അഡിലൈഡ്: ഓസ്ട്രേലിയയിലെ തെക്കൻ പ്രദേശങ്ങളിൽ കാട്ടുതീ അപകടസാധ്യത ഈ ശീതകാലത്ത് കൂടുതലാവുമെന്ന് പുതിയ സീസണൽ റിപ്പോർട്ടിൽ പറയുന്നു. ദീർഘകാലം തുടരുന്ന വരൾച്ചാവസ്ഥയുടെ പശ്ചാത്തലത്തിൽ, വിക്ക്ടോറിയയും ദക്ഷിണ ഓസ്ട്രേലിയയും ഉൾപ്പെടെ വ്യാപകമായ പ്രദേശങ്ങളിൽ ‘അസാധാരണമായ കാട്ടുതീ അപകടസാധ്യത’ ഉണ്ടാകുമെന്നാണു മുന്നറിയിപ്പ്.
ഓസ്ട്രേലിയൻ, ന്യൂസിലൻഡൻ നാഷണൽ കൗൺസിൽ ഫോർ ഫയർ ആൻഡ് എമർജൻസി സർവീസസ് (AFAC) പുറത്തിറക്കിയ സീസണൽ ബുഷ്‌ഫയർ ഔട്ട്‌ലുക്ക് പ്രകാരമാണ് ഈ മുന്നറിയിപ്പ്. മെൽബൺ, അഡിലൈഡ് എന്നീ പ്രധാന നഗരങ്ങളിലേക്കും പശ്ചിമ വിക്ക്ടോറിയയിലേക്കുമാണ് ഏറ്റവും കൂടുതൽ ബാധിക്കാനുള്ള സാധ്യത.
തെക്കൻ ഓസ്ട്രേലിയയിലുടനീളമുള്ള മഴക്കുറവ് തുടരുന്ന സാഹചര്യത്തിൽ ഈ സ്ഥിതി ഉടലെടുത്തതാണെന്നും, സാധാരണയായി ഈ കാലയളവിൽ കാട്ടുതീ പ്രതീക്ഷിക്കപ്പെടാറില്ലെന്നും, എന്നാൽ ഇത്തവണ വ്യത്യസ്തമായ സാഹചര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
തെക്കൻ ഭാഗങ്ങളിൽ ശരാശരിയെക്കാൾ ഉയർന്ന മർദ്ദം കാറ്റിനെയും മഴയെയും തടസ്സമാക്കിയതാണ്, വരൾച്ച നില കൂടുതൽ ഗുരുതരമാക്കിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാണ്. ഈ വർഷം സാധാരണയിൽ കൂടുതലായ കാട്ടുതീ പ്രവർത്തനം southern Australiaയിൽ കണ്ടേക്കാമെന്നാണു പ്രതീക്ഷ,” എന്ന് AFAC ചെയർമാൻ റോബ് വെബ് പറഞ്ഞു































