നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയ്ക്ക് പണം നല്‍കിയ കേസില്‍ പ്രമുഖ അവതാരകനെ ബിബിസി പുറത്താക്കി.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബ്രിട്ടണിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം സംഭവത്തിന്റെ വിശദാംശങ്ങള്‍ തങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് ബിബിസി അറിയിച്ചു.
2020 മുതലാണ് ബിബിസിയിലെ പ്രമുഖ അവതാരകന്‍ നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയ്ക്ക് പണം വാഗ്ദാനം ചെയ്തതെന്ന് ‘ദി സണ്‍’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏകദേശം 35000 പൗണ്ടാണ് അവതാരകന്‍ കുട്ടിയ്ക്ക് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടില്‍ ആരോപിച്ചിരിക്കുന്നത്. കുട്ടിയ്ക്ക് അന്ന് 17 വയസ്സായിരുന്നു പ്രായം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തിലുള്‍പ്പെട്ട അവതാരകനെപ്പറ്റിയോ കുട്ടിയെപ്പറ്റിയോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ചൂഷണത്തിന് ഇരയായത് പെണ്‍കുട്ടിയാണോ ആണ്‍കുട്ടിയാണോ എന്ന കാര്യവും അവ്യക്തമായി തുടരുകയാണ്.
തുടര്‍ന്ന് കേസിലുള്‍പ്പെട്ട അവതാരകന്‍ ആരാണെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായി. ഇതേത്തുടര്‍ന്ന് ബിബിസിയിലെ നിരവധി അവതാരകര്‍ തങ്ങളല്ല കേസിലുള്‍പ്പെട്ട അവതാരകന്‍ എന്ന് സ്വയം വെളിപ്പെടുത്തി രംഗത്തെത്തുകയും ചെയ്തിരുന്നു.
അതേസമയം പതിനാറ് വയസ്സുമുതലുള്ളവര്‍ ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബ്രിട്ടണില്‍ നിയമവിരുദ്ധമല്ല. എന്നാല്‍ 18ന് താഴെയുള്ളവരുടെ അശ്ലീല ചിത്രങ്ങളെടുക്കുന്നതും അവ കൈവശം വെയ്ക്കുന്നതും ബ്രിട്ടണില്‍ കുറ്റകരമാണ്.ഇക്കഴിഞ്ഞ മെയില്‍ അവതാരകനെതിരെ പരാതിയുമായി കുട്ടിയുടെ അമ്മ ബിബിസിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ ബിബിസി നടപടി സ്വീകരിച്ചില്ലെന്ന് ദി സണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം മെയിലാണ് പരാതി സംബന്ധിച്ച വിവരം ആദ്യം അറിഞ്ഞതെന്ന് ബിബിസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ വ്യാഴാഴ്ചയാണ് പുതിയ ആരോപണങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു.ഇത്തരം ആരോപണങ്ങളെ തങ്ങള്‍ ഗൗരവമായി കാണുന്നുവെന്നും അവയെ നേരിടാന്‍ തങ്ങള്‍ക്ക് ചില ആഭ്യന്തര നടപടികളുണ്ടെന്നും ബിബിസി വ്യക്തമാക്കി.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി ബാഹ്യ ഏജന്‍സികളുമായി ബിബിസി ബന്ധപ്പെട്ടിരുന്നുവെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ പോലീസ് സേവനം ഇക്കാര്യത്തില്‍ സ്വീകരിച്ചുവോ എന്ന കാര്യം ബിബിസി വ്യക്തമാക്കിയിട്ടില്ല.പരാതിയുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും ജനങ്ങളെ അറിയിക്കുമെന്ന് ബിബിസി അറിയിച്ചു. കൂടാതെ ആരോപണ വിധേയനായ അവതാരകനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും ബിബിസി വ്യക്തമാക്കി.ആരോപണവുമായി ബന്ധപ്പെട്ട് ബിബിസി ഡയറക്ടര്‍ ജനറലുമായി സാംസ്‌കാരിക സെക്രട്ടറി ലൂസി ഫ്രേസര്‍ ചര്‍ച്ച നടത്തിയിരുന്നു. വിഷയത്തില്‍ ആഴത്തിലുള്ള അന്വേഷണം നടത്തുമെന്ന് ഡയറക്ടര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
‘നിലവിലെ ആരോപണങ്ങളുടെ സ്വഭാവം കണക്കിലെടുത്ത് അതേപ്പറ്റി അന്വേഷിക്കാനും തെളിവുകള്‍ ശേഖരിക്കാനും ബിബിസിയ്ക്ക് സമയം നല്‍കണം. ഇതേപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ എല്ലാവരെയും അറിയിക്കുന്നതാണ്,” ലൂസി ഫ്രേസര്‍ പറഞ്ഞു.കേസുമായി ബന്ധപ്പെട്ട ബിബിസിയുടെ നടപടി ക്രമങ്ങള്‍ എത്രയും വേഗത്തിലാക്കണമെന്ന് ലേബര്‍ പാര്‍ട്ടിയുടെ സാമ്ബത്തിക വിഭാഗം വക്താവ് റേച്ചല്‍ റീവ്‌സ് പറഞ്ഞു.