട്ടത്.
ഗാഡെയുടെ കുടുംബവുമായി ബന്ധം തുടരുകയാണെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുവെന്നും കോണ്‍സുലേറ്റ് എക്സിലൂടെ അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.
ഈ വർഷം ഇതുവരെ ഒൻപതോളം ഇന്ത്യൻ വിദ്യാർത്ഥികളാണ് അമേരിക്കയില്‍ മാത്രം കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം കൊല്‍ക്കത്ത സ്വദേശിയും നർത്തകനുമായ അമർനാഥ് ഘോഷ് മിസൗറിയിലെ സെന്റ. ലൂയിസില്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ആന്ധ്രാ സ്വദേശിയായ വിദ്യാർത്ഥി ബോസ്റ്റണ്‍ സർവകലാശാലയിലും ദൂരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു.