Tuesday, October 13, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ജീവിതച്ചെലവ് കുറയ്ക്കാന്‍ 14.6 ബില്യണ്‍ പദ്ധതി

by Kerala News Web Desk 04
May 18, 2023
in AUSTRALIA
0 0
A A
ജീവിതച്ചെലവ് കുറയ്ക്കാന്‍ 14.6 ബില്യണ്‍ പദ്ധതി
Share on WhatsappShare on FacebookShare on TwitterShare on Telegram

നാണയപ്പെരുപ്പവും, പലിശനിരക്കും, വിലക്കയറ്റവും ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍, ജീവിതച്ചെലവ് കുറയ്ക്കാന്‍ നിരവധി പദ്ധതികളാണ് ഫെഡറല്‍ സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്.വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവിന്റെ സമ്മര്‍ദ്ദം ഒഴിവാക്കാനായി 14.6 ബില്യണ്‍ ഡോളറിന്റെ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് ട്രഷറര്‍ ജിം ചാമേഴ്‌സ് ഫെഡറല്‍ ബജറ്റ് അവതരിപ്പിച്ചത്.വൈദ്യുതി ബില്‍ കുറയ്ക്കാനായി മൂന്ന് ബില്യണ്‍ ഡോളറിന്റെ റിബേറ്റ് പ്രഖ്യാപിച്ചു.കുടുംബങ്ങള്‍ക്ക് 500 ഡോളര്‍ വൈദ്യുതി റിബേറ്റ് നല്‍കുന്നതിനാണ് ഈ പദ്ധതി.ഫാമിലി ടാക്‌സ് ബെനഫിറ്റ് ലഭിക്കുന്ന കുടുംബങ്ങള്‍, പെന്‍ഷന്‍കാര്‍, കണ്‍സഷന്‍ കാര്‍ഡുടമകള്‍, കെയറര്‍ അലവന്‍സ് ലഭിക്കുന്നവര്‍ തുടങ്ങി, നിലവില്‍ സര്‍ക്കാരില്‍ നിന്ന് സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും ഈ റിബേറ്റിന് അര്‍ഹതയുണ്ടാകും.നിലവില്‍ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ള ഊര്‍ജ്ജ ബില്‍ റിബേറ്റ്ലഭിക്കുന്നവര്‍ക്കും ഈ പുതിയ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകും.

NSW, വിക്ടോറിയ, ക്വീന്‍സ്ലാന്റ്, സൗത്ത് ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ, ടാസ്‌മേനിയ എന്നീ സംസ്ഥാനങ്ങളിലാണ് 500 ഡോളര്‍ വരെ റിബേറ്റ്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ, നോര്‍തേണ്‍ ടെറിട്ടറി, ACT എന്നിവിടങ്ങളില്‍ 350 ഡോളര്‍ വരെയാകും റിബേറ്റ് ലഭിക്കുക.അര്‍ഹതയുള്ള കുടുംബങ്ങള്‍ അത് ലഭിക്കാനായി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.വൈദ്യുതി ബില്ലില്‍ ഈ റിബേറ്റ് സര്‍ക്കാര്‍ തന്നെ ഉള്‌പ്പെടുത്തും.ഇതിന് പുറമേ, ബാറ്ററി സൗകര്യമുള്ള സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനായി പലിശ കുറഞ്ഞ വായ്പ അനുവദിക്കാനും പദ്ധതിയുണ്ട്. 1.10 ലക്ഷം വീടുകള്‍ക്ക് ഇത്തരം വായ്പ അനുവദിക്കും. ഡബിള്‍ ഗ്ലേസിംഗ് ജനാലകള്‍ പോലുള്ള ഊര്‍ജ്ജ സംരക്ഷണ നടപടികള്‍ക്കായും ഈ ലോണ്‍ ലഭിക്കും.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കൂടുതല്‍ മെഡികെയര്‍ ബള്‍ക്ക് ബില്ലിംഗ് ജി പി സേവനം ഉറപ്പാക്കാനായി 3.5 ബില്യണ്‍ ഡോളര്‍ ചെലവാക്കും.
പല ജി പിമാരും ബള്‍ക്ക് ബില്ലിംഗ് സേവനം അവസാനിപ്പിക്കുകയും, രോഗികളില്‍ നിന്ന് പണം ഈടാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്.16 വയസില്‍ താഴെയുള്ള കുട്ടികളെയും, പെന്‍ഷന്‍കാരെയും, മറ്റ് കണ്‍സഷന്‍ കാര്‍ഡ് ഉടമകളെയും ചികിത്സിക്കുമ്പോള്‍ ജി പിമാര്‍ക്ക് ലഭിക്കുന്ന മെഡികെയര്‍ ആനൂകൂല്യം മൂന്നിരട്ടിയായി ഉയര്‍ത്താനാണ് തീരുമാനം.എമര്‍ജന്‍സി വിഭാഗത്തിലെ തിരക്ക് ഒഴിവാക്കാനായി എട്ട് മെഡികെയര്‍ അര്‍ജന്റ് കെയര്‍ ക്ലിനിക്കുകള്‍ കൂടി തുടങ്ങാനും തീരുമാനമായി.
ഫാര്‍മസ്യൂട്ടിക്കല്‍ ബെനഫിറ്റ് സ്‌കീമില്‍ ഉള്‍പ്പെട്ട മരുന്നുകള്‍ രണ്ടു മാസത്തേക്ക് ഒരുമിച്ച വാങ്ങാന്‍ അനുവദിക്കും. ഇതിലൂടെ വര്‍ഷം 180 ഡോളര്‍ വരെ രോഗികള്‍ക്ക് ലാഭിക്കാന്‍ കഴിയും എന്നാണ് സര്‍ക്കാര്‍ പറയുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വിവിധ സാമൂഹ്യ സുരക്ഷാ ആനൂകൂല്യങ്ങളും, ചൈല്‍ഡ് കെയര്‍ സബ്‌സിഡിയും വര്‍്ദ്ധിപ്പിക്കും എന്നാണ് ബജറ്റിലെ പ്രഖ്യാപനം.വിവിധ സുരക്ഷാ ആനൂകൂല്യങ്ങള്‍ രണ്ടാഴ്ചയില്‍ 40 ഡോളര്‍ വീതമാണ് വര്‍ദ്ധിപ്പിക്കുന്നത്.
ജോബ് സീക്കര്‍, യൂത്ത് അലവന്‍സ്, ഓസ്സ്റ്റഡി, അബ്‌സ്റ്റഡി, യൂത്ത് ഡിസെബിലിറ്റി സപ്പോര്‍ട്ട് പെന്‍ഷന്‍, സ്‌പെഷ്യല്‍ ബെനഫിറ്റ് പേയ്‌മെന്റ് എന്നിവയെല്ലാം കൂടും.55 വയസിനു മുകളിലുള്ളവര്‍ക്ക് രണ്ടാഴ്ചയില്‍ 92.10 ഡോളര്‍ വീതമാണ് കൂടുതല്‍ ലഭിക്കുക.എന്നാല്‍ ജീവിതച്ചെലവ് വര്‍ദ്ധിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ നിസാരമായ വര്‍ദ്ധനവ് മാത്രമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് എന്നാണ് ആരോപണം.ഭൂരിഭാഗം കുടുംബങ്ങള്‍ക്കും ലഭിക്കുന്ന ചൈല്‍ഡ് കെയര്‍ സബ്‌സിഡിയും ജൂലൈ മുതല്‍ കൂടും.80,000 ഡോളറില്‍ താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ആദ്യ കുട്ടിയുടെ സബ്‌സിഡി 90 ശതമാനമായി ഉയരും.വരുമാനം ഉയരുമ്പോള്‍ ആനുപാതികമായി സബ്‌സിഡി കുറയും. 5.30 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് കൂടുതല്‍ സബ്‌സിഡി ലഭിക്കും എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.ഒറ്റയ്ക്ക് കുട്ടികളെ നോക്കുന്ന സിംഗിള്‍ പേരന്റ്‌സിനുള്ള ആനുകൂല്യവും വിപുലമാക്കി.നിലവില്‍ എട്ടു വയസുവരെയുള്ള കുട്ടിയുണ്ടെങ്കിലാണ് സിംഗിള്‍ പേരന്റ് ആനുകൂല്യം കിട്ടുന്നത്. ഇത് 14 വയസു വരെയാക്കി കൂട്ടും.

ഫെഡറല്‍ സര്‍ക്കാരിന്റെ വാടക സഹായ പദ്ധതി വര്‍ദ്ധിപ്പിച്ചു. 15 ശതമാനം കൂടുതല്‍ സഹായം നല്‍കാനാണ് ബജറ്റ് പ്രഖ്യാപനം.ആദ്യവീടു വാങ്ങാന്‍ സഹായിക്കുന്ന ഫസ്റ്റ് ഹോം ഗ്യാരന്‌റീ പദ്ധിയുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ വിപുലമാക്കി, കൂടുതല്‍ പേര്‍ക്ക് പദ്ധതി ആനൂകൂല്യം നല്‍കുകയും ചെയ്യും.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

നടുറോഡിൽ മുട്ടുകുത്തി പ്രാർത്ഥന; 20 -കാരിയെ ഇടിച്ചുകൊന്ന ഡ്രൈവറുടെ ശിക്ഷ സസ്പെന്‍റ് ചെയ്തു, കോടതി വിധി വിവാദത്തിൽ!
AUSTRALIA

നടുറോഡിൽ മുട്ടുകുത്തി പ്രാർത്ഥന; 20 -കാരിയെ ഇടിച്ചുകൊന്ന ഡ്രൈവറുടെ ശിക്ഷ സസ്പെന്‍റ് ചെയ്തു, കോടതി വിധി വിവാദത്തിൽ!

October 13, 2026
പുകവലിയും വാപ്പിങ്ങും ഉപേക്ഷിക്കാൻ സൗജന്യ നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ; ടാസ്മാനിയയിൽ പദ്ധതി 2027 ജൂൺ വരെ
AUSTRALIA

പുകവലിയും വാപ്പിങ്ങും ഉപേക്ഷിക്കാൻ സൗജന്യ നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ; ടാസ്മാനിയയിൽ പദ്ധതി 2027 ജൂൺ വരെ

October 13, 2026
ഡാർവിനിലെ ഏറ്റവും വലിയ അഭയകേന്ദ്രം അടച്ചുപൂട്ടുന്നു : ആശങ്കയിൽ നിരാലംബരായ കുടുംബങ്ങൾ
AUSTRALIA

ഡാർവിനിലെ ഏറ്റവും വലിയ അഭയകേന്ദ്രം അടച്ചുപൂട്ടുന്നു : ആശങ്കയിൽ നിരാലംബരായ കുടുംബങ്ങൾ

October 13, 2026
യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം
AUSTRALIA

യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം

October 10, 2026
കേരളീയം 2026: പ്രമോദ് വെളിയനാടിന്റെ നാടകവും സാംസ്കാരിക സംഗമവും നവംബർ 16-ന് ഓറഞ്ചിൽ
AUSTRALIA

കേരളീയം 2026: പ്രമോദ് വെളിയനാടിന്റെ നാടകവും സാംസ്കാരിക സംഗമവും നവംബർ 16-ന് ഓറഞ്ചിൽ

October 10, 2026
ആശ്രയിക്കാൻ ഒരാളുമില്ല; ഒടുങ്ങാത്ത ഒറ്റപ്പെടലിൽ ഓസ്ട്രേലിയയിലെ ജെൻ സി തലമുറ
AUSTRALIA

ആശ്രയിക്കാൻ ഒരാളുമില്ല; ഒടുങ്ങാത്ത ഒറ്റപ്പെടലിൽ ഓസ്ട്രേലിയയിലെ ജെൻ സി തലമുറ

October 9, 2026
ക്ഷേത്രത്തിനുള്ളിൽ പിഞ്ചുബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച മുൻ ബുദ്ധസന്യാസിക്ക് 13 വർഷം തടവ്
AUSTRALIA

ക്ഷേത്രത്തിനുള്ളിൽ പിഞ്ചുബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച മുൻ ബുദ്ധസന്യാസിക്ക് 13 വർഷം തടവ്

October 9, 2026
സിഡ്‌നിയിൽ കേടായ നിലയിൽ നേന്ത്രപ്പഴം വിൽപ്പന നടത്തിയതായി പരാതി; അന്വേഷണം പ്രഖ്യാപിച്ച് കൃഷിവകുപ്പ്
AUSTRALIA

സിഡ്‌നിയിൽ കേടായ നിലയിൽ നേന്ത്രപ്പഴം വിൽപ്പന നടത്തിയതായി പരാതി; അന്വേഷണം പ്രഖ്യാപിച്ച് കൃഷിവകുപ്പ്

October 9, 2026
പെർത്തിൽ ഇന്ത്യൻ തീരസംരക്ഷണ സേനയുടെ കപ്പൽ സന്ദർശകർക്കായി തുറന്നുകൊടുക്കും
AUSTRALIA

പെർത്തിൽ ഇന്ത്യൻ തീരസംരക്ഷണ സേനയുടെ കപ്പൽ സന്ദർശകർക്കായി തുറന്നുകൊടുക്കും

October 9, 2026
Next Post
ഓസ്‌ട്രേലിയയില്‍ വില്‍ക്കുന്ന കോഴിയിറച്ചി ഹലാലാണെന്ന് ഉറപ്പു വരുത്തണമെന്ന് ഇമാംസ് കൗണ്‍സില്‍

ഓസ്‌ട്രേലിയയില്‍ വില്‍ക്കുന്ന കോഴിയിറച്ചി ഹലാലാണെന്ന് ഉറപ്പു വരുത്തണമെന്ന് ഇമാംസ് കൗണ്‍സില്‍

ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് ന​ൽ​കി

ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് ന​ൽ​കി

ഡ​ൽ​ഹി-​സി​ഡ്നി വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ടു; നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

ഡ​ൽ​ഹി-​സി​ഡ്നി വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ടു; നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​യു​ടെ പേ​ഴ്സ​ണ​ലൈ​സ്ഡ് സ്റ്റാ​മ്പ്‌ ഓ​സ്ട്രേ​ലി​യ​യി​ലും

വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​യു​ടെ പേ​ഴ്സ​ണ​ലൈ​സ്ഡ് സ്റ്റാ​മ്പ്‌ ഓ​സ്ട്രേ​ലി​യ​യി​ലും

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

നടുറോഡിൽ മുട്ടുകുത്തി പ്രാർത്ഥന; 20 -കാരിയെ ഇടിച്ചുകൊന്ന ഡ്രൈവറുടെ ശിക്ഷ സസ്പെന്‍റ് ചെയ്തു, കോടതി വിധി വിവാദത്തിൽ!

നടുറോഡിൽ മുട്ടുകുത്തി പ്രാർത്ഥന; 20 -കാരിയെ ഇടിച്ചുകൊന്ന ഡ്രൈവറുടെ ശിക്ഷ സസ്പെന്‍റ് ചെയ്തു, കോടതി വിധി വിവാദത്തിൽ!

October 13, 2026
ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷണൽ സെമിനാർ ഒക്ടോബർ 18ന് : മുഖ്യാതിഥിയായി  ഫാ. ഡേവിസ് ചിറമേൽ

ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷണൽ സെമിനാർ ഒക്ടോബർ 18ന് : മുഖ്യാതിഥിയായി ഫാ. ഡേവിസ് ചിറമേൽ

October 13, 2026
പുകവലിയും വാപ്പിങ്ങും ഉപേക്ഷിക്കാൻ സൗജന്യ നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ; ടാസ്മാനിയയിൽ പദ്ധതി 2027 ജൂൺ വരെ

പുകവലിയും വാപ്പിങ്ങും ഉപേക്ഷിക്കാൻ സൗജന്യ നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ; ടാസ്മാനിയയിൽ പദ്ധതി 2027 ജൂൺ വരെ

October 13, 2026
അപ്രതീക്ഷിത നീക്കവുമായി സിജെപി നേതാക്കൾ, ജന്തർ മന്തറിലേക്ക് ചാടിക്കടന്നു, മൂന്ന് പേരും കസ്റ്റഡിയിൽ

അപ്രതീക്ഷിത നീക്കവുമായി സിജെപി നേതാക്കൾ, ജന്തർ മന്തറിലേക്ക് ചാടിക്കടന്നു, മൂന്ന് പേരും കസ്റ്റഡിയിൽ

October 13, 2026
ഡാർവിനിലെ ഏറ്റവും വലിയ അഭയകേന്ദ്രം അടച്ചുപൂട്ടുന്നു : ആശങ്കയിൽ നിരാലംബരായ കുടുംബങ്ങൾ

ഡാർവിനിലെ ഏറ്റവും വലിയ അഭയകേന്ദ്രം അടച്ചുപൂട്ടുന്നു : ആശങ്കയിൽ നിരാലംബരായ കുടുംബങ്ങൾ

October 13, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist